Just In
- 8 min ago
ടിവിയില്‍ കാണാന്‍ പറ്റില്ലെന്ന് പറഞ്ഞ സിനിമ, ഒടുവില്‍ അവര്‍ അപേക്ഷയുമായി പിന്നാലെ വന്നു: ജിയോ ബേബി
- 31 min ago
നന്മ മരം കളിക്കാനാണേല്‍ നോബി എന്തിനാ ബിഗ് ബോസില്‍ പോയത്? ആരാധകര്‍ ചോദിക്കുന്നു
- 40 min ago
വേദിയില്‍ നിന്നും ഇറക്കിവിട്ട ആ കൗമാരക്കാരന് പിന്നീട് നടന്ന എല്ലാ ആനിവേഴ്സറികളിലും ഫസ്റ്റടിച്ചു, കുറിപ്പ്
- 57 min ago
ഞങ്ങള്‍ ചില രഹസ്യങ്ങള്‍ പറയുകയാണ്; മകനൊപ്പമുള്ള ഏറ്റവും പ്രിയപ്പെട്ട നിമിഷത്തെ കുറിച്ച് പറഞ്ഞ് നടി മേഘ്ന രാജ്
Don't Miss!
- News
പാലാരിവട്ടം മേല്‍പ്പാലം തുറന്നു: ആഘോഷമാക്കി ജനങ്ങള്‍, സിപിഎമ്മിന്റെ ബൈക്ക് റാലിയും
- Sports
IPL 2021: കെകെആറിന്റെ കന്നിയങ്കം വാര്‍ണറുടെ ഹൈദരാബാദിനെതിരേ, മുഴുവന്‍ മല്‍സരക്രമം അറിയാം
- Finance
ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കോവിഡ് വാക്സീൻ ലഭ്യമാക്കി ടിവിഎസ്
- Automobiles
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- Lifestyle
നിക്ഷേപ നടപടികള്‍ വിജയിക്കുന്ന രാശിക്കാര്‍
- Travel
പാട്ടുപുരയില്‍ പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല്‍ വിളികേള്‍ക്കുന്ന ബാലദുര്‍ഗ്ഗ, അറിയാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ചിത്രം കണ്ട് വിവാഹ ജീവിതത്തിൽ അസംതൃപ്തരായ ഒരു പത്ത് സ്ത്രീകളെങ്കിലും വിവാഹ മോചനം നേടണമെന്നാണ് ആഗ്രഹം
സോഷ്യല്‍ മീഡിയയിലും സിനിമാ കോളങ്ങളിലും വലിയ ചർച്ചാ വിഷയമായിരിക്കുകയാണ് അടുക്കളയിൽ സ്ത്രീകൾ നേരിടുന്ന കഷ്ടപ്പാടുകളെ ആധാരമാക്കി ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. നടി നിമിഷ സജയനും സുരാജും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് സമൂഹത്തിൻരെ വിവിധ ഭാഗത്ത് നിന്ന് മികച്ച പ്രേക്ഷ സ്വീകാര്യതയാണ് ലഭിക്കുന്നത്.
തന്റെ ചിത്രം കണ്ട് വിവാഹ ജീവിതത്തിൽ അസംതൃപ്തരായ ഒരു പത്ത് സ്ത്രീകളെങ്കിലും ചിത്രം കണ്ട് വിവാഹ മോചനം നേടണമെന്നാണ് ആഗ്രഹമെന്ന് സംവിധായകൻ ജിയോ ബേബി. റിപ്പോർട്ടർ ടിവിയുമായുളള അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹം എന്ന് പറയുന്നത് ഒട്ടും നൈസര്‍ഗികമല്ലാതെ സംഭവിക്കുന്ന കാര്യമാണ്. സിനിമ കണ്ട ശേഷം നിരവധി സ്ത്രീകള്‍ ഇത് തങ്ങളുടെ മുന്‍കാല ജീവിതമാണെന്ന് തുറന്നു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാഹത്തിലൂടെ സംഭവിക്കുന്നത് സ്വാതന്ത്ര്യമില്ലായ്മ മാത്രമാണ്. ഒരു പരിധി വരെ പുരുഷനും ഒരുപാട് അളവില്‍ സ്ത്രീക്കും. വിവാഹം എന്ന് പറഞ്ഞാല്‍ എന്താണ്? ഒരു പെണ്‍കുട്ടി സ്വന്തം വീട്ടില്‍ നിന്ന് കെട്ടും കിടക്കയുമെടുത്ത് മറ്റൊരു വീട്ടില്‍ വരിക. എന്നിട്ട് അവിടെയുള്ള അച്ഛനെയും അമ്മയെയും സ്വന്തം പോലെ കണ്ട് പരിചരിക്കുക. ഇതില്‍ നിന്നെല്ലാം പെണ്‍കുട്ടികള്‍ തന്നെ സ്വയം തീരുമാനമെടുത്ത് പിന്മാറേണ്ടതാണെന്നും സംവിധായകൻ പറഞ്ഞു.
സ്ത്രീകളാണ് ഈ സിനിമയുടെ ഏറ്റവും വലിയ ശക്തി. സിനിമയെ വിമർശിക്കുവാൻ വാളോങ്ങിയിരിക്കുന്നവന്റെ വീട്ടിലെ പെണ്ണുങ്ങൾ വരെ ഈ സിനിമയെ പുകഴ്ത്തി. ഈ സിനിമ കണ്ടിട്ട് ഇങ്ങനെയൊരു സിനിമയുണ്ടെന്നും അത് കാണണമെന്നും സ്ത്രീകൾ പറയുവാൻ തുടങ്ങി. ജീവിതത്തിൽ ആദ്യമായി ഫിലിം റിവ്യൂ എഴുതുന്നവർ ഈ സിനിമയെക്കുറിച്ച് എഴുതുന്നു. അത്തരം ആളുകളാണ് ഈ സിനിമയുടെ ശക്തി. അവരുടെ ശക്തിയിൽ ഈ സിനിമയെക്കുറിച്ച് എഴുതേണ്ട ഗതികേട് വന്ന ചില പുരുഷന്മാർ ഉണ്ട് . ഈ സിനിമയെക്കുറിച്ച് എഴുതിയില്ലെങ്കിൽ മോശമായി പോകുമോ എന്ന വിചാരത്തിലാണ് അവർ സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ എഴുതുന്നത്. ഇവരൊന്നും കുടിച്ച ഗ്ലാസ് പോലും കഴുകി വെയ്ക്കാത്തവരാണ്. അത്തരം ആളുകളുടെ കുറിപ്പുകൾ വായിക്കുമ്പോൾ തന്നെ മനസ്സിലാകും. പെണ്ണുങ്ങളുടെ മുൻപിൽ ഞെളിയുവാൻ ഉള്ള വെറും ഷോ മാത്രമാണ് ഇവർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.