അന്ന് മനസിലായില്ല, ഉദ്ദേശിച്ചത് ശ്രീകുമാർ മേനോനെയോ മഞ്ജു വാര്യരെയോ? ആ പരസ്യത്തിന് പിന്നിൽ...
ദിലീപ് ചിത്രം ഭ ഭ ബ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി തുടരുകയാണ്. ദിലീപ് തന്റെ വ്യക്തിപരമായ ചില ദേഷ്യങ്ങൾ പ്രകടിപ്പിക്കാൻ ചില സീനുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് അഭിപ്രായമുണ്ട്. പ്രേക്ഷകർ ഏറ്റവും കൂടുതൽ വിമർശിച്ചത് ഭ ഭ ബയിലെ റേപ് ജോക്കുകളാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റവിമുക്തനായ ശേഷം വന്ന നടന്റെ ആദ്യ സിനിമയാണിത്. പൃഥ്വിരാജിനെ പരോക്ഷമായി പരിഹസിക്കുന്ന ഒരു സീൻ ഭ ഭ ബയിലുണ്ടെന്നും വാദമുണ്ട്.
ഇതിനിടെ നെറ്റിസൺസ് ദിലീപിന്റെ പഴയ ചില സിനിമകളും ചർച്ചയാക്കുന്നുണ്ട്. ഇതിലൊന്നാണ് 2013 ൽ പുറത്തിറങ്ങിയ ശൃംഗാരവേലൻ. ഈ സിനിമയിൽ ഒരു കോമഡി രംഗമുണ്ട്. റാണി തരും എന്ന് പറഞ്ഞാൽ തരും. വിശ്വസിക്കാം, വിശ്വാസം അതൊക്കെയാണല്ലോ എല്ലാം എന്ന് നടൻ സാജു കൊടിയൻ പറയുന്നു. അയ്യോ, ആ വാക്കുകളുടെ സകല വിശ്വാസവും പോയി എന്നാണ് ദിലീപ് ഇതിന് മറുപടിയായി പറയുന്ന ഡയലോഗ്.
ഒരു ജ്വല്ലറി സ്ഥാപനത്തിന്റെ പ്രശസ്തമായ പരസ്യ വാചകമായിരുന്നു വിശ്വാസം അതല്ലേ എല്ലാം എന്നത്. അന്ന് പലർക്കും ഈ രണ്ട് സീനുകളും തമ്മിലുള്ള ബന്ധം മനസിലായില്ല. ഒരു ഘട്ടത്തിൽ ഈ ജ്വല്ലറി സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു ദിലീപ്. ഈ പരസ്യവാചകമുള്ള പരസ്യത്തിൽ ദിലീപ് അഭിനയിച്ചിട്ടുമുണ്ട്. ഈ പരസ്യം സംവിധാനം ചെയ്തത് ദിലീപുമായി ശത്രുതയിലെന്ന് പറയപ്പെടുന്ന ശ്രീകുമാർ മേനോൻ ആണ്.
ഒരു ഘട്ടത്തിൽ ദിലീപ് ബ്രാൻഡ് അംബാസിഡർ സ്ഥാനത്ത് നിന്ന് മാറി. പകരം മഞ്ജു വാര്യർ എത്തി. അന്ന് ഇത് വലിയ ചർച്ചയായിരുന്നു. 15 വർഷത്തോളം ലെെം ലെെറ്റിൽ നിന്നും മാറി നിന്ന മഞ്ജു വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നത് ഈ പരസ്യത്തിലൂടെയാണ്. ഇതിനിടെ ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹബന്ധത്തിൽ വിള്ളൽ വന്നു.

2013 ലാണ് മഞ്ജു ജ്വല്ലറി ബ്രാൻഡിന്റെ അംബാസിഡർ ആകുന്നെന്ന വാർത്ത വന്നത്. ദിലീപിന് ഇതിൽ എതിർപ്പുണ്ടെന്നും റിപ്പോർട്ടുകൾ വന്നു. അന്ന് പുറത്ത് വന്ന വിവരങ്ങൾ പ്രകാരം മഞ്ജുവിനെയും ദിലീപിനെയും വെച്ച് പരസ്യം ഷൂട്ട് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ മഞ്ജുവുണ്ടെങ്കിൽ താൻ ബ്രാൻഡ് അംബാസിഡറായി തുടരില്ലെന്ന് ദിലീപ് അറിയിച്ചു. എന്നാൽ കമ്പനി മഞ്ജുവിനെ ഒഴിവാക്കാൻ തയ്യാറായില്ല. കാരണം കേരളം ഒന്നടങ്കം ആ നാളുകളിൽ പ്രിയ നടിയെ വർഷങ്ങൾക്ക് ശേഷം കാണാൻ കാത്തിരിക്കുകയാണ്.
മഞ്ജുവിനെ മാറ്റില്ലെന്ന് വ്യക്തമായതോടെ ദിലീപ് ബ്രാൻഡ് അംബാസിഡർ സ്ഥാനത്ത് നിന്ന് മാറി. എന്നാൽ ഇത് ബ്രാൻഡിനെ ബാധിക്കുകയോ വലിയ ചർച്ചയാകുകയോ ചെയ്തില്ല. കാരണം അന്ന് മലയാളികൾ ഒന്നടങ്കം മഞ്ജു വാര്യരെക്കുറിച്ചുള്ള ചർച്ചകളിലായിരുന്നു. അമിതാഭ് ബച്ചനൊപ്പമാണ് മഞ്ജു ഈ പരസ്യ ചിത്രത്തിൽ അഭിനയിച്ചത്. മഞ്ജു പരസ്യത്തിൽ അഭിനയിക്കുന്ന ഷോട്ട് അന്നത്തെ പ്രമുഖ പത്രത്തിൽ ആദ്യ പേജിൽ വാർത്തയായി വന്നു. ജ്വല്ലറി ബ്രാൻഡിന്റെ തിളക്കം കൂട്ടാൻ വർഷങ്ങൾ ലെെം ലെെറ്റിൽ നിന്ന് മാറി നിന്നിട്ടും മങ്ങാത്ത മഞ്ജുവിന്റെ താരപ്രഭയ്ക്കായി.


Click it and Unblock the Notifications