എന്തുകൊണ്ട് പറഞ്ഞില്ലെന്ന് വീട്ടുകാർ ചോദിച്ചു; ഈ ബന്ധത്തിൽ അവർക്കുള്ള ആശങ്ക; പറഞ്ഞ് മനസിലാക്കുന്നു; ദിയ കൃഷ്ണ

അടുത്തിടെയാണ് ദിയ കൃഷ്ണ തന്റെ പ്രണയ വിവരം പുറത്ത് വിട്ടത്. സുഹൃത്തായ അശ്വിൻ ​ഗണേശുമായി പ്രണയത്തിലാണെന്ന് ദിയ തുറന്ന് പറഞ്ഞു. പ്രൊപ്പോസൽ വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെ ദിയക്ക് നേരെ ചോദ്യങ്ങളും വന്നു. ദിയയുടെ കു‌ടുംബം ഈ ബന്ധത്തിന് സമ്മതം പറഞ്ഞോ എന്നായിരുന്നു ഭൂരിഭാ​ഗം ചോദ്യങ്ങളും. ഈ വർഷമോ അടുത്ത വർഷമോ വിവാഹമുണ്ടാകുമെന്ന് ദിയ പറഞ്ഞിട്ടും കുടുംബം ഈ വിഷയത്തിൽ പ്രതികരിക്കാത്തതും അഭ്യൂഹങ്ങൾ‌ക്ക് ആക്കം കൂട്ടി. ഇപ്പോഴിതാ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ദിയ കൃഷ്ണ. ബിഹൈന്റ്വുഡ്സുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

'പൊതുവെ ഒരു ആൺ ഒരു പെണ്ണിനെ ഇഷ്ടമാണെന്ന് പറയുന്നത് കുടുംബത്തെ മൊത്തം വിളിച്ച് കൊണ്ട് വന്നല്ല. വി​ദേശത്ത് നിന്നുള്ള വീഡിയോ കണ്ടാലും അതിൽ ഒരു പത്ത് ശതമാനത്തിന് മാത്രമേ കുടുംബം ഇൻവോൾവ് ചെയ്യുന്നുള്ളൂ. ആണിനും പെണ്ണിനും ഇഷ്ടമാണെങ്കിൽ അത് മതി. വീട്ടുകാരോട് സംസാരിച്ച് അവരെക്കൊണ്ട് സമ്മതിപ്പിക്കുകയെന്നത് അവരുടെ ടാസ്കാണ്. പുള്ളിക്കാരന്റെ വീട്ടിൽ എല്ലാം അറിയാം. എന്റെ വീട്ടിൽ ഞാൻ അവതരിപ്പിച്ചിട്ടുണ്ട്. എനിക്ക് തോന്നുന്നത് ഇതുവരെയും നെ​ഗറ്റീവ് ഫീൽ ഒന്നും വന്നിട്ടില്ലെന്നാണ്'

Diya Krishna

'അവർ ഓക്കെയാണ്. എന്റെ മാതാപിതാക്കൾ ചിന്തിക്കുന്നത് ഞാൻ ചെറുപ്പമാണെന്നാണ്. പക്ഷെ എനിക്ക് വ്യക്തിപരമായി തോന്നുന്നത് പ്രായത്തിലല്ല കാര്യമെന്നാണ്. പതിനെട്ട് വയസ് കഴിഞ്ഞാൽ നിങ്ങൾക്ക് സാമ്പത്തിക സ്വാതന്ത്ര്യവും വിവാഹം കഴിക്കാനുള്ള പക്വതയും കുടുംബം നയിക്കാനും കുഞ്ഞിനെ നോക്കാനും പറ്റുമെന്നുണ്ടെങ്കിൽ അതിലേക്ക് കടക്കാമെന്നും ദിയ കൃഷ്ണ വ്യക്തമാക്കി. കുഞ്ഞായിരിക്കുമ്പോൾ തൊട്ട് കുഞ്ഞിനെ നോക്കുന്നത് ഇഷ്ടമാണ്'

'എന്റെ അങ്കിൾ വീട്ടിൽ വരുമ്പോൾ അവരുടെ കുഞ്ഞിനെ നോക്കിക്കൊണ്ടിരുന്നത് ഞാനാണ്. എനിക്ക് ദിവസം അഞ്ഞൂറ് രൂപ വെച്ച് തരുമായിരുന്നു. തങ്കമകൻ സിനിമയിലെ എന്ന സൊല്ല എന്ന ​ഗാനത്തിലെ പോലെ ജീവിതമാണ് ആ​ഗ്രഹിക്കുന്നത്. എന്നാൽ മിഡിൽ ക്ലാസ് ലൈഫ് വേണമെന്നാേ സോഷ്യൽ മീഡിയ വേണ്ടെന്നോ അല്ല. ഭർത്താവ് ഭാര്യയെ സ്നേഹിക്കുന്നു. അവർക്കൊരു കുഞ്ഞുണ്ട്. അവർ കുഞ്ഞിനും മദർ ഇൻ ലോയ്ക്കും ഫാദർ ഇൻ ലോയ്ക്കുമൊപ്പം സന്തോഷമായി കഴിയുന്നു'

Diya Krishna

'പണ്ട് മുതലേ അങ്ങനെയൊരു സിംപിൾ ജീവിതം ആ​ഗ്രഹിക്കുന്ന ആളാണ് ഞാൻ. എന്താണ് ദിയ സിനിമയിലൊന്നും കയറുന്നില്ലേയെന്ന് പലരും ചോദിക്കും. നല്ലൊരു അവസരം വരാൻ ഞാൻ കുറേക്കാലം കാത്തിരുന്നു. ഒരു പോയന്റ് കഴി‍ഞ്ഞപ്പോൾ സിനിമയല്ല ജീവിതമെന്ന് പിടികിട്ടി. വന്നാൽ വന്നു. അതിന്റെ പിന്നാലെ നടക്കാന‍ൊരിത് വേണം. എനിക്കിപ്പോൾ ബിസിനസിൽ ഫോക്കസ് ചെയ്യണം. ഒരു കു‌ടുംബം നയിക്കാനും കുഞ്ഞിനെ നോക്കാനും എനിക്കിപ്പോൾ പറ്റും. മാത്രവുമല്ല 26 വയസുമായി'

'എനിക്ക് 100 വയസായാലും അവരുടെ കണ്ണിൽ ഞാൻ ബേബി ആയിരിക്കും. അവരെ പറഞ്ഞ് മനസിലാക്കേണ്ടതുണ്ട്. എനിക്കാണ് ആ ചുമതല. ഞാനത് ചെയ്യുന്നുമുണ്ട്. ഷോക്ക് എന്നൊന്നും പറയാനില്ല. പക്ഷെ എന്തുകൊണ്ട് ഞങ്ങളോ‌ട് പറഞ്ഞില്ലെന്ന് എല്ലാവരും ചോദിച്ചു. അമ്മാ, എനിക്കതാെരു സർപ്രെെസ് ആയിരുന്നു. ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ട് നടന്നില്ലെങ്കിൽ ഞാൻ കിളിയാകുമെന്ന് പറഞ്ഞു. പുള്ളിക്കാരന്റെ അമ്മ എന്തുകൊണ്ട് എന്നെ ക്ഷണിച്ചില്ല എന്നേ ചോദിച്ചുള്ളൂ,' ദിയ കൃഷ്ണ പറഞ്ഞതിങ്ങനെ.

Read more about: diya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X