ദിലീപ് കൊടുത്ത കേസിനെ ജ​ഗതി ഒറ്റയ്ക്ക് നിന്ന് എതിർത്ത് വായടപ്പിച്ചു; ആർക്ക് പറ്റുമത്?; നിർമാതാവ്

മലയാള സിനിമാ ലോകത്ത് ഇന്നും പ്രകടമാണ് നടൻ ജ​ഗതി ശ്രീകുമാറിന്റെ അഭാവം. വാഹനാപകടത്തിൽ പരിക്ക് പറ്റി വർഷങ്ങളായി കിടപ്പിലാണ് ജ​ഗതി. ആരോ​ഗ്യ സ്ഥിതിയിൽ മെച്ചമുണ്ടെങ്കിലും സിനിമകളിൽ കാണുന്ന പഴയ ജ​ഗതിയെ ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല. പകരം വെക്കാനില്ലാത്ത അഭിനേതാവായാണ് ജ​ഗതി ശ്രീകുമാർ ഇന്നും അറിയപ്പെടുന്നത്. ഒരുപക്ഷെ ഇന്ന് സിനിമകളിൽ സജീവമായിരുന്നെങ്കിൽ അവിസ്മരണീയമായ ഒട്ടനവധി കഥാപാത്രങ്ങൾ ജ​ഗതിക്ക് ലഭിച്ചേനെ. വീൽചെയറിലിരിക്കുന്ന ജ​ഗതി ഇന്നും പല സഹപ്രവർത്തകർക്കും വിഷമകരമായ കാഴ്ചയാണ്.

അടുത്തിടെയാണ് ജ​ഗതിയെക്കുറിച്ച് സംസാരിക്കവെ നടി ഉർവശി കണ്ണീരണിഞ്ഞത്. കോമഡി, സീരയസ് വേഷങ്ങളെല്ലാം ജ​ഗതിയുടെ കൈയിൽ ഭദ്രമായിരുന്നു. അപകടം നടന്ന അന്ന് മുതൽ ഇന്ന് വരെ നിരവധി പേർ ജ​ഗതിയുടെ തിരിച്ചു വരവിനായി പ്രാർത്ഥിക്കുന്നുണ്ട്. ഇപ്പോഴിതാ ജ​ഗതിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നിർമാതാവ് ദിനേശ് പണിക്കർ. നിരവധി സിനിമകളിൽ രണ്ട് പേരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

അപകടം നടന്നയന്ന് ജ​ഗതിക്ക് വലിയ കുഴപ്പമില്ലെന്നാണ് ഏവരും കരുതിയതെന്ന് ദിനേശ് പണിക്കർ ഓർത്തു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഹോസ്പിറ്റലിൽ ചെല്ലുന്ന സമയത്ത് പോലും ജ​ഗതി ചേട്ടൻ വളരെ ആക്ടീവ് ആയിരുന്നു. കുടുംബത്തെ അറിയിക്കുന്ന കാര്യത്തിലൊക്കെ ഇനീഷ്യേറ്റീവ് എടുത്തത് അദ്ദേഹം തന്നെയാണ്'

 Jagathy Sreekumar

'എന്താണ് സംഭവിച്ചതെന്ന് ഡോക്ടർമാർക്കും വ്യക്തമായ ധാരണ ഇല്ലാത്തത് കൊണ്ടാവാം, സ്കാനിം​ഗ് പ്രോപ്പറായി നടന്നില്ലായിരിക്കാം. എന്താണ് സത്യാവസ്ഥ എന്നറിയില്ല. ഏതായാലും അതിന് ശേഷം അദ്ദേഹത്തിന് കോംപ്ലിക്കേഷൻ വന്ന് തുടങ്ങി. ശരീരത്തിൽ വെറും ഫ്രാക്ചറുകൾ മാത്രമല്ലുള്ളത്. ബ്രെയ്നിനെ അത് ബാധിച്ചു'

