പ്ലാസ്റ്റിക് സർജറിയല്ല, മഞ്ജു മുഖത്തെ മാറ്റങ്ങൾക്കായി ചെയ്തത്; നടിയെക്കുറിച്ച് കോസ്മെറ്റോളജിസ്റ്റുകൾ

മറ്റൊരു നടിക്കും മലയാള സിനിമാ ലോകത്ത് നേടാൻ കഴിയാത്ത ജനപ്രീതി സ്വന്തമാക്കിയ താരമാണ് മഞ്ജു വാര്യർ. നടി എന്നതിലുപരി മഞ്ജു വാര്യരോട് പ്രത്യേക മമത പ്രേക്ഷകർക്കുണ്ട്. ഒരു കാലത്ത് മഞ്ജു ചെയ്ത കഥാപാത്രങ്ങളുടെ സ്വാധീനമാണ് ഈ ജനപ്രീതിക്ക് കാരണം. കന്മദം, ദയ, ആറാം തമ്പുരാൻ, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ സിനിമകളിൽ മഞ്ജു ചെയ്ത കഥാപാത്രം സ്ത്രീ പ്രേക്ഷകർ സ്വീകരിച്ചു. നടി സിനിമാ രം​ഗം വിട്ടപ്പോൾ ഏവരും നിരാശരായി.

തിരിച്ച് വരവിൽ ഇരുകൈയും നീട്ടി മഞ്ജുവിനെ പ്രേക്ഷകർ സ്വീകരിച്ചു. തിരിച്ച് വരവ് നടത്തിയിട്ട് പത്ത് വർഷത്തോടുക്കവെ മഞ്ജുവിന് വന്ന മാറ്റങ്ങൾ ഏറെയാണ്. അടുത്ത കാലത്തായി വലിയ മേക്കോവർ മഞ്ജുവിന് വന്നിട്ടുണ്ടെന്ന് ഏവരും പറയുന്നു. 45 വയസിൽ 25 കാരിയുടെ പ്രസരിപ്പോ‌‌ണ് താരത്തിന്. ലുക്കിലും സ്റ്റെെലിലുമെല്ലാം അ‌ടിമുടി മാറ്റങ്ങൾ വന്നിരിക്കുന്നു. 2014 ൽ സിനിമാ രം​ഗത്തേക്ക് തിരിച്ച് വരുമ്പോൾ കണ്ട മഞ്ജുവല്ല ഇന്ന്.

Manju Warrier

മഞ്ജുവിന് വന്ന മാറ്റം സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ചയായിട്ടുണ്ട്. നടി കോസ്മെറ്റിക് സർജറികളും സ്കിൻ ലൈറ്റനിം​ഗ് ട്രീറ്റ്മെന്റുകളും ചെയ്തിട്ടുണ്ടെന്നാണ് ഉയർന്ന വരുന്ന വാ​ദം. എന്നാൽ ഈ വാദത്തെ എതിർക്കുന്നവരുമുണ്ട്. മുഖ സൗന്ദര്യത്തിനപ്പുറം മനസിന്റെ സന്തോഷത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് മഞ്ജു വാര്യർ മുമ്പൊരിക്കൽ പറഞ്ഞിട്ടുമുണ്ട്.

ഇപ്പോഴതാ മഞ്ജുവിന്റെ മാറ്റം വീണ്ടും ചർച്ചയാവുകയാണ്. ഒരു കോസ്മെറ്റോളജിസ്റ്റ് പങ്കുവെച്ച വീഡിയോയാണ് ഇതിന് കാരണമായത്. എന്റെ അഭിപ്രായത്തിൽ മഞ്ജു വാര്യർ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ല. അതേസമയം നോൺ സർജിക്കലായ ബോടോക്സ്, ഫില്ലേർസ്, ത്രെഡ്സ് ലിഫ്റ്റ് എന്നിവ യുവത്വം നിലനിർത്താൻ ചെയ്തിരിക്കാൻ സാധ്യതയുണ്ട്.

Manju Warrier

പക്ഷെ തന്നെ സംബന്ധിച്ച് മഞ്ജു വാര്യരുടെ സൗന്ദര്യം നാച്വറലാണെന്നാണ് കോസ്മെറ്റോളജിസ്റ്റ് വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. മൂക്കിന്റെയം താടിയെല്ലിന്റെയും ചുണ്ടിന്റെയും ആകൃതികളിൽ വ്യത്യാസം വന്നിട്ടില്ലെന്നും കോസ്മെറ്റോളജിസ്റ്റ് ചൂണ്ടിക്കാട്ടി.

പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. മഞ്ജു വാര്യർ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ല എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പലരും കമന്റ് ചെയ്തു. അതേസമയം സ്കിൻ ലെെറ്റ്നിം​ഗും ബോ‌‌‌ടോക്സ് കുത്തിവെപ്പും നടി ചെയ്തിരിക്കാം എന്ന അഭിപ്രായങ്ങളും വന്നു. യുവത്വത്തോടെ ഇരിക്കുന്നു എന്ന പ്രശംസകളിൽ തനിക്ക് സന്തോഷം തോന്നിയിട്ടില്ലെന്ന് മുമ്പൊരിക്കൽ മഞ്ജു വാര്യർ വ്യക്തമാക്കിയിട്ടുണ്ട്.

സന്തോഷത്തോ‌ടെ ഇരിക്കുന്നു എന്ന് കേൾക്കാനാണ് ഇഷ്ടം. മുഖത്ത് ചുളിവുകൾ വരുന്നതൊക്കെ സ്വാഭാവികമാണെന്നും മഞ്ജു അന്ന് ചൂണ്ടിക്കാട്ടി. അതേസമയം സൗന്ദര്യത്തിന്റെ കാര്യത്തിൽ മഞ്ജു ശ്രദ്ധ നൽകുന്നുണ്ട് എന്ന് വ്യക്തമാണ്. ഇവന്റുകളിലും മറ്റും വളരെ സ്റ്റെെലിഷായാണ് മഞ്ജു ഇപ്പോൾ എത്താറ്.

മലയാളത്തിൽ ആയിഷ, വെള്ളരിപട്ടണം എന്നിവയാണ് മഞ്ജുവിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. ആയിഷ ശ്രദ്ധിക്കപ്പെട്ടെങ്കിലും വെള്ളരി പട്ടണം പരാജയപ്പെട്ടു. തമിഴകത്ത് നടിക്ക് തിരക്കേറുകയാണ്. രജിനികാന്തിൻ‌റെ പുതിയ ചിത്രമുൾപ്പെടെ രണ്ട് സിനിമകൾ മഞ്ജുവിന്റേതായി തമിഴിൽ ഒരുങ്ങുന്നുണ്ട്. തുനിവ് ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ തമിഴ് ചിത്രം. അജിത്ത് നായകനായ സിനിമ മികച്ച വിജയം നേടി. മഞ്ജു വാര്യരുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X