ദിലീപിന്റെ ആ ഇന്നോവ കാറിന്റെ വരുമാനം കിട്ടുന്നത് മറ്റൊരു താരകുടുംബത്തിന്, വെളിപ്പെടുത്തലുമായി സംവിധായകൻ

മലയാള സിനിമയേയും പ്രേക്ഷകരേയും ഞെട്ടിച്ച വിയോഗമായിരുന്നു നടൻ കൊച്ചിൻ ഹനീഫയുടേത്. 2010 ഫെബ്രുവരി2 നായിരുന്നു നടന്റെ അപ്രതീക്ഷിത വിയോഗം. ഇന്നും ഏറെ വേദനയോടെയാണ് സഹപ്രവർത്തകരും ആരാധകരും കൊച്ചിൻ ഹനീഫയുടെ വിയോഗത്തെ കുറിച്ച് ഓർമ്മിക്കുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴിലും നടന് കൈനിറയെ ആരാധകരുണ്ടായിരുന്നു. വേറിട്ട അവതരണ ശൈലിയായിരുന്നു കൊച്ചിൻ ഹനീഫയെ പ്രേക്ഷകരിലേയ്ക്ക് അടുപ്പിച്ചത്.

സ്റ്റൈലൻ ലുക്കിൽ കാജൽ, വിവാഹത്തിന് ശേഷം നടി കൂടുതൽ സുന്ദരിയായോ

മിമിക്രിയിലൂടെയാണ് കൊച്ചിൻ ഹനീഫ കരിയർ ആരംഭിക്കുന്നത്. സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെയായിരുന്നു തുടക്കം. എന്നാൽ വില്ലൻ വേഷം മാത്രമല്ല എല്ലാ കഥാപാത്രങ്ങളും തന്റെ കൈകളിൽ ഭഭ്രമാണെന്ന് നടൻ തെളിയക്കുകയായിരുന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കൊച്ചിൻ ഹനീഫ. അഭിനേതാവ് എന്നതിൽ ഉപരി സം‌വിധായകനും, തിരക്കഥാകൃത്തുമായിരുന്നു. മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമായ വാത്സല്യം സംവിധാനം ചെയ്തത് കൊച്ചിൻ ഹനീഫയായിരുന്നു.

കൊച്ചിന് ഹനീഫ

എല്ലാ താരങ്ങളുമായി വളരെ അടുത്ത ബന്ധമായിരുന്നു കൊച്ചിൻ ഹനീഫയ്ക്ക്. നടൻ ദിലീപുമായി വളരെ അടുത്ത ബന്ധമായിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സംവിധായകൻ ശാന്തിവിള ദിനേശന്റെ വാക്കുകളാണ്. അദ്ദേഹത്തിന്റെയൂട്യൂബ് ചാനലിലൂടെയാണ് താരങ്ങളുടെ സൗഹൃദത്തെ കുറിച്ചും ഹനീഫയുടെ വിയോഗത്തിന് ശേഷം ദിലീപ് ആ കുടുംബത്തിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങളെ കുറിച്ചും വെളിപ്പെടുത്തിയത്.

 എറണാകുളത്ത് പോയി

കൊച്ചിൻ ഹനീഫയെ കുറിച്ച് സംസാരിക്കവെയായിരുന്നു ദിലീപ് ആ കുടുംബത്തിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങളെ കുറിച്ച് സംവിധായകൻ പറഞ്ഞത്. ഒരു കാർ ഡ്രൈവറിൽ നിന്ന് ലഭിച്ച കാര്യമാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ... പട്ടണം റഷീദിനെ കാണാൻ വേണ്ടി ഒരിക്കൽ എറണകുളത്ത് പോയിരുന്നു. എന്നാൽ വഴി അറിയാത്തത് കൊണ്ട് ചുറ്റിക്കറങ്ങി. പിന്നീട് ലൊക്കേഷനിൽ നിന്ന് ഒരു കാർ വന്നാണ് അന്ന് തങ്ങളെ കൊണ്ട് പോയത്.

ദിലീപിന്റെ സഹായം

വൈകുന്നേരമായിരുന്നു അവിടെ നിന്ന് തിരികെ വന്നത്. റെയിൽവെ സ്റ്റേഷൻ വരെ പോകാനായി ഒരു കാർ ഏർപ്പാടാക്കി തന്നിരുന്നു. തന്നെ കാറിലേയേക്ക് കൂട്ടിക്കൊണ്ട് പോയത് ദിലീപിന്റെ കൂടെയുള്ള അപ്പുണ്ണിയായിരുന്നു. അദ്ദേഹം എന്നെ കാറിൽ കൊണ്ട് ചെന്ന് ഇരുത്തി. കാറിൽ ഡ്രൈവറുണ്ട്. അദ്ദേഹമാണ് ദിലീപ് കൊച്ചിൻ ഹനീഫയുടെ കുടംബത്തിന് ചെയ്ത് കൊടുക്കുന്ന സഹായങ്ങളെ കുറിച്ച് തന്നോട് പറഞ്ഞത്.

പൈസ കൊടുക്കാൻ  കഴിഞ്ഞില്ല

ദിലീപിന്റെ ഉടമസ്ഥതയിലുള്ള കാറായിരുന്നു അത്. ആ കാറിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊച്ചിൻ ഹനീഫയുടെ കുടുംബത്തിനാണ് നൽകുന്നത്. ദിലീപ് ജയിലിലായിരുന്ന സമയത്ത് കാർ ഓടിയിരുന്നില്ല. അത്രയും ദിവസം ഹനീഫയുടെ കുടംബത്തിന് പൈസ കൊടുക്കാൻ കഴിഞ്ഞില്ല. മൂന്ന് മൂന്നര ലക്ഷം രൂപ കൊടുത്താണ് കാർ വീണ്ടും ശരിയാക്കായത്. അതിൻറെ പണവും ദിലീപ് ആയിരുന്നു നൽ കിയിരുന്നതെന്നും ഡ്രൈവർ പറഞ്ഞു.

Recommended Video

ദിലീപിനെ മറക്കാനാവില്ല, ക്യാന്‍സര്‍ വന്നപ്പോള്‍ സഹായിച്ചത് അവന്‍ | FilmiBeat Malayalam

കടപ്പാട് ;ശാന്തിവിള ദിനേശ് യൂട്യൂബ് ചാനൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X