ആ റോള്‍ ചെയ്താല്‍ മിണ്ടില്ലെന്ന് മീനുട്ടി പറഞ്ഞു, ജയറാമിനെ മാത്രമല്ല ദിലീപിനെയും ശങ്കര്‍ അപമാനിച്ചിട്ടുണ്ട്

By Midhun Raj

രാംചരണിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്‌റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. വമ്പന്‍താരനിര അണിനിരക്കുന്ന ചിത്രത്തില്‍ നടന്‍ ജയറാമും പ്രധാന വേഷത്തില്‍ എത്തുന്നു. സിനിമ തുടങ്ങിയ ദിവസം തന്നെ ശങ്കര്‍ ചിത്രത്തിന്‌റെ ഒരു പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു. രാംചരണ്‍, നായിക കിയാര അദ്വാനി, ശങ്കര്‍, ജയറാം ഉള്‍പ്പെടെയുളളവര്‍ കോട്ടും സ്യൂട്ടും അണിഞ്ഞുളള ലുക്കിലാണ് പോസ്റ്ററിലുളളത്. ജയറാമിന്‌റെ ചിത്രം എറ്റവും പിന്നിലായി ചെറുതായിട്ടാണ് കൊടുത്തിരുന്നത്.

നടി പ്രിയങ്കയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ കാണാം, വൈറല്‍ ഫോട്ടോഷൂട്ട്

ഇതിന് പിന്നാലെ ശങ്കറിനെതിരെ ജയറാം ആരാധകര്‍ രംഗത്ത് എത്തിയിരുന്നു. ജയറാമിനെ പോസ്റ്ററില്‍ ചെറുതായി കാണിച്ചതിലുളള രോഷം പ്രകടിപ്പിച്ചാണ് ആരാധകര്‍ എത്തിയത്. ശങ്കര്‍ നിന്ന സ്ഥാനത്ത് തന്‌റെ ചിത്രം എഡിറ്റ് ചെയ്തുളള പോസ്റ്ററാണ് ജയറാം ഫേസ്ബുക്കില്‍ പങ്കുവെച്ചത്. നിമിഷ നേരങ്ങള്‍ക്കുളളിലാണ് ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം ട്രെന്‍ഡിംഗായി മാറിയത്.

ശങ്കര്‍ ചിത്രത്തിലെ ജയറാമിന്‌റെ കഥാപാത്രത്തെ

ശങ്കര്‍ ചിത്രത്തിലെ ജയറാമിന്‌റെ കഥാപാത്രത്തെ കുറിച്ചുളള റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. അതേസമയം ജയറാമിനെ മാത്രമല്ല, ഇതിന് മുന്‍പും മലയാളി താരങ്ങളെ ഇത്തരത്തില്‍ ശങ്കര്‍ ചെറുതാക്കി കാണിക്കുകയും അപമാനിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് പലരും പറയുന്നത്. മലയാളി താരങ്ങളെ മുന്‍പ് വില്ലന്‍ റോളുകളിലേക്കും സഹനടനായുളള വേഷങ്ങളിലേക്കുമൊക്കെയാണ് ശങ്കര്‍ മിക്ക ചിത്രങ്ങളിലും പരിഗണിച്ചിട്ടുളളത്. ദിലീപിനെ നന്‍പന്‍ എന്ന വിജയ് ചിത്രത്തിലേക്ക് ശങ്കര്‍ പരിഗണിച്ചിരുന്നു.

എന്നാല്‍ അതില്‍ പ്രധാനപ്പെട്ട മൂന്ന്

എന്നാല്‍ അതില്‍ പ്രധാനപ്പെട്ട മൂന്ന് കഥാപാത്രങ്ങളിലേക്ക് പരിഗണിക്കാതെ കോമഡി താരമായാണ് ദിലീപിനെ ശങ്കര്‍ ക്ഷണിച്ചത്. സിനിമയില്‍ അപമാനിക്കപ്പെടുന്നതും കോമാളിയാകുന്നതുമായ ഒരു കഥാപാത്രമാണ് അത്. എന്നാല്‍ ഈ വേഷം ദിലീപ് നിരസിക്കുകയായിരുന്നു. ഇതേകുറിച്ച് ദിലീപ് തന്നെ ഒരഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. മുന്‍പ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശങ്കറിനെ കുറിച്ച് ദിലീപ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുന്നത്.

