ടിനി ടോമെന്ന് കേട്ടതോടെ മുഖം മാറി, രണ്ട് മണിക്കൂർ പുറത്ത് പോകാൻ പ്രിയാമണി; അനുഭവം പങ്കുവെച്ച് സംവിധായകൻ

മമ്മൂട്ടിയുടെ ഡ്യൂപ്പായി സിനിമകളിൽ സാന്നിധ്യം അറിയിച്ച ടിനി ടോമിന് പിന്നീട് ക്യാരക്ടർ റോളുകളിലൂടെ ശ്രദ്ധ നേടാനായിട്ടുണ്ട്. കോമഡി റോളുകൾ തുടരെ നടൻ ചെയ്തു. ബ്യൂട്ടിഫുൾ, ഇന്ത്യൻ റുപ്പി തുടങ്ങിയ സിനിമകളിൽ വ്യത്യസ്ത റോളുകളും ടിനി ടോമിന് ലഭിച്ചു. ചുരുക്കം ചില സിനിമകളിൽ ടിനി നായകനായി അഭിനയിച്ചിട്ടുണ്ട്. ഇതിലൊന്നാണ് 2014 ൽ റിലീസ് ചെയ്ത ഓടും രാജ ആടും റാണി. മണികണ്ഠൻ, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ ടിനിക്കൊപ്പം പ്രധാന വേഷം ചെയ്തത്. ശ്രീലക്ഷ്മിക്ക് പകരം ആദ്യം നായികയായി പരി​ഗണിച്ചത് പ്രിയാമണിയെയായിരുന്നു.

എന്നാൽ സിനിമ നടി നിരസിച്ചു. ഇതേക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ വിജു വർമ. പ്രിയാമണി ചെയ്തത് തെറ്റാണെന്ന് വിജു വർമ പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിയാമണിയുമായി ഫോണിൽ സംസാരിച്ചു. സിനോപ്സിസ് അയച്ച് കൊടുത്തു. എക്സെെറ്റഡായി ഓക്കെ പറഞ്ഞു. പ്രതിഫലത്തെച്ചൊല്ലി ചെറിയൊരു സംസാരം വന്നു.

Priyamani

എനിക്കിത്ര വേണമെന്ന് പറഞ്ഞു. അത്രയും ഉണ്ടാകില്ല, നമുക്ക് നേരിൽ സംസാരിക്കാമെന്ന് ഞങ്ങൾ പറഞ്ഞു. വരുന്നതിന് മുമ്പ് അത് ഫിക്സ് ചെയ്ത് വരണം, ബാക്കിയൊന്നും എനിക്ക് വിഷയമല്ല പ്രതിഫലം കൃത്യമായിരിക്കണമെന്ന് പ്രിയാമണി. ഞങ്ങൾ വണ്ടിയെടുത്ത് ഒരു ടീമായി ബാ​ഗ്ലൂരിൽ പോയി. അവരുടെ വീട്ടിൽ അച്ഛനോ അമ്മയോ ഉണ്ട്. സംസാരിച്ചു. ആ ക്യാരക്ടർ ചെയ്യുന്നത് ആരാണെന്ന് ചോദിച്ചു. മണികണ്ഠനെന്ന് പറഞ്ഞു.

മറ്റേ ക്യാര്കടർ ടിനി ടോമാണ് ചെയ്യുന്നതെന്നും പറഞ്ഞു. മുഖമേ മാറി. മാനേജരോട് സംസാരിച്ചിട്ട് പറയാം, നിങ്ങൾ ഒന്നോ രണ്ടോ മണിക്കൂർ പുറത്തെവിടെയെങ്കിലും പോയി വരാൻ പറഞ്ഞു. ഞങ്ങൾ പുറത്ത് പോയി. വിളിക്കുന്നേയില്ല. വിളിച്ചിട്ട് ഫോൺ എടുക്കുന്നുമില്ല. ഒരു സമയം കഴിഞ്ഞപ്പോൾ ഞാൻ നേരിട്ടങ്ങ് വിളിച്ചു. വിളിച്ചപ്പോൾ നേരിട്ടങ്ങ് പറഞ്ഞു. വിജു ക്ഷമിക്കണം, എനിക്ക് ടിനിക്ക് ഓപ്പോസിറ്റ് അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞു. പ്രാഞ്ചിയേട്ടൻ കഴിഞ്ഞ് നിൽക്കുന്ന സമയമാണ്.

Priyamani

അങ്ങനെയുള്ള ആക്ടേർസിന്റെ കൂടെ ചെയ്ത ഞാനെങ്ങനെ ഇത് ചെയ്യും. എന്റെ മാനേജരൊന്നും സമ്മതിക്കുന്നില്ലെന്ന് പറഞ്ഞു. നിങ്ങൾക്കിത് ആദ്യമേ പറയാതിരുന്നില്ലേ, ഇത് ഇൻസൽട്ടല്ലേ, ആക്ടർക്കും അത് ഇൻസൽട്ടല്ലേ എന്ന് ഞാൻ ചോദിച്ചു. അവസാനം ജ​​ഗതിയുടെ മകളാണ് ആ ക്യാരക്ടർ ചെയ്തത്. നല്ല കഴിവുള്ള കുട്ടിയായിരുന്നു ജ​ഗതിയുടെ മകൾ ശ്രീലക്ഷ്മിയെന്നും വിജു വർമ വ്യക്തമാക്കി.

ടിനി നിർദ്ദേശിച്ചത് പ്രകാരം അന്ന് ലെെം ലെെറ്റിലുള്ള പല നടിമാരെയും വിളിച്ചു. എന്നാൽ ആരും തയ്യാറായില്ല. അക്കാലത്തെ പുതിയ നടിമാർ പോലും സിനിമ നിരസിച്ചെന്നും വിജു വർമ ഓർത്തു. ഇന്ന് കാലം മാറി. ഇന്ന് ആർട്ടിസ്റ്റുകളേക്കാൾ കഥയ്ക്കാണ് പ്രാധാന്യമെന്നും വിജു വർമ വ്യക്തമാക്കി. നേരത്തെ ടിനി ടോമിന്റെ നായികയാകാൻ വിസമ്മതിച്ചിനെക്കുറിച്ച് പ്രിയാമണി സംസാരിച്ചിട്ടുണ്ട്.

മുൻനിര നായകൻമാർക്കൊപ്പം അഭിനയിക്കുന്ന സമയത്ത് അതേ നിരയിലില്ലാത്ത ടിനി ടോമിന്റെ നായികയാകുന്നത് ഉചിത തീരുമാനമല്ലെന്ന് തോന്നിയെന്നാണ് പ്രിയാമണി പറഞ്ഞത്. ഓഫീസർ ഓൺ ഡ്യൂട്ടിയാണ് പ്രിയാമണിയുടെ ഒടുവിൽ റിലീസ് ചെയ്ത മലയാള സിനിമ. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ നായകനായത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഓഫീസർ ഓൺ ഡ്യൂട്ടിക്ക് ലഭിച്ചത്.

More from Filmibeat

Read more about: priyamani tini tom
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X