രംഭയും ഞാനും വഴക്കിടുമെന്ന് എല്ലാവരും കരുതി; അവളെന്നെ വിട്ടിരുന്നില്ല; ദേവയാനി പറയുന്നു
തെന്നിന്ത്യൻ സിനിമകളിൽ ഒരു കാതലത്ത് നിറഞ്ഞ് നിന്ന നടിയാണ് ദേവയാനി. പ്രത്യേകിച്ചും തമിഴ് സിനിമകളിലാണ് ദേവയാനി കൂടുതലും അഭിനയിച്ചത്. കുടുംബിനിയായ നായികാ വേഷങ്ങളാണ് ദേവയാനി കൂടുതലും ചെയ്തത്. അതിനാൽ തന്നെ ദേവയാനിയോട് പ്രത്യേക സ്നേഹം കുടുംബപ്രേക്ഷകർക്കുണ്ടായിരുന്നു. തെന്നിന്ത്യൻ സിനിമകളിലാണ് തിളങ്ങിയതെങ്കിലും ദേവയാനി മുംബൈക്കാരിയാണ്. നടിയുടെ അമ്മ മലയാളി പശ്ചാത്തലമുള്ളയാളായിരുന്നു. ഗേൾ നെക്സ്റ്റ് ഡോർ ഇമേജിലാണ് സിനിമകളിൽ കൂടുതലും ദേവയാനിയെ കണ്ടിട്ടുള്ളത്.
നിനൈത്തെയ്ൻ വന്തെയ്, നീ വരുവായ എന, തെനാലി, ഫ്രണ്ട്സ്, അനന്തം, അഴകി തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാവാൻ ദേവയാനിക്ക് കഴിഞ്ഞു. കോലങ്ങൾ എന്ന തമിഴ് സീരിയലിലും ദേവയാനി പ്രധാന വേഷം ചെയ്തു. സൺ ടിവിയിൽ സംപ്രേഷണം ചെയ്ത ഈ സിനിമ വൻ ഹിറ്റായിരുന്നു. കോയൽ എന്ന ഹിന്ദി സിനിമയിലായിരുന്നു ദേവയാനി ആദ്യം അഭിനയിച്ചത്. എന്നാൽ ഈ സിനിമ റിലീസ് ചെയ്തില്ല. ഇതിനിടെ മറാത്തി സിനിമയിലും ബംഗാളി സിനിമയിലും ദേവയാനി അഭിനയിച്ചു.

മലയാളത്തിലൂടെയായിരുന്നു തെന്നിന്ത്യയിലേക്കുള്ള കടന്ന് വരവ്. കിന്നരിപ്പുഴയോരമായിരുന്നു ആദ്യ സിനിമ. പിന്നീട് നിരവധി തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ ദേവയാനി അഭിനയിച്ചു. ബാലേട്ടൻ എന്ന മോഹൻലാൽ ചിത്രത്തിൽ ദേവയാനി ചെയ്ത വേഷം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തന്റെ സിനിമാ കരിയറിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ദേവയാനി. സിനെ ഉലകത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
നിനെെത്താൻ വന്തെയ്ൻ എന്ന സിനിമയിൽ വിജയ്ക്കൊപ്പവും രംഭയ്ക്കൊപ്പവും അഭിനയിച്ചതിനെക്കുറിച്ച് ദേവയാനി സംസാരിച്ചു. 'പിക്നിക് പോലെയായിരുന്നു ഷൂട്ടിംഗ്. വിജയ് അപ്പോഴും അധികം സംസാരിക്കാത്ത ആളാണ്. രംഭ ഇപ്പോഴും എന്റെ നല്ല സുഹൃത്താണ്. ഞങ്ങൾ രണ്ട് പേർക്കിടയിൽ വഴക്കുണ്ടാവുമെന്നാണ് എല്ലാവരും കരുതിയത്.

'പക്ഷെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി. ഒരു സെക്കന്റ് പോലും അവൾ എന്നെ വിടില്ല. എവിടെ പോയാലും ഞങ്ങൾ രണ്ട് പേരും കൈ കോർത്ത് നടന്ന് പോവും. എല്ലാവർക്കും നിരാശയും ഷോക്കുമായി,' ദേവയാനി പറഞ്ഞു. 1998 ലാണ് നിനെെത്താൻ വന്തെയ്ൻ എന്ന സിനിമ റിലീസ് ചെയ്യുന്നത്. വിജയ്, രംഭ, ദേവയാനി എന്നിവരായിരുന്നു സിനിമയി്ലെ പ്രധാന കഥാപാത്രങ്ങൾ.
സംവിധായകനായ തന്റെ ഭർത്താവ് രാജകുമാരിൽ കണ്ട നല്ല ഗുണത്തെക്കുറിച്ചും ദേവയാനി സംസാരിച്ചു. അദ്ദേഹം നല്ല മനുഷ്യനാണെന്ന് എനിക്കറിയാമായിരുന്നു. എന്നെ എപ്പോഴും പിന്തുണയ്ക്കും. ജീവിതത്തിൽ എപ്പോഴും കൂടെയുണ്ടാവുമെന്ന വിശ്വാസമാണ്. ആ വിശ്വസം അദ്ദേഹത്തിന് മേൽ എപ്പോഴുമുണ്ടായിരുന്നു. അതിൻമേലാണ് വിവാഹമെന്ന തീരുമാനമെടുത്തതെന്നും ദേവയാനി ഓർത്തു.
ഞാൻ കഠിനാധ്വാനിയാണ്. ഒരു കാര്യം ചെയ്യുകയാണെങ്കിൽ അത് വിജയിപ്പിക്കാൻ നോക്കും. എനിക്ക് കൃത്യനിഷ്ഠ വളരെ പ്രധാനമാണ്. ഞാനെങ്ങനെയാണോ അതേപോലെ ചുറ്റുമുള്ളവരും ആയിരിക്കണമെന്ന് ഞാനാഗ്രഹിക്കുമെന്നും ദേവയാനി വ്യക്തമാക്കി. ചെറുപ്പത്തിൽ ടീച്ചറാവണമെന്നായിരുന്നു ആഗ്രഹം. പിന്നീട് തനിക്ക് അഭിനയത്തിലും ഡാൻസിലുമൊക്കെ താൽപര്യം വന്നെന്നും ദേവയാനി ഓർത്തു.
ദേവയാനി കരിയറിൽ തിളങ്ങി നിന്ന കാലത്ത് തന്നെയാണ് രംഭയുടെയും കരിയർ വളർച്ച. തമിഴ്, തെലുങ്ക് സിനിമതളിലെ താര റാണിയായിരുന്നു അന്ന് രംഭ. അന്ന് രംഭ ഗ്ലാമറസ് റോളുകളിലാണ് കൂടുതലും തിളങ്ങിയത്. ഹരിഹരൻ ഒരുക്കിയ സർഗം എന്ന എന്ന സിനിമയിലൂടെയാണ് രംഭ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് താരമായ ശേഷം കൊച്ചിരാജാവ്, ക്രോണിക് ബാച്ചലർ തുടങ്ങിയ ഹിറ്റ് മലയാള സിനിമകളിലെ നായികയായി വീണ്ടും മലയാളികൾക്ക് മുന്നിലെത്തി.


Click it and Unblock the Notifications