ദിലീപും മഞ്ജുവും ഇക്കാര്യം പറഞ്ഞിട്ടേയില്ല; ബസിൽ നിന്നിറങ്ങാതെ ബിജു മേനോനും സംയുക്തയും; കമൽ

സിനിമാ താരങ്ങൾ തമ്മിലുള്ള പ്രണയവും വിവാഹവും എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡികൾ ജീവിതത്തിലും ഒരുമിക്കുമ്പോൾ ആരാധകർ ആഘോഷമാക്കുന്നു. ഇത്തരത്തിൽ മലയാള സിനിമാ ലോകത്ത് ആഘോഷമായി മാറിയ ഒരുപി‌ടി താര വിവാ​ഹങ്ങളുണ്ട്. സംവിധായകൻ കമലിന്റെ ഒരു കാലത്തെ സിനിമകളിലെ നായികമാരും നായകൻമാരും ജീവിതത്തിലും ഒരുമിച്ച് ആരാധകർ ചൂണ്ടിക്കാട്ടാറുണ്ട്.

ജയറാം-പാർവതി, ബിജു മേനോൻ-സംയുക്ത വർമ, ദിലീപ്-മഞ്ജു വാര്യർ എന്നിവരാണ് കമലിന്റെ സിനിമകളിൽ അഭിനയിക്കുന്നതിനിടെ പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തവർ. ദിലീപും മഞ്ജു വാര്യറും വർഷങ്ങൾക്കിപ്പുറം വേർപിരിഞ്ഞെങ്കിലും ജയറാമും പാർവതിയും ബിജു മേനോനും സംയുക്തയും ഇന്നും സന്തോഷകരമായ ജീവിതം നയിക്കുന്നു.

 Dileep, Manju Warrier, Biju Menon Samyuktha

താരങ്ങളുടെ പ്രണയ കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കമൽ. സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് ഇദ്ദേഹം മനസ് തുറന്നത്. പ്രണയങ്ങൾ താനും ക്യാമറമാനും കൂടിയാണ് കണ്ട് പിടിക്കുന്നതെന്ന് കമൽ പറയുന്നു. 'അവരുടെ പെരുമാറ്റം കണ്ടാൽ നമുക്ക് തോന്നും. സിനിമ തുടങ്ങിയാൽ ആർട്ടിസ്റ്റിനെ കാണുന്നത് കഥാപാത്രങ്ങളായാണ്. പ്രത്യേകിച്ചും ഈ സിനിമകളെല്ലാം പ്രണയ കഥകളാണ്'

'അത് അവരെ സ്വാധീനിക്കുന്നുണ്ടാവും. നമ്മൾ അതറിയുന്നില്ല. നമുക്ക് തോന്നുന്നത് പിന്നീട് സത്യമായി വരികയും ചെയ്തു. ഈ മൂന്ന് പേരും എന്നോട് പറഞ്ഞില്ല. ജയറാമിനോട് ഞാൻ‌ അങ്ങോട്ട് ചോദിച്ചതാണ്. ദിലീപും മഞ്ജുവും എന്നോട് പറഞ്ഞിട്ടേയില്ല. ലാൽ ജോസൊക്കെ പറഞ്ഞാണ് ഇങ്ങനെ ഒരു അടുപ്പം അവർ തമ്മിലുണ്ടെന്ന് അറിയുന്നത്'

 Dileep, Manju Warrier, Biju Menon Samyuktha

'ബിജു മേനോന്റെ പ്രണയം ക്യാമറാമാൻ സുകുമാറാണ് കണ്ട് പിടിക്കുന്നത്. ബസിലൊരു സീനുണ്ട്. ബസിനകത്തെ ഷോട്ട് എടുത്ത് പുറത്ത് ക്യാമറ വെക്കാൻ വേണ്ടി വന്നു. കുറച്ച് സമയമുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകളൊക്കെ ബസിൽ നിന്ന് ഇറങ്ങി. പക്ഷെ സംയുക്തയും ബിജുവും ഇറങ്ങുന്നില്ല. സാധാരണ ആർട്ടിസ്റ്റുകൾ അങ്ങനെ ഇരിക്കാറില്ല. ഷോട്ട് കഴിഞ്ഞാൽ ഇറങ്ങിപ്പോകും. അവർ രണ്ട് പേരും സീരിയസായി എന്തോ സംസാരിക്കുന്നുണ്ട്'

'ക്യാമറമാൻ ക്യാമറ വെച്ച് സൂം ചെയ്ത് എന്താണിവർ പറയുന്നതെന്ന് നോക്കി. മനസിലാവില്ലെങ്കിലും ഇവർ മനസ് തുറക്കുകയാണെന്ന് ഊഹിക്കാൻ പറ്റും. സുകുമാർ എന്നെ ക്യാമറയിലൂടെ കാണിച്ച് തന്നു. അപ്പോൾ തന്നെ മനസിലായി. ഞങ്ങൾ അറിഞ്ഞതായി ഭാവിച്ചില്ല. ബിജുവിന് ഇത് മനസിലായി. സംയുക്തയുമായി സംസാരിക്കുമ്പോൾ ഞാനും സുകുവും തെറ്റിദ്ധരിക്കുമോ എന്ന് കരുതി ഒഴിഞ്ഞ് മാറുമായിരുന്നു,' കമൽ ഓർത്തു. 2002 ലാണ് ബിജു മേനോനും സംയുക്തയും വിവാഹിതരായത്. വിവാഹശേഷം സംയുക്ത അഭിനയ രം​ഗം വിട്ടു. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് സംയുക്ത വിവാഹിതയായി അഭിനയ രം​ഗം വിട്ടത്.

മറുവശത്ത് ജയറാമിനെ വിവാഹം ചെയ്ത പാർവതിയും സിനിമാ രം​ഗം വിട്ടു. രണ്ട് നടിമാരും പിന്നീട് തിരിച്ച് വരവിന് തയ്യാറായിട്ടില്ല. ദിലീപ് മഞ്ജു വാര്യർ വിവാഹമാണ് ഇക്കൂട്ടത്തിൽ ഏറെ വാർത്തയായത്. വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് മഞ്ജു ദിലീപിനെ വിവാഹം ചെയ്തത്. മലയാള സിനിമാ ലോകം മഞ്ജുവിനെ ആഘോഷിക്കുന്ന കാലമായിരുന്നു അത്. നടി അഭിനയ രം​ഗം വിട്ടപ്പോൾ ആരാധകർ നിരാശരായി. വിവാഹ മോചനത്തിന് ശേഷമാണ് നടി സിനിമാ രം​ഗത്തേക്ക് തിരിച്ചെത്തുന്നത്.

Read more about: dileep manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X