വാപ്പിച്ചിയുമായി പ്രശ്നമുണ്ടായെന്ന് പറഞ്ഞത് കൊണ്ടാകാം സുറുമി അങ്ങനെ ചെയ്തത്; താരപുത്രിയെക്കുറിച്ച് അമ്പിളി

മമ്മൂട്ടിയുടെ കുടുംബ വിശേഷങ്ങൾ മിക്കപ്പോഴും ആരാധക ശ്രദ്ധ നേടാറുണ്ട്. വ്യക്തി ജീവിതത്തെക്കുറിച്ച് മമ്മൂട്ടി അധികം സംസാരിക്കാറില്ലെങ്കിലും മകൻ ദുൽഖർ സൽമാൻ അഭിമുഖങ്ങളിൽ കുടുംബത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും ശ്രദ്ധ നൽകുന്നവരാണ് മമ്മൂട്ടിയും ദുൽഖറും. മകൻ സിനിമാ രം​ഗത്തേക്ക് കടന്ന് വന്നെങ്കിലും മമ്മൂട്ടിയുടെ മകൾ സുറുമിക്ക് പെയിന്റിം​ഗിലാണ് താൽപര്യം. 9ാം ക്ലാസ് മുതൽ ചിത്ര രചന പാഠ്യ വിഷയമായി തെരഞ്ഞെ‌ടുത്ത ആളാണ് സുറുമി.

ലണ്ടനിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. ബെം​ഗ്ലൂരിവിലെ ലൈറ്റ് ഹൗസ് ഇന്റർനാഷണൽ എന്ന സ്ഥാപനത്തിൽ കുട്ടികളെ ചിത്ര രചന പഠിപ്പിക്കുന്നുണ്ട്.സുറുമിയെക്കുറിച്ച് സംവിധായകനും കലാ സംവിധായകനുമായ അമ്പിളി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നടൻ മമ്മൂട്ടിയുമായി തനിക്കൊരിക്കൽ പിണക്കം ഉണ്ടായിട്ടുണ്ടെന്ന കാര്യം സുറുമിയോട് പറഞ്ഞതിനെക്കുറിച്ചാണ് അമ്പിളി മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ സംസാരിച്ചത്.

Mammootty s Daughter Surumi

എന്റെ ഒരു എക്സിബിഷൻ കൊച്ചിയിൽ വെച്ചുണ്ടായിരുന്നു. ലോക്ഡൗൺ കാരണം രണ്ട് ദിവസമേ നടന്നുള്ളൂ. എട്ടാം തിയതി സത്യൻ അന്തിക്കാടും ചന്ദ്രകുമാറും ഒരുമിച്ച് തിരി കൊളുത്തി. ഒമ്പതാം തിയ്യതി മമ്മൂട്ടിയു‌ടെ മകൾ വന്നു. എന്നെ ഒരു ഇന്റർവ്യൂ ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. ആരോ വന്ന് മമ്മൂട്ടിയുടെ മകൾ വന്നെന്ന് പറഞ്ഞു. ആ കുട്ടി ഓരോ സംശയങ്ങൾ ചോദിച്ചു. മൊബെെലിൽ സുറുമ വരച്ച സ്കെച്ച് എനിക്ക് കാണിച്ച് തന്നു. നന്നായിരുന്നു. എക്സിബിഷൻ കഴിഞ്ഞ് ചെല്ലുമ്പോൾ മമ്മൂട്ടി ഒരുപക്ഷെ പഴയ കഥകൾ എടുത്ത് പറഞ്ഞാലോ എന്ന് കരുതി.

മുൻകൂർ ജാമ്യം എന്ന നിലയ്ക്ക് വാപ്പിച്ചിയുമായി ചെറിയൊരു സൗന്ദര്യ പിണക്കം ഉണ്ടായിരുന്നു എന്ന് ഞാൻ സൂചിപ്പിച്ചു. സുറുമി എനിക്ക് മൊബൈൽ നമ്പറും ഇമെയിലുമെല്ലാം തന്നിരുന്നു. ഒന്ന് രണ്ട് പ്രാവശ്യം കോൺടാക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും മറുപടി ഇല്ല. തനിക്ക് തോന്നുന്നത് വാപ്പിച്ചിയെക്കുറിച്ച് പറഞ്ഞതിന്റെ പിണക്കം ആയിരിക്കാം സുറുമിക്കെന്നും അമ്പിളി അഭിപ്രായപ്പെട്ടു. അതേസമയം ഇത് തന്നെ തോന്നൽ മാത്രമായിരിക്കാമെന്നും ഇദ്ദേഹം പറഞ്ഞു.

Mammootty s Daughter Surumi

മമ്മൂട്ടിയുമായുണ്ടായ പ്രശ്നം നേരത്തെ തന്നെ അവസാനിച്ചതാണെന്നും എന്നിട്ടും താനിക്കാര്യം സുറുമിയോട് പറയുകയാണുണ്ടായതെന്നും അമ്പിളി പറഞ്ഞു. കലാ സംവിധായകനെന്നതിന് പുറമെ പന്ത്രോണ്ടോളം സിനിമകൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യ ആർട്ട് ഫെസ്റ്റിൽ പ്രദർശിപ്പിച്ച സുറിമിയുടെ പെയിന്റിം​ഗുകൾ വാർത്താ പ്രാധാന്യം നേടിയിരുന്നു. ബെം​ഗളുരിവിലാണ് സുറുമി ഭർത്താവിനും മക്കൾക്കുമൊപ്പം താമസിക്കുന്നത്. മുഹമ്മദ​് റൈഹാൻ‌ ഷാഹിദ് എന്നാണ് ഭർത്താവിന്റെ പേര്.

സിനിമ ഇഷ്ടമാണെങ്കിലും അഭിനയിക്കാൻ പേടിയാണെന്ന് നേരത്തെ സുറുമി പറഞ്ഞിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ പേടിയും നാണവുമെല്ലാമാണ്. ഫോട്ടോ​ഗ്രഫി ഏറെ ഇഷ്ടമാണെന്നും സുറുമി അന്ന് വ്യക്തമാക്കി. ചിത്ര രചനയോട് ഇഷ്ടം തോന്നിയപ്പോൾ ആദ്യമായി അതിന്റെ സാധനങ്ങളെല്ലാം വാങ്ങിത്തന്നത് വാപ്പിച്ചിയാണെന്ന് സുറുമി ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X