അശ്വിന്റെ വീട്ടുകാർക്കൊപ്പം ഫങ്ഷന് പോയി, സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച് ദിയ കൃഷ്ണ
വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് ദിയ കൃഷ്ണ. കാത്തിരിപ്പിനൊടുവിൽ താനാഗ്രഹിച്ചത് പോലെയൊരു പങ്കാളിയെ കിട്ടിയ ദിയ വിവാഹം ഇനി വെെകിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. അശ്വിൻ ഗണേശ് എന്നാണ് കാമുകന്റെ പേര്. നേരത്തെ സുഹൃത്തുക്കൾ മാത്രമായിരുന്ന ഇവർ പിന്നീട് പ്രണയത്തിലാവുകയായിരുന്നു. മുൻ പ്രണയം തകർന്നപ്പോൾ ദിയക്ക് ആശ്വാസമായത് അശ്വിന്റെ സാമീപ്യമാണ്. മുൻ ബന്ധങ്ങളിൽ വഞ്ചിക്കപ്പെട്ടത് തന്നെ ഏരെ വിഷമിപ്പിച്ചിരുന്നെന്ന് ദിയ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. ദിയയെ മനസിലാക്കുന്ന പങ്കാളിയെ ലഭിച്ചതിൽ ആരാധകരും സന്തോഷിക്കുന്നു.
അടുത്തിടെയാണ് ദിയയുടെ പെണ്ണ് കാണൽ ചടങ്ങ് നടന്നത്. അശ്വിന്റെ വീട്ടുകാർ വീട്ടിലെത്തി വിവാഹമാലോചിച്ചു. അശ്വിന്റെ വീട്ടുകാരെ ദിയയുടെ കുടുംബം കാര്യമായി പരിഗണിച്ചില്ലെന്ന് അന്ന് ചില വിമർശനങ്ങൾ വരികയും ചെയ്തു. എന്നാൽ ദിയയോ കുടുംബമോ ഇത് കാര്യമാക്കിയില്ല. അശ്വിനോടൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ ദിയ യൂട്യൂബ് ചാനലിൽ പങ്കുവെക്കുന്നുണ്ട്.

ഇപ്പോഴിതാ അശ്വിന്റെ ബന്ധുവിന്റെ വിവാഹത്തിന് പോയ അനുഭവം പങ്കുവെക്കുകയാണ് ദിയ കൃഷ്ണ. ട്രിച്ചിയിലായിരുന്നു വിവാഹം. ട്രെയിനിൽ അശ്വിനും അശ്വിന്റെ കുടുംബത്തിനും ഒപ്പമാണ് ദിയ വിവാഹത്തിന് പോയത്. തലേ ദിവസം രാത്രിയെത്തിയ കുടുംബം ബന്ധുക്കൾ ഏർപ്പാടാക്കിയ ഹോട്ടൽ മുറിയിലാണ് താമസിച്ചത്. എന്നാൽ ദിയക്ക് റൂമുണ്ടായിരുന്നില്ല. ഇതേക്കുറിച്ച് ദിയ യൂട്യൂബ് ചാനലിൽ സംസാരിക്കുന്നുണ്ട്.
അവർക്ക് എന്നെ പരിചയമില്ല. കാരണം ഞാൻ അശ്വിന്റെ കുടുംബാംഗമായിട്ടില്ലല്ലോ. അവർ രണ്ട് റൂമാണ് ബുക്ക് ചെയ്തത്. അശ്വിനും അച്ഛനും അമ്മയും ഒരു മുറിയിലും കിഷോർ ചേട്ടനും ചേച്ചിക്കും ആരുവിനും ഒരു റൂമും. ഞാനും കൂടെ വന്നപ്പോൾ എല്ലാവരും കൂടെ പെട്ട് പോയി. അങ്ങനെ ഞാനായിട്ട് തന്നെ ഹോട്ടൽ റൂം ബുക്ക് ചെയ്യുകയായിരുന്നെന്നും ദിയ വ്യക്തമാക്കി. ദിയയും അശ്വിനും ഈ ഹോട്ടൽ മുറിയിലേക്ക് പോകുകയും ചെയ്തു.

അശ്വിന്റെ കുടുംബവുമായി പെട്ടെന്ന് ഇഴുകി ചേർന്ന ദിയയെ പലരും കമന്റ് ബോക്സിൽ അഭിനന്ദിച്ചു. ഫോളോവോഴ്സിന്റെ വലിയൊരു നിര തന്നെ ദിയക്ക് സോഷ്യൽ മീഡിയയിലുണ്ട്. അതേസമയം ഹേറ്റേഴ്സുമുണ്ട്. അടുത്തിടെ ഒന്നിലേറെ തവണ ദിയക്ക് നേരെ വിമർശനങ്ങൾ വന്നു.
അശ്വിനുമായുള്ള പ്രണയം തുടങ്ങിയ ശേഷം ദിയയെ അതീവ സന്തോഷവതിയായാണ് സോഷ്യൽ മീഡിയയിൽ കാണുന്നത്. തന്റെ മുഖത്തെ തിളക്കത്തിന് കാരണം അശ്വിൻ തന്നെ സന്തോഷവതിയാക്കുന്നതാണെന്ന് ദിയ പറയുന്നുണ്ട്. അതേസമയം ചിലപ്പോൾ വിമർശനങ്ങളും ഇവർക്ക് നേരെ വരാറുണ്ട്.
അശ്വിനെ നിയന്ത്രിക്കുന്ന സ്വഭാവം ദിയക്കുന്നുണ്ടെന്നാണ് വിമർശകരുടെ വാദം. സ്വന്തമായി അഭിപ്രായങ്ങളോ ഇഷ്‌ടാനിഷ്ടങ്ങളോ ദിയക്കില്ലെന്നും ഇവർ വാദിക്കുന്നു. ഇത്തരം കമന്റുകൾക്ക് ദിയ തക്കതായ മറുപടി ദിയ നൽകാറുണ്ട്. സെപ്റ്റംബർ മാസത്തിൽ ദിയയും അശ്വിനും തമ്മിലുള്ള വിവാഹം നടക്കുമെന്നാണ് വിവരം.


Click it and Unblock the Notifications











