അന്ന് കണ്ട അനുശ്രീയാണോ ഇത്; നിറം വർധിപ്പിക്കാൻ ചെയ്ത ചികിത്സ; നടിയെക്കുറിച്ച് കോസ്മെറ്റോളജിസ്റ്റ് പറയുന്നത്
ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ കരിയറിൽ മികച്ച തുടക്കം ലഭിച്ച നടിയാണ് അനുശ്രീ. ആദ്യ സിനിമയിൽ തന്നെ അനുശ്രീക്ക് മികച്ച പ്രകടനം കാഴ്ച വെക്കാനായി. കോമഡി രംഗങ്ങൾ അനായാസം ചെയ്യാൻ പറ്റുന്ന അനുശ്രീക്ക് പിന്നീട് നിരവധി സിനിമകൾ തുടരെ ലഭിച്ചു. മഹേഷിന്റെ പ്രതികാരം, ചന്ദ്രേട്ടൻ എവിടെയാ തുടങ്ങിയ സിനിമകൾ പ്രേക്ഷക പ്രീതി നേടി. അടുത്ത കാലത്തായി സിനിമാ രംഗത്ത് പഴയത് പോലെ അനുശ്രീയെ കാണാറില്ല. മികച്ച കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് അനുശ്രീ പറയുന്നു.
നെക്സ്റ്റ് ഡോർ ഗേൾ ഇമേജിലാണ് അനുശ്രീ പ്രേക്ഷക പ്രീതി നേടിയത്. അതേസമയം നാട്ടിൻ പുറത്തെ കഥാപാത്രമായി മാത്രം ടൈപ് കാസ്റ്റ് ചെയ്യപ്പെടാതിരിക്കാൻ ബോധപൂർവമായ ശ്രമങ്ങളും അനുശ്രീ നടത്തിയിട്ടുണ്ട്. തനിക്കിപ്പോൾ വന്ന മേക്കോവറും ഇതിന്റെ ഭാഗമാണെന്ന് ഒരു അഭിമുഖത്തിൽ അനുശ്രീ തുറന്ന് പറയുകയുമുണ്ടായി. അനുശ്രീയുടെ ലുക്കിൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ വന്ന മാറ്റം ചെറുതല്ല. നടി മുമ്പത്തേക്കാളും സുന്ദരിയായെന്നും ഫാഷനിലും മേക്കപ്പിലുമെല്ലാം ശ്രദ്ധ നൽകുന്നെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ വരാറുണ്ട്.

അനുശ്രീയെക്കുറിച്ച് ഒരു കോസ്മെറ്റോളജിസ്റ്റ് പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ശിഖ സംഘവി എന്ന കോസ്മെറ്റോളജിസ്റ്റാണ് അനുശ്രീയുടെ ട്രാൻസ്ഫോർമേഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അനുശ്രീ പ്ലാസ്റ്റിക് സർജറികളൊന്നും ചെയ്തതായി തോന്നുന്നില്ല, സ്കിൻ കെയർ, ഗ്രൂമിംഗ് തുടങ്ങിയവയയാണ് ഈ ട്രാൻസ്ഫോർമേഷന് പ്രധാന കാരണമെന്നും ഇവർ വീഡിയോയ്ക്കൊപ്പം കുറിച്ചു. പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നത്.
അനുശ്രീ വെളുക്കാൻ വേണ്ടി ഗ്ലൂട്ടത്തയോൺ കുത്തിവെപ്പ് നടത്തിയിട്ടുണ്ടെന്നാണ് ഭൂരിഭാഗം കമന്റുകളും. അതിന് സാധ്യതയുണ്ടെന്ന് കോസ്മെറ്റോളജിസ്റ്റും സമ്മതിക്കുന്നുണ്ട്. നടി ഗ്ലൂട്ടോത്തോണിലൂടെയാണ് നിറ വർധിപ്പിച്ചതെന്ന് ചിലർ ഉറപ്പിച്ച് പറയുന്നു. അനുശ്രീയുടെ സ്കൂൾ ബാച്ച്മേറ്റുകൾ വരെ വീഡിയോക്ക് താഴെ കമന്റുകളുമായെത്തിയിട്ടുണ്ട്. 'ഇവർ സ്കൂളിൽ എന്റെ ബാച്ച്മേറ്റായിരുന്നു. ന്യൂട്രൽ സ്കിൻ ടോണുള്ള പെൺകുട്ടിയായിരുന്നു. വെളുത്ത നിറം ലഭിക്കാൻ അതിന് വേണ്ടിയുള്ള ഭക്ഷണമോ സപ്ലിമെന്റുകളോ എടുക്കുന്നുണ്ടാകാം,' എന്നാണ് ഒരാളുടെ കമന്റ്.

അനുശ്രീയുടെ കവളിലുൾപ്പെടെ മാറ്റം വന്നിട്ടുണ്ടെന്ന് ചിലർ കമന്റ് ചെയ്തു. നേരത്തെ ബോളിവുഡിലായിരുന്നു കോസ്മെറ്റിക് സർജറികൾ കൂടുതലെങ്കിൽ ഇന്ന് മോളിവുഡിലും ഈ ട്രെൻഡുണ്ട്. നടി മഹിമ, സംയുക്ത, ഹണി റോസ് തുടങ്ങിയ നടിമാർക്ക് മുഖത്ത് മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് കമന്റുകൾ വരാറുണ്ട്. നടിമാരാരും ഇതേക്കുറിച്ച് പ്രതികരിക്കാറില്ല. തെന്നിന്ത്യയിൽ കോസ്മെറ്റിക് സർജറികളിലൂടെ മുഖത്ത് വലിയ മാറ്റം വരുത്തിയ നടി നയൻതാരയാണ്.
ആദ്യ സിനിമ മനസിനക്കരെയിലെ നയൻതാരയും ഇന്നത്തെ നയൻതാരയുടെ മുഖവും തമ്മിലുള്ള വ്യത്യാസം ഏവരെയും അമ്പരപ്പിക്കും. നായിക നടിമാരെ പോലെ നടൻമാരും കോസ്മെറ്റിക് സർജറികളിൽ പിന്നിലല്ല. മലയാളത്തിൽ ദുൽഖർ സൽമാന് വന്ന മാറ്റമാണ് ഏവരും ചൂണ്ടിക്കാട്ടാറുള്ളത്. ദുൽഖറിന്റെ മുഖത്ത് അടിമുടി മാറ്റം സംഭവിച്ചിട്ടുണ്ട്.
നടനും ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടില്ല. തെന്നിന്ത്യൻ താരങ്ങളിൽ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞത് നടി ശ്രുതി ഹാസനാണ്. സോഷ്യൽ മീഡിയ സജീവമായ കാലത്ത് താരങ്ങളുടെ കോസ്മെറ്റിക് സർജറികൾ മുമ്പത്തേക്കാളധികം ചർച്ചയാകുന്നുണ്ട്.


Click it and Unblock the Notifications