twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൈസ വാങ്ങി പോയിട്ട് സുരേഷ് ഗോപി ഞങ്ങളെ തഴഞ്ഞു; കരഞ്ഞോണ്ട് സിബി മലയലിനെ വിളിച്ചെന്ന് സംവിധായകന്‍

    |

    മുകേഷും സായി കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു മക്കള്‍ മാഹത്മ്യം. ഈ സിനിമയില്‍ അഭിനയിക്കാനുള്ള അഡ്വാന്‍സ് വാങ്ങിയതിന് ശേഷം നടന്‍ സുരേഷ് ഗോപി പിന്മാറിയതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ പോള്‍സന്‍. അന്ന് ഈ സിനിമയെ തഴഞ്ഞ് സിബി മലയലിന്റെ സിനിമയില്‍ അഭിനയിക്കാന്‍ സുരേഷ് പോവുകയായിരുന്നു എന്നാണ് സംവിധായകന്‍ മാസ്റ്റര്‍ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

    'മക്കള്‍ മാഹത്മ്യം' എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയും മുകേഷുമായിരുന്നു നായകന്മാരായി ആദ്യം തീരുമാനിച്ചത്. ആ സമയത്ത് സുരേഷ് ഗോപിയ്ക്ക് വളയം എന്ന സിനിമ വന്നു.

    Also Read: ആദ്യഭാര്യയ്‌ക്കൊപ്പം തന്നെ ബാബുരാജ് എത്തി; മകന്റെ വിവാഹത്തിന് മുന്നില്‍ നിന്ന് താരത്തിന്റെ വീഡിയോ വൈറലാവുന്നുAlso Read: ആദ്യഭാര്യയ്‌ക്കൊപ്പം തന്നെ ബാബുരാജ് എത്തി; മകന്റെ വിവാഹത്തിന് മുന്നില്‍ നിന്ന് താരത്തിന്റെ വീഡിയോ വൈറലാവുന്നു

    സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ വിതരണക്കാരനും എന്റെ സിനിമയുടെ വിതരണക്കാരനും ഒരാളായിരുന്നു. സുരേഷ് ഗോപിയോട് ഡേറ്റ് ഉണ്ടോന്ന് സിബി മലയില്‍ ചോദിച്ചപ്പോള്‍ എന്റെ പടം ക്യാന്‍സല്‍ ചെയ്ത് സുരേഷ് ഗോപി അങ്ങോട്ട് പോയി.

    Suresh-mukesh

    ഷൂട്ടിങ്ങ് തുടങ്ങാന്‍ രണ്ടാഴ്ച ബാക്കി നില്‍ക്കുമ്പോാണ് ഒരു നായകന്‍ പിന്മാറുന്നത്. ആ സമയത്ത് ഞാന്‍ എന്ത് ചെയ്യാനാണ്. ഞാന്‍ കരഞ്ഞ് പോയി. സിബിയെ വിളിച്ച് ഞാന്‍ ഇക്കാര്യം പറഞ്ഞു. എന്തെങ്കിലും അഡ്ജസ്റ്റ് ചെയ്യാമോന്ന് ചോദിച്ചപ്പോള്‍ അവരുടെ സിനിമയില്‍ സുരേഷ് ഗോപിയുടെ മുടിയും മുഖവുമൊക്കെ മാറ്റം വരുത്തിയാണ് ചെയ്യുന്നതെന്ന് പറഞ്ഞു. അതൊക്കെ മാറിക്കോട്ടെ കുഴപ്പമില്ലെന്ന് ഞാനും സൂചിപ്പിച്ചു.

    സിബിയുടെ സിനിമ ചെയ്യാനുള്ള ആഗ്രഹം കൊണ്ട് സുരേഷ് ഗോപി എന്റെ സിനിമ ഒഴിവാക്കിയതാണ്. അഡ്വാന്‍സ് കൊടുത്ത പൈസ തിരികെ തരാമെന്ന് വരെ പറഞ്ഞു. ഞാന്‍ സിദ്ദിഖ്-ലാലിനെ വിളിച്ചു. സുരേഷ് ഇങ്ങനെയാണ് പറയുന്നത്. എന്താ ചെയ്യുക എന്ന് ചോദിച്ചപ്പോള്‍ സായി കുമാര്‍ മതിയോന്ന് ചോദിച്ചു. സായിയെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പറ്റില്ലെന്ന് പറഞ്ഞു.

