twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുറത്താക്കിയവര്‍ക്കും അവഗണിച്ചവര്‍ക്കും കലാഭവന്‍ മണി നല്‍കിയ മറുപടി, അനുഭവം പങ്കുവെച്ച് വിഎം വിനു

    By Midhun Raj
    |

    മിമിക്രി രംഗത്തുനിന്നും സിനിമയിലെത്തി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരങ്ങളില്‍ ഒരാളാണ് കലാഭവന്‍ മണി. ചെറിയ റോളുകളിലൂടെ കരിയര്‍ തുടങ്ങിയ താരം പിന്നീട് നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ അഭിനയിച്ചു. കഠിന പ്രയത്നം ചെയ്താണ് മോളിവുഡിന്‌റെ അവിഭാജ്യ ഘടകമായി കലാഭവന്‍ മണി മാറിയത്. നടന്റെ ജീവിത മിക്ക മലയാളികള്‍ക്കും അറിയാവുന്നതാണ്. മുന്‍പ് പല അഭിമുഖങ്ങളിലും പരിപാടികളിലുമെല്ലാം തന്‌റെ ആദ്യകാലജീവിതത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

    താരപുത്രി ജാന്‍വി കപൂറിന്‌റെ വൈറല്‍ ഫോട്ടോഷൂട്ട്, ചിത്രങ്ങള്‍ കാണാം

    കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തില്‍ നിന്നുമാണ് കലാഭവന്‍ മണി മലയാള സിനിമാ ലോകത്തെ ജനപ്രിയ താരമായത്. അതേസമയം കലാഭവന്‍ മണിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുളള സംവിധായകനാണ് വിഎം വിനു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചാലക്കുടിയില്‍ പോയ സമയത്ത് മണി തന്നോട് പറഞ്ഞ കാര്യങ്ങള്‍ യൂടൂബ് ചാനലിലൂടെ പങ്കുവെക്കുകയാണ് വിഎം വിനു.

    എന്തും വളരെ രസകരമായിട്ട് അവതരിപ്പിക്കുന്ന

    എന്തും വളരെ രസകരമായിട്ട് അവതരിപ്പിക്കുന്ന ആളാണ് കലാഭവന്‍ മണിയെന്ന് വിഎം വിനു പറയുന്നു. കാരണം മനസില്‍ കരയുകയാണെങ്കിലും അത് പുറത്ത് മണി പ്രകടിപ്പിക്കില്ല. ചിരിച്ചും കളിച്ചുനടക്കുന്ന മനുഷ്യനാണ്. ഒരു സാധാരണക്കാരനില്‍ സാധാരണക്കാരനായ മനുഷ്യന്‍. അതായിരുന്നു അയാളുടെ ജീവിതം. മണിയുടെ ജീവിതത്തിലെ കാര്യങ്ങളെല്ലാം പറയുമ്പോ എന്റെ ജീവിതത്തിലൊക്കെ ഞാന്‍ എന്ത് കഷ്ടപ്പാടാണ് അനുഭവിച്ചതെന്ന് എനിക്ക് തോന്നിപ്പോയിട്ടുണ്ട്, വിഎം വിനു ഓര്‍ത്തെടുത്തു.

    കലാഭവന്‍ മണിയുടെ വീട്ടില്‍ ഒരിക്കല്‍

    കലാഭവന്‍ മണിയുടെ വീട്ടില്‍ ഒരിക്കല്‍ പോയപ്പോള്‍ അദ്ദേഹം എന്നെ ബുളളറ്റില്‍ കയറ്റി നാട് കാണിക്കാനായി കൊണ്ടുപോയി. ചാലക്കുടിയിലെ ആ വഴികളിലൂടെ പോവുമ്പോള്‍ മണി തന്‌റെ ജീവിതം പറയുകയാണ്. ഒരുപാട് ജോലികള്‍ ചെയ്ത് കുടുംബത്തെ നോക്കിയ ആളാണ് മണി. മണല്‍ കടത്തിയതും, പറമ്പ് കിളയ്ക്കാന്‍ പോയതും, ഓട്ടോറിക്ഷ ഓടിക്കാന്‍ പോയതുമെല്ലാം പറഞ്ഞിട്ടുണ്ട്. വളരെ ബുദ്ധിമുട്ടി ജീവിതം മുന്നോട്ടുകൊണ്ടുപോയ ആളായിരുന്നു. പ്രാരാബ്ദം നിറഞ്ഞ ഒരു കുടുംബമായിരുന്നു മണിയുടെത്.

