'ഇനി യഷിനൊപ്പം പ്രവർത്തിക്കില്ല, അയാൾ ടോക്സിക്കാണ്'; പ്രചരിക്കുന്ന വാർത്തകളിലെ സത്യം വ്യക്തമാക്കി ശ്രീനിധി!

കെജിഎഫിന്റെ സെറ്റിൽ വെച്ച് ശ്രീനിധി ഷെട്ടിയെ നടൻ യഷ് ഹരാസ് ചെയ്തുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ആരാധകർ ശ്രീനിധിക്ക് എതിരെ തിരിഞ്ഞത്

ലൈഫിൽ എന്താണ് അടുത്ത സെക്കന്റ് സംഭവിക്കാൻ പോകുന്നതെന്ന് പോലും പ്രവചിക്കുക അസാധ്യമാണെന്നാണ് പല മഹാന്മാരും പറയാറുള്ളത്. എത്ര തന്നെ പ്ലാൻ ചെയ്ത് പ്രവർത്തിച്ചാലും എല്ലാം തലകീഴായി മറിയാൻ സെക്കന്റുകൾ മതി.

അത്തരത്തിൽ കെജിഎഫ് സീരിസിൽ രണ്ട് ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ തലവര മാറി പാൻ ഇന്ത്യൻ സ്റ്റാറായി മാറിയ നടനാണ് കന്നട താരം യഷ്. കെജിഎഫിന് മുമ്പിന് യഷിന്റെ സിനിമകൾക്ക് കന്നടത്തിൽ മാത്രമാണ് പ്രചാരണം ലഭിച്ചിരുന്നത്. ഇന്ന് ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് യഷ്.

Srinidhi Shetty, Srinidhi Shetty Yash, Srinidhi Shetty films, Srinidhi Shetty kgf, Srinidhi Shetty family, ശ്രീനിധി ഷെട്ടി, ശ്രീനിധി ഷെട്ടി യാഷ്, ശ്രീനിധി ഷെട്ടി സിനിമകൾ, ശ്രീനിധി ഷെട്ടി kgf, ശ്രീനിധി ഷെട്ടി കുടുംബം

കന്നടയിലെ സില്‍വര്‍സ്‌ക്രീനിലെ ഇന്നത്തെ മിന്നും താരമാകുന്നത് വരെയുള്ള യഷിന്റെ ജീവിത യാത്ര കല്ലുകളും മുള്ളുകളും നിറഞ്ഞതായിരുന്നു. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് തന്നെയാണ് യഷ് പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ നാടകത്തില്‍ ചേരുന്നത്.

സാധാരണക്കാരായ മാതാപിതാക്കള്‍ക്ക് മകന്റെ തീരുമാനത്തില്‍ ആശങ്കയുണ്ടായിരുന്നു. സിനിമ ശാശ്വതമല്ലെന്നും ഒരുപാട് ഭാഗ്യമുണ്ടെങ്കില്‍ മാത്രമെ സിനിമയില്‍ മുഖം കാണിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അവര്‍ വിശ്വസിച്ചു.

എന്നാല്‍ യഷ് തന്റെ സ്വപ്‌നങ്ങളില്‍ നിന്ന് അണുവിടപോലും പിന്‍മാറാന്‍ കൂട്ടാക്കിയില്ല. നാടകവേദികളില്‍ നിന്നും അദ്ദേഹം പതിയെ മിനി സ്‌ക്രീനിലേക്ക് ചേക്കേറി.

സീരിയലില്‍ നിന്ന് 500 രൂപയായിരുന്നു യഷിന് തുടക്കത്തില്‍ ലഭിച്ചത്. പ്രശാന്ത് നീല്‍ എന്ന കഴിവുറ്റ ക്രാഫ്റ്റ്മാന്റെ അത്യുജ്ജ്വല സൃഷ്ടി എന്ന നിലയിലും കെജിഎഫ് ആഘോഷിക്കപ്പെടുകയാണ്. ആക്ഷന്‍ സീക്വന്‍സുകളും സംഭാഷണങ്ങളും ഡ്രാമ ക്രിയേഷനും കൊണ്ട് പ്രേക്ഷകരുടെ പ്രീതി ആവോളം നേടിയെടുത്ത ഒരു സിനിമയ്ക്ക് അതേ നിലവാരത്തിലും ചടുലതയിലും തുടര്‍ഭാഗം ഒരുക്കുകയെന്നത് അത്ര എളുപ്പത്തില്‍ സാധ്യമാകുന്ന കാര്യമല്ല.

പ്രേക്ഷകപ്രതീക്ഷയ്ക്ക് മങ്ങൽ ഏൽപ്പിക്കാതിരിക്കുക എന്നത് തന്നെയാണ് വലിയ വെല്ലുവിളി. സിനിമാപ്രേമികളുടെ ഈ പ്രതീക്ഷയെയാണ് പ്രശാന്ത് നീലും സംഘവും പരിപൂര്‍ണമായി തൃപ്തിപ്പെടുത്തിയത്.