അന്ന് ശങ്കര്‍ വിളിച്ച ശേഷം മകള്‍ മീനാക്ഷി

അന്ന് ശങ്കര്‍ വിളിച്ച ശേഷം മകള്‍ മീനാക്ഷി തന്നോട് പറഞ്ഞ കാര്യങ്ങളും ദിലീപ് അഭിമുഖത്തില്‍ പറയുന്നു. തമിഴില്‍ ത്രീ ഇഡിയറ്റ്‌സിന്‌റെ റീമേക്കായ നന്‍പനിലേക്ക് തന്നെ വിളിച്ചിരുന്നതായി ദിലീപ് പറയുന്നു. ശങ്കര്‍ സാറ് വിളിച്ചിട്ട്; ആ സിനിമ ചെയ്യണം, അതിലൊരു കാരക്ടര്‍ ഉണ്ട് എന്ന് പറഞ്ഞു. ആ സമയത്ത് ഞാന്‍ ശങ്കര്‍ സാറിനോട് സംസാരിക്കുന്നത് മീനൂട്ടി കേട്ടുകൊണ്ടിരിക്കുകയാണ്. ഞങ്ങള് സംസാരിക്കുമ്പോള്‍ ത്രീ ഇഡിയറ്റ്‌സ് എന്ന പേരൊക്കെ അവള് കേള്‍ക്കുന്നുണ്ട്.

അങ്ങനെ ഫോണ്‍ വിളിക്ക് ശേഷം ആരായിരുന്നു

അങ്ങനെ ഫോണ്‍ വിളിക്ക് ശേഷം ആരായിരുന്നു അച്ചാ എന്ന് മീനൂട്ടി എന്നോട് ചോദിച്ചു. ഡയറക്ടര്‍ ശങ്കര്‍ സാറ് ആയിരുന്നു എന്നും പുളളി ത്രീ ഇഡിയറ്റ്‌സിന്‌റെ റീമേക്കിന് വേണ്ടി എന്നെ വിളിച്ചതാണെന്നും ഞാന്‍ പറഞ്ഞു. തുടര്‍ന്ന് അതില് ഏത് വേഷമാണ് അച്ഛന് എന്ന് മീനൂട്ടി ചോദിച്ചു. ആമിര്‍ ഖാന്‍ ചെയ്തതാണോ എന്ന് ചോദിച്ചപ്പോള്‍ അല്ല എന്ന് ഞാന്‍ പറഞ്ഞു. അത് വിജയ് ആണ് ചെയ്യുന്നത്. പിന്നെ വേറെ ഏതാ എന്ന് മീനൂട്ടി വീണ്ടും ചോദിച്ചു.

പിന്നെ ഏത് കഥാപാത്രമാണെന്ന് മീനൂട്ടിയോട്

പിന്നെ ഏത് കഥാപാത്രമാണെന്ന് മീനൂട്ടിയോട് പറഞ്ഞു. അപ്പോ അത് എങ്ങാനും ചെയ്താല്‍ ഞാന്‍ അച്ഛനോട് മിണ്ടൂലാട്ടോ എന്നായിരുന്നു അവളുടെ മറുപടി. കാരണം അതില് അടിവസ്ത്രം മാത്രം ധരിച്ച് അഭിനയിക്കുന്നുണ്ട്. അങ്ങനെ ഒരുപാട് കോമാളിത്തരങ്ങള്‍ കാണിക്കുന്ന റോളാണ്. പക്ഷേ ഭയങ്കര രസമുളള ക്യാരക്ടറാണ്. ഞാന്‍ സമ്മതിക്കില്ലാട്ടോ എന്ന് മീനൂട്ടി പറഞ്ഞപ്പോ ഞാനത് ചെയ്യില്ലാ എന്ന് അവളോട് പറഞ്ഞു, ദിലീപ് അഭിമുഖത്തില്‍ ഓര്‍ത്തെടുത്തു.

