പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് മീനൂട്ടി ഏറ്റവും വലിയ പ്രശ്നം നേരിട്ടത്; അവളിൽ അഭിമാനം തോന്നിയ കാര്യം; ദിലീപ്
സിനിമാ രംഗത്ത് വീണ്ടും സജീവ സാന്നിധ്യമായിക്കൊണ്ടിരിക്കുകയാണ് നടൻ ദിലീപ്. തുടരെ സിനിമകളുമായി നടൻ പ്രേക്ഷകർക്ക് മുമ്പിലെത്തുന്നതിൽ ആരാധകരും സന്തോഷത്തിലാണ്. ദിലീപിന്റെ കുടുംബ വിശേഷങ്ങൾ എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. ഭാര്യ കാവ്യക്കും മക്കൾക്കുമൊപ്പം പൊതുവേദികളിലെത്തുന്ന ദിലീപിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ആദ്യ വിവാഹബന്ധത്തിലെ മകൾ മീനാക്ഷിയും ഇന്ന് സോഷ്യൽമീഡിയയിലെ താരമാണ്. ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും ഒരു സിനിമാ തരത്തിന് ലഭിക്കുന്ന ജനശ്രദ്ധ മീനാക്ഷിക്കും ലഭിക്കുന്നു.
പ്രതിസന്ധി ഘട്ടങ്ങളിൽ ദിലീപിനൊപ്പം നിൽക്കാൻ മകളുണ്ടായിരുന്നു. മകളെക്കുറിച്ച് അഭിമാനം തോന്നിയ കാര്യത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ ദിലീപ്. മീനൂട്ടി പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അവളേറ്റവും വലിയ പ്രശ്നം അഭിമുഖീകരിച്ചത്. എനിക്കവളോടുള്ള ബഹുമാനമെന്തെന്നാൽ ആ സമയത്താണ് അവൾ നല്ല മാർക്കോടെ പാസായത്.

ഒരു വർഷമാണ് നീറ്റിന് വേണ്ടി പഠിക്കേണ്ടത്. മൂന്ന് മാസം ക്രാഷ് കോഴ്സ് ചെയ്ത് അവൾ എൻട്രൻസ് പാസായി. അവൾക്കറിയാത്ത വഴിയിലൂടെയാണ് പോയത്. എനിക്ക് പറ്റുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു. കുഴപ്പമില്ല, പോയി നോക്കെന്ന് ഞാൻ പറഞ്ഞു. പതുക്കെ പരീക്ഷകളാെക്കെ പിടിക്കാൻ തുടങ്ങി. ഒരിക്കൽ പോലും അവളോട് പഠിക്ക് എന്ന് പറയേണ്ടി വന്നിട്ടില്ല.
കഴിഞ്ഞ ദിവസം അവൾ സർജറി ചെയ്യുന്ന ഫോട്ടോയിട്ടു. അതൊക്കെ കാണുമ്പോൾ അഭിമാനമാണ്. എന്റെ മകൾ മാത്രമല്ല, ഇതുപോലെ ഒരുപാട് കുട്ടികൾ പഠിക്കുന്നുണ്ട്. ഏതൊരു അച്ഛന്റെയും അമ്മയുടെയും സ്വപ്നമാണ് മക്കൾ. നമ്മൾ ജീവിക്കുന്നത് മക്കൾക്ക് വേണ്ടിയാണെന്നും ദിലീപ് ചൂണ്ടിക്കാട്ടി. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. മകളോട് സുഹൃത്തെന്ന പോലെയാണ് പെരുമാറാറെന്നും ദിലീപ് വ്യക്തമാക്കി.

മീനാക്ഷിയെ പോലെ മഹാലക്ഷ്മിയും എന്റെ സുഹൃത്താണ്. അച്ഛാ, അതെനിക്ക് ചെയ്ത് തന്നില്ലെങ്കിൽ അയാം നോട്ട് യുവർ ഫ്രണ്ട് എന്നാണ് കഴിഞ്ഞദിവസം പറഞ്ഞത്. രണ്ട് പേരും നല്ല ഹ്യൂമർസെൻസുള്ളവരാണ്. ഒരാൾ ഇത്തിരി സൈലന്റാണ്. മറ്റെയാൾ വയലന്റാണെന്നും ദിലീപ് ചിരിച്ച് കൊണ്ട് പറഞ്ഞു. തന്റെ സൗഹൃദങ്ങളെക്കുറിച്ചും ദിലീപ് സംസാരിച്ചു.
ഓരോ ഘട്ടത്തിലും പല തരത്തിൽ എന്നെ സഹായിച്ചവരുണ്ട്. ഇക്കഴിഞ്ഞ ആറു വർഷങ്ങൾക്കുള്ളിൽ നിങ്ങൾ ചിന്തിക്കാത്ത ആളുകൾ വരെ എന്നെ പിന്തുണച്ച് ഈ നോർമൽ അവസ്ഥയിലേക്ക് കൊണ്ടുവന്നു. പക്ഷെ അവരുടെ സഹായമൊന്നും നിയമവിരുദ്ധമായല്ല. അവർക്കെന്നെ വർഷങ്ങളായി അറിയാം.
സിനിമ എന്ന് പറയുമ്പോൾ എന്റെ മുമ്പിൽ ആദ്യം വരുന്ന മുഖം ജയറാമേട്ടന്റെയാണ്. സിനിമയിലേക്കുള്ള വാതിൽ തുറന്ന് തന്നയാൾ. പിന്നീട് ഓരോ ഘട്ടത്തിലും എന്നെ സഹായിച്ചവരുണ്ട്. ഇത്രയും പ്രശ്നങ്ങൾ ഉണ്ടായപ്പോഴും എന്റെ കുടുംബത്തെ സത്യേട്ടൻ പാംപർ ചെയ്ത് നിർത്തി. വലിയ പ്രശ്നം വന്നപ്പോഴും തന്റെ ഭാവി പോലും നോക്കാതെ ഇറങ്ങി വന്ന് പിന്തുണച്ചവരാണ് ഗണേശേട്ടനും സിദ്ദിഖ് ഇക്കയുമെല്ലാം.
അവർക്കൊന്നും അതിന്റെ ആവശ്യമില്ല. എന്തെങ്കിലുമായിക്കോട്ടെ എന്ന് പറഞ്ഞ് വിടാം. കുറേ പേർ മൗനം പാലിച്ചു. ഞാനൊരാളെ സഹായിച്ചിട്ടുണ്ടെങ്കിൽ എന്നെ സഹായിക്കാൻ വേറൊരാൾ വരും. ഇവർ തന്നെ എന്നെ സഹായിക്കണമെന്നില്ലെന്നും ദിലീപ് വ്യക്തമാക്കി. ബാന്ദ്രയാണ് ദിലീപിന്റെ പുതിയ ചിത്രം. തമന്നയാണ് ചിത്രത്തിലെ നായിക. അരുൺ ഗോപി സംവിധാനം ചെയ്ത സിനിമയുടെ പ്രദർശനം തുടരുകയാണ്.


Click it and Unblock the Notifications