യഷിനെപ്പോലെ തന്നെ കെജിഎഫിന്റെ ഭാ​ഗമായപ്പോൾ ജീവിതം മാറിയ മറ്റൊരു പ്രതിഭയാണ് നടി ശ്രീനിധി ഷെട്ടി. കെജിഎഫ് ആദ്യ ഭാഗത്തിൽ താരത്തിന്റെ സ്ക്രീൻ പ്രെസൻസ് കുറവായിരുന്നുവെങ്കിലും രണ്ടാം ഭാഗത്തിൽ ശ്രീനിധി നിറഞ്ഞ് നിന്നു.

യഷ് അവതരിപ്പിച്ച റോക്കി എന്ന കഥാപാത്രത്തോടൊപ്പം ശ്രീനിധി അവതരിപ്പിച്ച റീനയും പ്രേക്ഷക മനസിൽ കയറിക്കൂടി. ശ്രീനിധിയുടെ മൂന്നാമത്തെ ചിത്രം കേബ്രയായിരുന്നു. സിനിമ വലിയ വിജയമായിരുന്നില്ല. അതേസമയം ഇപ്പോഴിത ശ്രീനിധി ഷെട്ടിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് യഷ് ആരാധകർ.

കെജിഎഫിന്റെ സെറ്റിൽ വെച്ച് ശ്രീനിധി ഷെട്ടിയെ നടൻ യഷ് ഹരാസ് ചെയ്തുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ആരാധകർ ശ്രീനിധിക്ക് എതിരെ തിരിഞ്ഞത്.

Srinidhi Shetty, Srinidhi Shetty Yash, Srinidhi Shetty films, Srinidhi Shetty kgf, Srinidhi Shetty family, ശ്രീനിധി ഷെട്ടി, ശ്രീനിധി ഷെട്ടി യാഷ്, ശ്രീനിധി ഷെട്ടി സിനിമകൾ, ശ്രീനിധി ഷെട്ടി kgf, ശ്രീനിധി ഷെട്ടി കുടുംബം

ഉമൈർ സന്ധു എന്നൊരാളാണ് ശ്രീനിധി പറഞ്ഞുവെന്ന തരത്തിൽ നടൻ യഷിനെ കുറിച്ച് വളരെ മോശമായ ട്വീറ്റ് ചെയ്തത്. 'കെജിഎഫ് ചാപ്റ്റർ 2 വിന്റെ സെറ്റിൽ വെച്ച് യഷ് മൂലം എനിക്ക് നാണക്കേടുണ്ടായി.'

'ഇനി ഒരിക്കലും യഷിനൊപ്പം പ്രവർത്തിക്കില്ല. അയാൾ ടോക്സിക്കാണ്. ഹാരാസ് ചെയ്യുന്ന വ്യക്തിത്വമാണ്' എന്നാണ് ശ്രീനിധി പറഞ്ഞുവെന്ന തരത്തിൽ ഉമൈർ സന്ധു എന്നൊരാൾ ട്വീറ്റ് ചെയ്തത്. പലരും ഇത് ശ്രീനിധിയുടെ തന്നെ പ്രസ്താവനയാണെന്ന് തെറ്റിദ്ധരിച്ചു.

ശേഷം നടിയെ സോഷ്യൽമീഡിയ വഴി ആക്ഷേപിക്കാൻ തുടങ്ങി. സംഭവം ശ്രദ്ധയിൽപ്പെട്ട ശ്രീനിധി ഇപ്പോൾ വിശദീകരണവുമായി എത്തിയിരിക്കുകയാണ്.

'ഇത് വ്യാജ വാർത്തയാണ്. എനിക്ക് അങ്ങനെയൊരു അനുഭവം ഇല്ല. ഇതെല്ലാം കള്ളമാണ്. ചിലർ തെറ്റായ പ്രചരണങ്ങളും കിംവദന്തികളും പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു. ഇത് സ്നേഹം പ്രചരിപ്പിക്കാനുള്ള സ്ഥലമാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.'

'യഷിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ ഞാൻ ശരിക്കും ഭാഗ്യവതിയാണ്. അദ്ദേഹം ഒരു യഥാർത്ഥ മാന്യൻ, ഒരു ഉപദേശകൻ, ഒരു നല്ല സുഹൃത്ത്, എന്റെ പ്രചോദനം. എല്ലാത്തിനുമുപരിയായി ഞാൻ റോക്കിങ് സ്റ്റാർ യഷിന്റെ വലിയ ആരാധകയാണ്' ശ്രീനിധി പറഞ്ഞു.

More from Filmibeat

Read more about: yash
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X