ശങ്കറിന്‌റെ മിക്ക സിനിമകളിലും മലയാളി

ശങ്കറിന്‌റെ മിക്ക സിനിമകളിലും മലയാളി താരങ്ങള്‍ എത്താറുണ്ട്. വിക്രം നായകനായ ഐ എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയാണ് വില്ലന്‍ റോളില്‍ എത്തിയത്. ഐയ്ക്ക് മുന്‍പ് ശങ്കറിന്‌റെ യന്തിരന്‍ സിനിമയില്‍ ഒരു ചെറിയ റോളില്‍ കലാഭവന്‍ മണിയും എത്തിയിരുന്നു. കൂടാതെ നെടുമുടി വേണുവും ശങ്കര്‍ സിനിമകളില്‍ ഭാഗമായി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. മലയാളി താരങ്ങളെ നന്നായി ഉപയോഗിച്ച തമിഴ് സംവിധായകരില്‍ ഒരാള്‍ മണിരത്‌നമാണ്.

മോഹന്‍ലാലിനെ നായകവേഷത്തില്‍

മോഹന്‍ലാലിനെ നായക വേഷത്തില്‍ അഭിനയിപ്പിച്ചാണ് മണിരത്‌നം ഇരുവര്‍ എന്ന സിനിമ എടുത്തത്. സിനിമ നടന്‌റെ കരിയറില്‍ വഴിത്തിരിവായി മാറി. മോഹന്‍ലാലിന് പുറമെ ദളപതിയില്‍ രജനീകാന്തിനൊപ്പം തുല്യപ്രാധാന്യമുളള റോളാണ് മമ്മൂട്ടിക്ക് മണിരത്‌നം നല്‍കിയത്. തമിഴ്‌നാട്ടില്‍ വലിയ തരംഗമുണ്ടാക്കിയ സിനിമകളില്‍ ഒന്നാണ് ദളപതി. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും സിനിമ മായാതെ നില്‍ക്കുന്നു. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ പൃഥ്വിരാജിനും മികച്ചൊരു റോളാണ് മണിരത്നം നല്‍കിയത്. രാവണന്‍ സിനിമയില്‍ വിക്രത്തിനൊപ്പം പ്രാധാന്യമുളള റോളിലാണ് പൃഥ്വിരാജ് എത്തിയത്. കൂടാതെ ഐശ്വര്യ റായുടെ ജോഡിയായി അഭിനയിക്കാനും പൃഥ്വിരാജിന് സാധിച്ചു.

അതേസമയം 2.0 ആണ് ശങ്കറിന്‌റെതായി ഒടുവില്‍

അതേസമയം 2.0 ആണ് ശങ്കറിന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. രജനീകാന്ത് നായകനായ സിനിമ തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്. 2.0യ്ക്ക് പിന്നാലെ അന്യന്റെ ബോളിവുഡ് റീമേക്കും ശങ്കര്‍ പ്രഖ്യാപിച്ചിരുന്നു. രണ്‍വീര്‍ സിംഗാണ് അന്യന്‍ ഹിന്ദി റീമേക്കില്‍ നായകവേഷത്തില്‍ എത്തുന്നത്. രാംചരണ്‍ നായകനായ സിനിമയ്ക്ക് ശേഷമാണ് അന്യന്‍ റീമേക്ക് ശങ്കര്‍ എടുക്കുക. തെലുങ്ക്, തമിഴ് ഭാഷകളിലായിട്ടാണ് രാംചരണ്‍ സിനിമ ശങ്കര്‍ എടുക്കുന്നത്. അല്ലു അര്‍ജുന്‍, പ്രഭാസ് സിനിമകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ രാംചരണ്‍ ചിത്രത്തിലും ജയറാം അഭിനയിക്കുന്നത്.

Recommended Video

ദിലീപ് ഇവര്‍ക്ക് ചെയ്ത സഹായം മറക്കാനാവില്ല | FilmIBeat Malayalam

വീഡിയോ

Read more about: shankar dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X