ദിവ്യ ഉണ്ണി രണ്ടാമതും വിവാഹിതയായിട്ട് 5 വര്‍ഷം; ഭര്‍ത്താവ് അരുണ്‍ കുമാറിനൊപ്പം സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടി
ദിവ്യ ഉണ്ണി എന്നെന്നും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ്. ബാലതാരത്തില്‍ നിന്നും നായികയായി വളര്‍ന്നതോടെ തൊണ്ണൂറുകളിലെ വിജയ നായികമാരില്‍ ഒരാളായി ദിവ്യ മാറി. എന്നാല്‍ വിവാഹം കഴിഞ്ഞതോട് കൂടി സിനിമ ഉപേക്ഷിച്ച് കുടുംബത്തിനൊപ്പം ജീവിക്കാനാണ് നടി തീരുമാനിച്ചത്.
ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി രണ്ടാമതും വിവാഹിതയായതിന് ശേഷമാണ് ദിവ്യ ഉണ്ണി വീണ്ടും സജീവമാകുന്നത്. ഇപ്പോള്‍ കേരളത്തിലേക്ക് വന്ന് ടെലിവിഷന്‍ പരിപാടികൡും അഭിമുഖങ്ങളിലുമൊക്കെ നടി പങ്കെടുക്കുന്നത് പതിവാണ്. ഇതിനിടയില്‍ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസത്തെ കുറിച്ച് പറഞ്ഞാണ് നടിയിപ്പോള്‍ എത്തിയിരിക്കുന്നത്.

2002 ല്‍ വിവാഹിതയായതോട് കൂടിയാണ് ദിവ്യ ഉണ്ണി സിനിമയില്‍ നിന്നും അപ്രത്യക്ഷയാവുന്നത്. പിന്നീട് ഭര്‍ത്താവിന്റെ കൂടെ വിദേശത്ത് സ്ഥിരതാമസമാക്കി. രണ്ട് മക്കള്‍ കൂടി ജനിച്ചതോടെ അവരുടെ കൂടെയുള്ള ജീവിതമായിരുന്നു. 2017 ല്‍ ഭര്‍ത്താവ് സുധീഷുമായി വേര്‍പിരിഞ്ഞ ദിവ്യ രണ്ടാമതും വിവാഹിതയായി. 2018 ലാണ് അമേരിക്കയില്‍ എന്‍ജിനീയറായ അരുണ്‍ കുമാറും ദിവ്യ ഉണ്ണിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. ദിവ്യയുടെ പുനര്‍വിവാഹം വലിയ വാര്‍ത്തയായിരുന്നു.

അരുണുമായിട്ടുള്ള വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ചാണ് ദിവ്യ എത്തിയിരിക്കുന്നത്. 2018 ഫെബ്രുവരി അഞ്ചിനായിരുന്നു അരുണ്‍ കുമാറും ദിവ്യ ഉണ്ണിയും തമ്മിലുള്ള വിവാഹം. ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച് താലിക്കെട്ടിയാണ് വിവാഹത്തിന്റെ ചടങ്ങുകള്‍ വളരെ ലളിതമായി നടത്തിയത്. വിവാഹചിത്രങ്ങള്‍ നടി തന്നെ പുറത്ത് വിട്ടതോട് കൂടിയാണ് ഇക്കാര്യം പുറംലോകം അറിയുന്നതും.

അതേ സമയം വിവാഹ വാര്‍ഷികത്തിന് ഭര്‍ത്താവിന് ആശംസകളുമായിട്ടാണ് നടി എത്തിയത്. 'ഞങ്ങള്‍ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍', എന്നും പറഞ്ഞ് ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളെല്ലാം കോര്‍ത്തിണക്കി ഒരു വീഡിയോയാണ് ദിവ്യ പുറത്ത് വിട്ടിരിക്കുന്നത്. ഈ വീഡിയോയുടെ താഴെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് കമന്റുമായി എത്തിയിരിക്കുന്നത്.

വിവാഹം കഴിഞ്ഞ് തൊട്ടടുത്ത വര്‍ഷം ദിവ്യ ഉണ്ണി ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തിരുന്നു. ഐശ്വര്യ എന്ന് പേരിട്ടിരിക്കുന്ന മകളെ കുറിച്ചും വീണ്ടും അമ്മയായതിനെ പറ്റിയുമൊക്കെ ദിവ്യ സംസാരിച്ചിരുന്നു. ഇതിന് പുറമേ നടിയുടെ ആദ്യ വിവാഹത്തിലുള്ള രണ്ട് കുട്ടികളും ദിവ്യയുടെ കൂടെ തന്നെയാണ് താമസം. മൂന്ന് മക്കളുടെ കൂടെയുള്ള ജീവിതത്തെ കുറിച്ചും നൃത്തത്തെ പറ്റിയുമൊക്കെയാണ് നടി സംസാരിക്കാറുള്ളത്.

അഭിനയത്തില്‍ നിന്നും മാറി നിന്നെങ്കിലും ദിവ്യയുടെ കൂടെ എന്നുമുണ്ടായിരുന്നത് നൃത്തമാണ്. അമേരിക്കയിലും ഡാന്‍സ് സ്‌കൂള്‍ നടത്തി വരികയാണ് നടി. ഇതിനിടെ സിനിമയിലേക്കൊരു തിരിച്ച് വരവ് ഉണ്ടാവുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
'സിനിമയുമായിട്ടുള്ള കണക്ഷന്‍ താന്‍ ഒരിക്കലും ബ്രേക്ക് ആക്കിയിട്ടില്ലെന്ന് അടുത്തിടെ നടി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അപ്ഡേറ്റഡായി സിനിമകളെല്ലാം കാണാറുണ്ട്. അഭിനയത്തിന്റെ കാര്യം പറയുകയാണെങ്കില്‍ ചില സ്‌ക്രിപ്റ്റുകള്‍ കേട്ടു. പക്ഷേ അതൊന്നും തനിക്ക് വര്‍ക്കൗട്ടായില്ല. ഒന്നുകില്‍ ഡേറ്റ് പ്രശ്‌നമാവും, അതല്ലെങ്കില്‍ ജീവിതത്തിലെ മറ്റ് റോളുകളുടെ ഉത്തരവാദിത്തവും കൊണ്ടും തിരിച്ച് വരവ് സാധ്യമായില്ലെന്നാണ്', ദിവ്യ പറഞ്ഞത്.


Click it and Unblock the Notifications