    സിനിമയില്‍ അഭിനയിക്കണം എന്ന് മണിയുടെ

    സിനിമയില്‍ അഭിനയിക്കണം എന്ന് മണിയുടെ വലിയ ആഗ്രഹമായിരുന്നു എന്നും സംവിധായകന്‍ പറഞ്ഞു. എന്നാല്‍ അന്ന് അതിലേക്ക് എത്തിപ്പെടാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. പിന്നെയാണ് മിമിക്രി രംഗത്തേക്ക് വന്നത്. ചാലക്കുടിയില്‍ എല്ലാവര്‍ക്കും മണിയെ ഭയങ്കര ഇഷ്ടമാണ്. ഒരു ജനകീയനാണ് അദ്ദേഹം. പോവുന്ന വഴിക്ക് അന്ന് മണി വാങ്ങിയ സ്ഥലങ്ങളൊക്കെ എന്നെ കാണിച്ചുതന്നിരുന്നു. ഇതൊക്കെ മനസില്‍ ആഗ്രഹിച്ചതായിരുന്നു എന്ന് പറഞ്ഞു. എന്തുക്കൊണ്ടാണ് സ്ഥലങ്ങള്‍ വാങ്ങിയത് എന്നതിന്‌റെ കാരണവും മണി പറഞ്ഞു.

    അഭിനയിക്കാന്‍ അവസരം ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്‌റെ മറുപടി, സന്തോഷത്തോടെയാണ് തിരികെ എത്തിയത് എന്ന് പ്രശാന്ത്‌അഭിനയിക്കാന്‍ അവസരം ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്‌റെ മറുപടി, സന്തോഷത്തോടെയാണ് തിരികെ എത്തിയത് എന്ന് പ്രശാന്ത്‌

    ഒരു വിശാലമായ പറമ്പില്‍ കയറി ഇരുന്നിട്ട്

    ഒരു വിശാലമായ പറമ്പില്‍ കയറി ഇരുന്നിട്ട് തനിക്കുണ്ടായ അനുഭവം മണി പറയുകയാണ്. ഈ പറമ്പ് ഞാന്‍ വാങ്ങിയതാണ് വിനുവേട്ടാ എന്ന് പറഞ്ഞു. 'ഇവിടെ വലിയൊരു ജന്മിയുടെ പറമ്പായിരുന്നു. അച്ഛന്‍ ഇവിടെ കിളക്കാന്‍ ഒകെ വരുമായിരുന്നു. അച്ഛനെ കാണാന്‍ വരുന്ന സമയത്തൊക്കെ ജന്മി എന്നെ ഓടിക്കും. ഞാന്‍ കരഞ്ഞുകൊണ്ട് ഓടിപോയിട്ടുണ്ട്. അന്ന് എനിക്ക് ഒരു വാശിയായിരുന്നു. അച്ഛന് മര്യാദയ്ക്ക് കൂലി പോലും കിട്ടിയില്ല. ദരിദ്രമായ അവസ്ഥ'.

    പൃഥ്വിരാജില്‍ നല്ലൊരു സംവിധായകനുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം, അനുഭവം പങ്കുവെച്ച് സംവിധായകന്‍പൃഥ്വിരാജില്‍ നല്ലൊരു സംവിധായകനുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം, അനുഭവം പങ്കുവെച്ച് സംവിധായകന്‍

    Recommended Video

    Maniയുമായുള്ള ബന്ധം Jaffer Idukki വെളിപ്പെടുത്തുന്നു | Exclusive Interview | Filmibeat Malayalam
    പിന്നെ എന്റൈ കൈയ്യില്‍ പൈസയും

    പിന്നെ എന്റെ കൈയ്യില്‍ പൈസയും കാര്യങ്ങളും വന്നപ്പോ ഇത് എന്റെ മനസില്‍ തന്നെ കിടന്നു. എന്നെ പുറന്തളളിയവരോടും അടിച്ചമര്‍ത്തിയവരോടും എനിക്ക് തോന്നിയ വാശി. അതാണ് സിനിമയില്‍ എന്നെ പെട്ടെന്ന് തന്നെ വളര്‍ത്താനുളള കാരണം. ഇതിപ്പോ എന്റെ സ്ഥലമാണ് വിനുവേട്ടാ എന്ന് മണി അന്ന് പറഞ്ഞു. അന്ന് ആ കാര്യങ്ങള്‍ പറയുമ്പോ അദ്ദേഹത്തിന്‌റെ കണ്ണ് നിറയുന്നുണ്ടായിരുന്നു, വിഎം വിനു ഓര്‍ത്തെടുത്തു.

    ആനന്ദ് അഹൂജ നിങ്ങളുടെ കുടുംബമല്ലേ? സഹോദരി ഭര്‍ത്താവിനെ ഒഴിവാക്കിയതില്‍ റിയയെ ചോദ്യം ചെയ്ത് നെറ്റിസണ്‍സ്ആനന്ദ് അഹൂജ നിങ്ങളുടെ കുടുംബമല്ലേ? സഹോദരി ഭര്‍ത്താവിനെ ഒഴിവാക്കിയതില്‍ റിയയെ ചോദ്യം ചെയ്ത് നെറ്റിസണ്‍സ്

    Read more about: kalabhavan mani
    English summary
    Viral: Director VM Vinu Opens Up Late Actor Kalabhavan Mani's Revenge
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X