    Also Read: ഐശ്വര്യയ്ക്ക് ശേഷം ബച്ചന്‍ കുടുംബത്തിന്റെ മരുമകളായി ഷാരൂഖ് ഖാന്റെ മകള്‍; സുഹാന അഗസ്ത്യയുമായി പ്രണയത്തിലോAlso Read: ഐശ്വര്യയ്ക്ക് ശേഷം ബച്ചന്‍ കുടുംബത്തിന്റെ മരുമകളായി ഷാരൂഖ് ഖാന്റെ മകള്‍; സുഹാന അഗസ്ത്യയുമായി പ്രണയത്തിലോ

     suresh

    അക്കാലത്ത് സായി കുമാറിന്റെ കൂടെ പത്ത് പന്ത്രണ്ട് പേരുണ്ടാകും. ശരിക്കും അദ്ദേഹത്തെ നശിപ്പിക്കാന്‍ വേണ്ടി കൂടെ നടക്കുന്ന ആളുകളായിരുന്നു അവര്‍. ഷൂട്ടിങ് സ്ഥലത്ത് വരാതെ റൂമെടുത്തെടുത്ത് വെള്ളമടിയുമൊക്കെയായി ഇരിക്കും. അന്ന് സായിയ്ക്ക് കുറേ പടമുണ്ട്. അദ്ദേഹത്തിന്റെ സിനിമകളുടെ ലൊക്കേഷനില്‍ പ്രശ്‌നങ്ങളാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അതുകൊണ്ട് വേണ്ടെന്ന് പറഞ്ഞെങ്കിലും സിദ്ദിഖ് സായിയെ വിളിച്ച് സംസാരിക്കാമെന്ന് പറഞ്ഞു.

    ഇത് പോള്‍സന്റെ സിനിമയാണ്, സായിയ്ക്ക് ഭാര്യയുമായി വരാം, കൂടെ ഇതുപോലെയുള്ളവരെ കൊണ്ട് വരരുതെന്ന് കണ്ടീഷന്‍സ് വെച്ചു. കൂട്ടുകാരെന്നും ഉണ്ടാവാനും പാടില്ല, കൃത്യ സമയത്ത് ലൊക്കേഷനില്‍ ആളുണ്ടാവുകയും വേണം. ഇത്രയും പറഞ്ഞപ്പോള്‍ അദ്ദേഹം വരാമെന്ന് സമ്മതിച്ചു. കാരണം പുള്ളിയുടെ ആദ്യ പടം എന്റെ കൂടെ ആയിരുന്നത് കൊണ്ട് സമ്മതിക്കുകയായിരുന്നു. അങ്ങനെയാണ് ആ സിനിമയില്‍ സായി കുമാര്‍ വന്നതെന്ന് പോള്‍സന്‍ വ്യക്തമാക്കുന്നു.

     sai-kumar

    വളയം എന്ന സിനിമയ്ക്ക് വേണ്ടി മക്കള്‍ മാഹത്മ്യം സുരേഷ് ഗോപി ഒഴിവാക്കിയിരുന്നു. എന്നാല്‍ ആ സിനിമയിലും നടന്‍ അഭിനയിച്ചില്ലെന്നുള്ളതാണ് രസകരമായ കാര്യം. സിബി മലയില്‍ ഒരുക്കിയ വളയത്തില്‍ മുരളി, മനോജ് കെ ജയന്‍, പാര്‍വതി ജയറാം, സുവര്‍ണ മാത്യൂ എന്നിങ്ങനെയുള്ള താരങ്ങളായിരുന്നു അഭിനയിച്ചത്. ഈ സിനിമയില്‍ നിന്നും സുരേഷ് ഗോപി പുറത്ത് പോയത് എങ്ങനെയാണെന്നുള്ള കാര്യം വ്യക്തമല്ല.

    എന്നാല്‍ മക്കള്‍ മാഹത്മ്യം, വളയം എന്നീ സിനിമകള്‍ കിട്ടാത്തത് കൊണ്ട് പിന്നീട് സുരേഷ് ഗോപിയ്ക്ക് സിനിമകളൊന്നും കിട്ടിയില്ലല്ലോ, 1990 മുതല്‍ 2000 വരെ അദ്ദേഹം സിനിമയൊന്നും ചെയ്തില്ലേ? എന്ന് തുടങ്ങി വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് വരുന്നത്. വര്‍ഷങ്ങളോളം അഭിനയത്തില്‍ നിന്നും മാറി നിന്ന സുരേഷ് ഗോപി സിനിമയിലേക്ക് തിരിച്ച് വന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പാപ്പന്‍, മേ ഹൂ മൂസ എന്നിങ്ങനെയുള്ള സിനിമകളിലാണ് താരം അഭിനയിച്ചത്.

    English summary
    Viral: Director Paulson Opens Up About Why Suresh Gopi Quit His Movie. Read In Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X