നയൻതാരയോട് ദേഷ്യം; ജൂനിയർ നയൻതാരയായി മുക്ത അറിയപ്പെട്ടത് യാദൃശ്ചികമായല്ല; അന്ന് സംഭവിച്ചത്

നായികയായി അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച നടിയാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന ലാൽ ജോസ് ചിത്രത്തിൽ അഭിനയിക്കുമ്പോൾ എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് മുക്ത. അഭിനയ പ്രാധാന്യമുള്ള സിനിമയിൽ അവിസ്മരണീയ പ്രകടനം മുക്ത കാഴ്ച വെച്ചു. എട്ടാം ക്ലാസുകാരി ഇത്രയും മികച്ച രീതിയിൽ അഭിനയിക്കുന്നത് സംവിധായകൻ ലാൽ ജോസിനെ പോലും അത്ഭുതപ്പെടുത്തി. വളരെ പെട്ടെന്ന് തന്നെ തമിഴിലേക്കും തെലുങ്കിലേക്കും മുക്ത ക‌‌ടന്നു.

പോറ്റിയല്ല, ചാത്തനാണ് വില്ലന്‍! ഭ്രമയുഗം ബ്രാഹ്‌മണ്യത്തെ ഗ്ലോറിഫൈ ചെയ്യുന്നു: ചര്‍ച്ചയായി കുറിപ്പ്

മുൻനിര നായിക നടിയായി കുറച്ച് കാലം മാത്രമേ മുക്തയ്ക്ക് കരിയറിൽ നിൽക്കാൻ സാധിച്ചുള്ളൂ. ക്യാരക്ടർ റോളുകൾ ഉൾപ്പെടെ ചെയ്ത് മുക്ത പിന്നീട് സീരിയലുകളിലും സാന്നിധ്യം അറിയിച്ചു. വിവാഹ ജീവിതത്തിലേക്ക് കടന്ന ശേഷമാണ് മുക്ത സിനിമകളിലെ തിരക്ക് കുറച്ചത്. തമിഴിൽ മികച്ച അരങ്ങേറ്റമാണ് മുക്തയ്ക്ക് ലഭിച്ചിരുന്നു. വിശാൽ നായകനായെത്തിയ താമരഭരണിയാണ് മുക്തയുടെ ആദ്യ തമിഴ് സിനിമ.

Muktha, Nayanthara

സംവിധായകൻ ഹരി ഒരുക്കിയ താമരഭരണി 2007 ലാണ് റിലീസ് ചെയ്യുന്നത്. സിനിമ ആ വർഷത്തെ ഹിറ്റ് സിനിമകളിലൊന്നായി. താമരഭരണിയിലെ ​ഗാനങ്ങളും ഹിറ്റായിരുന്നു. പുതുമുഖമായ മുക്തയെ അന്ന് തമിഴ് പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചു. നയൻതാരയുമായാണ് മുക്തയെ അന്ന് പലരും താരതമ്യം ചെയ്തത്. അന്ന് ഇവർ തമ്മിലുള്ള രൂപസാദൃശ്യം ചിലർ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. ജൂനിയർ നയൻതാര എന്നാണ് അന്ന് തന്നെ വിളിച്ചിരുന്നതെന്ന് മുക്ത ഒരിക്കൽ പറഞ്ഞിട്ടുമുണ്ട്.

അതേസമയം യാദൃശ്ചികമായി വന്ന പേരല്ല ഇത്. സംവിധായകൻ ഹരി ഇത് മുൻകൂട്ടി കണ്ടാണ് മുക്തയെ താമരഭരണിയിൽ നായികയാക്കിയത്. റിപ്പോർട്ടുകൾ പ്രകാരം ഇതിന് കാരണമായത് നയൻതാരയോടുള്ള നീരസവുമാണ്. നയൻതാര തമിഴിൽ ആദ്യമായി അഭിനയിക്കുന്നത് ഹരി സംവിധാനം ചെയ്ത അയ്യ എന്ന സിനിമയിലാണ്. ശരത്കുമാർ നായകനായെത്തിയ സിനിമ മികച്ച വിജയം നേടി.

Muktha, Nayanthara

പിന്നാലെ രജിനീകാന്തിനൊപ്പം ചന്ദ്രമുഖിയിൽ അഭിനയിച്ചതോടെ നയൻതാരയെ തേടി കൈ നിറയെ അവസരങ്ങളെത്തി. തമിഴകത്ത് സെൻസേഷനായി മാറിയ നടിയുടെ താരമൂല്യം കുതിച്ചുയർന്നു. താമരഭരണിയിൽ നയൻതാരയെ നായികയാക്കാനായിരുന്നു ഹരിയുടെ ആലോചന. തിരക്കുണ്ടെങ്കിലും തമിഴിൽ അരങ്ങേറ്റം കൊടുത്ത സംവിധായകനായതിനാൽ തന്റെ സിനിമയോട് നയൻതാര നോ പറയില്ലെന്ന് ഹരി കരുതി.

എന്നാൽ മറ്റ് സിനിമകളുടെ തിരക്ക് മൂലം താമരഭരണിയിൽ അഭിനയിക്കാൻ നയൻതാരയ്ക്ക് സാധിച്ചില്ല. നടി സിനിമ നിരസിച്ചതോ‌ടെ ഹരിക്ക് നീരസം തോന്നി. ഇതോടെ നയൻതാരയ്ക്ക് പകരക്കാരിയായി ഒരു നടിയെ കൊണ്ട് വരാൻ ഹരി തീരുമാനിച്ചു. അങ്ങനെയാണ് മുക്തയിലേക്ക് സംവിധായകന്റെ ശ്രദ്ധയെത്തിയതെന്ന് തമിഴ് സിനിമാ മാധ്യമങ്ങൾ പറയുന്നു.

ഭാനു എന്ന പേരിലാണ് മുക്തയെ തമിഴ് സിനിമാ ലോകത്തേക്ക് അവതരിപ്പിച്ചത്. പുതുമുഖങ്കൾ തേവയ്, മൂൻട്ര് പേർ മൂൻട്ര് കാതൽ തുടങ്ങിയ തമിഴ് സിനിമകളിലും മുക്ത മികച്ച പ്രകടനം കാഴ്ച വെച്ചു. എന്നാൽ നയൻതാരയുടെ താരത്തിളക്കത്തിലേക്കെത്താൻ മുക്തയ്ക്ക് സാധിച്ചില്ല. ഒരു ഘട്ടത്തിൽ കരിയറിനപ്പുറം തന്റെ വ്യക്തി ജീവിതത്തിലേക്ക് മുക്ത ശ്രദ്ധ നൽകി. ​ഗായിക റിമി ടോമിയു‌ടെ സഹോദരൻ റിങ്കു ടോമിയെയാണ് മുക്ത വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകളുമുണ്ട്.

More from Filmibeat

Read more about: muktha nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X