'അദ്ദേഹം കുറേനാൾ ആശുപത്രിയിൽ ശോചനാവസ്ഥയിൽ കിടന്നു. സർക്കാർ തന്നെ ഇടപെട്ടു. അഞ്ച് കോടി രൂപയോളം നഷ്ടപരിഹാരമായി ആക്സിഡന്റിന്റെ പേരിൽ കിട്ടി. പതിനൊന്ന് വർഷമായി ആക്സിഡന്റ് നടന്നിട്ട്. പഴയ ​ജ​ഗതിയെ ഇതുവരെ തിരിച്ച് കിട്ടിയിട്ടില്ല. തന്റെ നിരവധി സിനിമകളിൽ അഭിനയിച്ച ജ​ഗ​തി നല്ല മനസ്സിനുടമായിരുന്നെന്ന് ദിനേശ് പണിക്കർ ഓർത്തു'

'നേരത്തെ ദിലീപിന്റെ ചെക്ക് കേസ് വന്ന സമയത്ത് ആർട്ടിസ്റ്റുകളുടെ ഇടയിൽ ചർച്ച വരുമല്ലോ. ജ​ഗതി എനിക്ക് വേണ്ടി ഒറ്റയ്ക്ക് നിന്ന് ഫൈറ്റ് ചെയ്ത് അവരുടെ വായടപ്പിച്ചിട്ടുണ്ട്. അത് ഞാൻ പിന്നീടാണ് അറിയുന്നത്'

 Dileep , Jagathy Sreekumar

'ദിനേശ് പണിക്കർ ഒരിക്കലും അത് ചെയ്യില്ല. ദിലീപ് ഒന്നു കൂടെ ആലോചിച്ചിട്ട് വേണം അതിന് വേണ്ടി മുന്നോട്ട് പോവാൻ എന്ന് ഘോര ഘോരം വാദിച്ച വ്യക്തിയാണ് ജ​ഗതി ശ്രീകുമാർ' അങ്ങനെ എത്ര പേർ നിൽക്കുമെന്നും ദിനേശ് പണിക്കർ ചോദിച്ചു. ഒരു മനുഷ്യനോടും അദ്ദേ​ഹം സാമ്പത്തികമായും കടും പിടുത്തം പിടിച്ചതായി ഞാൻ കേട്ടിട്ടില്ല ഇതുവരെ'

അമ്പിളി ചേട്ടൻ അന്നത്തെ കാലത്ത് ചെയ്തിരുന്ന പ്രശസ്തി എത്ര പേർക്കറിയാമായിരുന്നെന്ന് അറിയില്ല. ഒരു പരിപാടിക്ക് വിളിച്ചാൽ എന്താണ് നിങ്ങൾ തരാനുദ്ദേശിക്കുന്നതെന്ന് ചോദിക്കും. അവർ പറയും പതിനായിരം രൂപയെന്ന്.

എനിക്ക് തരേണ്ട നിങ്ങൾ ചിത്ര ഹോം ഉണ്ട്. അതിന്റെ അക്കൗണ്ട് നമ്പർ തരാം. ആ പതിനായിരം രൂപയും അങ്ങോട്ടടയ്ക്ക് എന്ന് അമ്പിളി ചേട്ടൻ പറയും, ദിനേശ് പണിക്കർ ഓർത്തു. ഉദയപുരം സുൽത്താൻ എന്ന സിനിമയ്ക്ക് നൽകിയ ചെക്ക് ബാലൻസില്ലാതെ ക്യാൻസലായപ്പോഴാണ് ദിലീപ് ദിനേശ് പണിക്കർക്കെതിരെ പരാതി കൊടുത്തത്. പിന്നീട് ഒത്തുതീർപ്പ് ചർച്ചകൾക്കൊടുവിൽ ദിലീപ് കേസ് പിൻവലിക്കുകയും ചെയ്തു. ദിലീപ് പിന്നീട് സിനിമകളിൽ നായക നടനായി ഉയരത്തിലേക്ക് കുതിക്കുകയും നിരവധി സിനിമകൾ നിർമ്മിക്കുകയും ചെയ്തു.

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X