അശ്വിൻ എന്നെ ബ്ലോക്ക് ചെയ്തു, അന്ന് ഒരുപാട് കരഞ്ഞു; ഇതല്ലാതെ ലോകത്ത് നടക്കുന്ന ഒരു കാര്യവും ബാധിക്കാറില്ല; ദിയ

വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. കാമുകൻ അശ്വിൻ ​ഗണേശിനെ അടുത്തിടെയാണ് തന്റെ ഫോളോവേഴ്സിന് ദിയ പരിചയപ്പെടുത്തിയത്. അശ്വിനൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങളെല്ലാം ദിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. തന്റെ മുൻ പ്രണയ ബന്ധങ്ങളെക്കുറിച്ചും ഇവ ബ്രേക്കപ്പായതിനെക്കുറിച്ചും ദിയ നേരത്തെ തുറന്ന് സംസാരിച്ചിട്ടുണ്ട്.

അശ്വിൻ തനിക്ക് ജീവിതത്തിൽ നൽകുന്ന പിന്തുണയെക്കുറിച്ചും ദിയ വാചാലയാകാറുണ്ട്. ഇപ്പോഴിതാ അശ്വിൻ തന്നോട് പിണങ്ങിയ ദിവസത്തെ ഓർക്കുകയാണ് ദിയ. ഹാപ്പി ഫ്രെയിംസുമായുള്ള അഭിമുഖത്തിലാണ് ദിയ മനസ് തുറന്നത്. അശ്വിന് പെട്ടെന്ന് വിഷമം വരുമെന്ന് ദിയ പറയുന്നു.

Diya Krishna

പെട്ടെന്ന് ഫീൽ ആകുന്നത് ഇയാൾക്കാണ്. പക്ഷെ ഇയാൾ കാണിക്കുന്നത് കണ്ട് കരയുന്നത് ഞാനാണ്. ഇവൻ കരയില്ല. ഞാൻ ഒരുപാട് കരയും. എന്നെ മൈൻഡ് ചെയ്യാതിരുന്നാൽ പൊട്ടിക്കരയും. വേറെ ആര് എന്നെ മൈൻഡ് ചെയ്തില്ലെങ്കിലും എനിക്ക് കുഴപ്പമില്ല. അശ്വിൻ മൈൻഡ് ചെയ്യാതിരുന്നാൽ എനിക്ക് സഹിക്കാൻ പറ്റില്ല. കഴിഞ്ഞ ദിവസം അടിയുണ്ടായപ്പോൾ എന്നെ എല്ലായിടത്തും ബ്ലോക്ക് ചെയ്തു. ഞാൻ മെയിൽ ചെയ്താലോ എന്ന് വരെ വിചാരിച്ചു. സംസാരിക്കാൻ താൽപര്യമില്ല നാളെ വിളിക്ക് എന്നൊക്കെ പറഞ്ഞു.

എനിക്ക് ഭയങ്കര വിഷമമായി. ഞാൻ അഞ്ജലിയെ വിളിച്ച് പറഞ്ഞു. എന്നെ ബ്ലോക്ക് ചെയ്തു എനിക്കവന്റെ വാട്സാപ്പിലെ ഡിപി കാണാൻ പറ്റുന്നില്ലെന്ന് പറഞ്ഞു. പക്ഷെ അടുത്ത ദിവസം അൺബ്ലോക്ക് ചെയ്തു. ആദ്യമായാണ് എന്നെ ബ്ലോക്ക് ചെയ്യുന്നത്. ഞാൻ ഭയങ്കര കരച്ചിലായിരുന്നു. അശ്വിൻ സെൻസിറ്റീവാണ്. ഞാൻ കോമഡിക്കായിരിക്കും എന്തെങ്കിലും പറയുന്നത്. അതവനെ വേദനിപ്പിക്കും.

Diya Krishna

എനിക്കങ്ങനെയൊന്നുമില്ല. ഇവനെന്നെ മൈൻഡ് ചെയ്യാതിരുന്നാൽ മാത്രമേ എനിക്ക് ഫീലാകൂ. വേണ്ടപ്പെട്ടവർ എന്തെങ്കിലും ചെയ്താലേ എന്ന ബാധിക്കൂ. ലോകത്ത് നടക്കുന്ന ഒരു കാര്യവും എന്നെ ബാധിക്കാറില്ല. എനിക്ക് എന്റെ കാര്യം. ഞാൻ ആരുടെയും കാര്യത്തിൽ ഇടപെടില്ല. എന്നെക്കൊണ്ട് പറ്റുന്നവരെ സഹായിക്കും. മൂവ് ഓൺ ചെയ്യും. എന്നെക്കൊണ്ട് പറ്റാത്ത സഹായങ്ങൾ എങ്ങനെ ചെയ്യാൻ പറ്റും.

താനത് കാര്യമാക്കില്ലെന്നും ​ദിയ കൃഷ്ണ വ്യക്തമാക്കി. അശ്വിന്റെ കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാൻ തനിക്കിഷ്ടമാണെന്നും ദിയ പറയുന്നു.
സെപ്റ്റംബർ മാസത്തിലാണ് ഇരുവരുടെയും വിവാഹം. സോഫ്റ്റ് വെയർ എഞ്ചിനീയറാണ് അശ്വിൻ. ഇരുവരും നേരത്തെ സുഹൃത്തുക്കളാണ്. നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകളാണ് ദിയ കൃഷ്ണ. ഇൻഫ്ലുവൻസറായ ദിയക്ക് യൂട്യൂബിൽ നിരവധി സബ്സ്ക്രെെബേർസുണ്ട്.

അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരാണ് കൃഷ്ണ കുമാറിന്റെ നാല് മക്കൾ. സിനിമാ രംഗത്ത് ഒരിടം കണ്ടെത്തുന്നതിന് പകരം ഇവർ സോഷ്യൽ മീഡിയ കരിയർ മേഖലയാക്കി. അഹാന കൃഷ്ണയൊഴിച്ച് മറ്റാരും സിനിമാ രം​ഗത്ത് സജീവമല്ല. പലപ്പോഴും കടുത്ത സൈബർ ആക്രമണങ്ങളും ഈ താര കുടുംബത്തിനെതിരെ നടക്കാറുണ്ട്.

More from Filmibeat

Read more about: diya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X