'അർണവിനെ ട്രാൻസ്ജെൻഡർ ഒഴിവാക്കിയതാണ്; അവരുടെ ബന്ധത്തിൽ സംഭവിച്ചത്'; ദിവ്യ ശ്രീധർ
തമിഴ് ടെലിവിഷൻ രംഗത്ത് നാളുകളായി തുടരുന്ന വിവാദമാണ് സീരിയൽ താരങ്ങളായ അർണവും ദിവ്യ ശ്രീധറും തമ്മിലുള്ള പ്രശ്നം. പ്രണയിച്ച് വിവാഹിതരായ അർണവും ദിവ്യയും പിന്നീട് അകലുകയായിരുന്നു. അർണവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ദിവ്യ ഉന്നയിച്ചത്. അർണവ് തന്നെ സ്നേഹം നടിച്ച് വഞ്ചിക്കുകയും ഗർഭിണിയായ ശേഷം ഉപേക്ഷിച്ചെന്നും ദിവ്യ പറയുന്നു. എന്നാൽ അർണവ് ഈ ആരോപണങ്ങൾ നിഷേധിച്ചു.
ദിവ്യക്ക് ആദ്യ വിവാഹ ബന്ധത്തിൽ ഒരു മകളുണ്ട്. ഇക്കാര്യം തന്നിൽ നിന്ന് മറച്ച് വെച്ചു. ഇതോടെയാണ് അകന്നതെന്നാണ് അർണവിന്റെ വാദം. ദിവ്യയുടെ പരാതിയിൽ നിയമനടപടികളും അർണവിന് നേരിടേണ്ടി വന്നു. കഴിഞ്ഞ ദിവസമാണ് അർണവിനെതിരെ വീണ്ടും ദിവ്യ രംഗത്ത് വന്നത്. താൻ ഉന്നയിച്ച ആരോപണങ്ങൾ സത്യമാണെന്ന് തെളിയിക്കാൻ ഫോൺ കോൾ റെക്കോഡുൾപ്പെടെയുള്ള തെളിവുകൾ ദിവ്യ പുറത്ത് വിട്ടു.

ട്രാൻസ്ജെൻഡറുമായും നിരവധി സ്ത്രീകളുമായും അർണവ് ബന്ധം വെച്ചെന്നും ദിവ്യ തുറന്നടിച്ചു. പിന്നാലെ ദിവ്യക്കെതിരെ അർണവും രംഗത്ത് വന്നു. ദിവ്യ തന്നെ അപമാനിക്കാൻ വേണ്ടിയാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചതെന്നാണ് അർണവിന്റെ വാദം. ഈശ്വർ രഘുനാഥ് എന്ന നടനുമായി ദിവ്യക്ക് പ്രണയമായിരുന്നെന്നും അർണവ് ആരോപിച്ചു.
ഈ സാഹചര്യത്തിൽ വീണ്ടും അർണവിനെതിരെ തുറന്നടിച്ചിരിക്കുകയാണ് ദിവ്യ ശ്രീധർ. അർണവ് വഴിവിട്ട ജീവിതം നയിച്ച വ്യക്തിയാണെന്ന് ദിവ്യ ആരോപിച്ചു. ചെറുപ്പകാലത്ത് ഹോമോസെക്ഷൽ ബന്ധങ്ങൾ വരെ അർണവിനുണ്ടായിരുന്നെന്നാണ് അറിഞ്ഞത്. കോളേജിൽ പഠിക്കുന്ന കാലത്ത് ഒരു പെൺകുട്ടിയെ ചതിച്ചു. അർണവിനെ ചെറുപ്പം മുതൽ അറിയാവുന്നവർ പറഞ്ഞതാണിത്. ഇൻഡസ്ട്രിയിൽ വന്ന ശേഷമാണ് അർണവിനെ താനറിയുന്നതെന്നും ദിവ്യ പറയുന്നു.
തനിക്ക് മുമ്പ് പ്രിയദർശിനി എന്ന ട്രാൻസ്ജെൻഡറുമായി അർണവിന് ബന്ധമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തിയ ദിവ്യ ഈ ബന്ധത്തിന് പിന്നീട് സംഭവിച്ചതെന്തെന്നും തുറന്ന് പറഞ്ഞു. 2012 ലാണ് മലേഷ്യയിലെ ഈ ട്രാൻസ്ജെൻഡറുമായി അർണവ് പരിചയപ്പെടുന്നത്. അവരോട് പ്രണയം നടിച്ച് വിവാഹം ചെയ്തു. കേരളത്തിലെ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടന്നത്. അവരോടൊപ്പം മലേഷ്യയിലേക്ക് പോയി.

ഒരുമിച്ച് ബിസിനസ് ചെയ്തു. രണ്ട് വർഷം അവർ ഒരുമിച്ച് ജീവിച്ചു. പക്ഷെ അവിടെ വെച്ച് മറ്റ് സ്ത്രീകളുമായി അർണവ് ബന്ധം വെച്ചു. ഒരു വിദേശപെൺകുട്ടിയോടൊപ്പം സ്വകാര്യ വീഡിയോ ചാറ്റ് ചെയ്തു. ഇവർ പ്രിയദർശിനി കണ്ടു. ഇവനെക്കാെണ്ട് ഒരു പ്രശ്നമുണ്ടായാൽ ആ രാജ്യത്ത് നിന്ന് അവരെയും പുറത്താക്കും. ഇത് മനസ്സിലാക്കി പ്രിയദർശിനി അർണവിനെ തിരിച്ചയച്ചു. അവർക്കിടയിൽ വലിയ പ്രശ്നമായി, ദിവ്യ പറയുന്നു. അർണവ് വഞ്ചിച്ച ജസ്റ്റിൻ എന്ന ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്തെന്നും ദിവ്യ ആരോപിച്ചു.
ശക്തി സീരിയലിലൂടെയാണ് അർണവിന് ആരാധകരുണ്ടാവുന്നത്. ഇതിനിടെ ജസ്റ്റിൻ എന്ന ചെറുപ്പക്കാരനുമായി അർണവ് സൗഹൃദത്തിലായി. സിംഗപ്പൂരിലെ ഈ ചെറുപ്പക്കാരനോടും പ്രണയം നടിച്ചു. വിവാഹം കഴിഞ്ഞാലും നിനക്കായിരിക്കും എന്റെ ജീവിതത്തിൽ പ്രാധാന്യമെന്ന് അവനോട് പറഞ്ഞു. ജസ്റ്റിനിൽ നിന്നും വലിയ തുക വാങ്ങി.
ജസ്റ്റിൻ ആത്മഹത്യ ചെയ്തെന്ന് അവന്റെ കസിനാണ് എന്നോട് പറഞ്ഞത്. ഇവർ തമ്മിലുള്ള ചാറ്റും കസിൻ അയച്ചു തന്നു. ജസ്റ്റിൻ മരിച്ചതിന് എന്റെ പക്കൽ തെളിവില്ല. അന്വേഷണം നടത്തിയാൽ സത്യാവസ്ഥ വ്യക്തമാകുമെന്നും ദിവ്യ ശ്രീധർ പറഞ്ഞു. അർണവ് പറയുന്ന ഈശ്വർ രഘുനാഥ് എന്ന നടനുമായി തനിക്ക് പരിചയമില്ലെന്നും ദിവ്യ വ്യക്തമാക്കി. ദിവ്യക്ക് പിന്തുണയുമായി നിരവധി പേർ രംഗത്ത് വരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ അർണവിനെതിരെ വ്യാപക വിമർശനവും ഉയരുന്നു.


Click it and Unblock the Notifications