രജിസ്റ്റർ മാര്യേജോ?; ഓരോരോ വീഡിയോ ഇട്ട് നീ ഞങ്ങൾക്ക് ഷോക്ക് തന്നു; അശ്വിനോട് ചേട്ടൻ
കൃഷ്ണകുമാർ കുടുംബത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിക്കുന്നത് ദിയ കൃഷ്ണയ്ക്കാണ്. ദിയയുടെ മുൻ പ്രണയവും ബ്രേക്കപ്പുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയായതാണ്. ഇന്ന് ജീവിതത്തിലെ സന്തോഷകരമായ നാളുകളിലൂടെയാണ് ദിയ കടന്ന് പോകുന്നത്. സുഹൃത്തായിരുന്നു അശ്വിൻ ഗണേശുമായി പ്രണയത്തിലായെന്ന് കഴിഞ്ഞ ദിവസമാണ് ദിയ തുറന്ന് പറഞ്ഞത്. അശ്വിന്റെ സർപ്രെെസ് പ്രൊപ്പോസൽ വീഡിയോയും ദിയ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടു.
ഈ വർഷമോ അടുത്ത വർഷമോ വിവാഹിതയാകുമെന്നാണ് ദിയ പറയുന്നത്. അശ്വിന്റെ വീട്ടിൽ നിന്നുള്ള വീഡിയോകൾ ദിയ പങ്കുവെക്കാറുണ്ട്. വിവാഹക്കാര്യം വരെ ദിയ പരസ്യമായി പറഞ്ഞെങ്കിലും ദിയയുടെ വീട്ടുകാർ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. കൃഷ്ണകുമാറിനും കുടുംബത്തിനും ഈ ബന്ധത്തിന് സമ്മതമല്ലേയെന്ന് വരെ ചോദ്യങ്ങൾ വരുന്നുണ്ട്.

എന്നാൽ സോഷ്യൽ മീഡിയയിലെ അഭ്യഹങ്ങളൊന്നും ഗൗനിക്കാതെ ദിയയും അശ്വിനും പ്രണയകാലം ആസ്വദിക്കുകയാണ്. അശ്വിനൊപ്പം മാത്രമേ യൂട്യൂബ് വീഡിയോകളിൽ ദിയയെ ഇപ്പോൾ കാണാറുള്ളൂ. ഇപ്പോഴിതാ ബിഹൈന്റ്വുഡ്സിന് രണ്ട് പേരും നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. അഭിമുഖത്തിനിടിൽ അശ്വിൻ തന്റേ ചേട്ടനെ പ്രാങ്ക് കോൾ ചെയ്തു. താൻ ദിയയെ രജിസ്റ്റർ മാര്യേജ് ചെയ്തെന്നും അമ്മയോട് ഇക്കാര്യം പറയണമെന്നും ആവശ്യപ്പെട്ടാണ് അശ്വിൻ ചേട്ടനെ വിളിച്ചത്. അശ്വിൻ പറഞ്ഞത് വിശ്വസിച്ച് ചേട്ടൻ അമ്പരന്നു.
പ്രൊപ്പോസൽ വീഡിയോ ചെയ്ത് പ്രണയം പരസ്യമാക്കിയതല്ലേ പിന്നെയെന്താണ് പ്രശ്നമെന്ന് അശ്വിൻ ചോദിച്ചു. ഓരോരോ വീഡിയോ ഇട്ട് നീ ഞങ്ങൾക്ക് ഷോക്ക് തന്നു. ഇപ്പോൾ അടുത്ത ഷോക്കോ എന്നാണ് ഇത് കേട്ട് ചേട്ടൻ തിരിച്ച് ചോദിച്ചത്. ഒടുവിൽ പ്രാങ്ക് കോളാണിതെന്ന് അശ്വിൻ ചേട്ടനോട് പറയുകയായിരുന്നു. ദിയയെക്കുറിച്ച് അശ്വിൻ ഗണേശ് അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.

പുള്ളിക്കാരി ഒന്നും അറിഞ്ഞ് കൂടായെന്ന് പറയുമെങ്കിലും ഭയങ്കര ബ്രില്യന്റ് ആണ്. ഒരുപാട് കാര്യങ്ങളുള്ളത് കൊണ്ട് ചില കാര്യങ്ങൾ മറന്ന് പോകും. താക്കോലൊന്നുമില്ലാതെ ചിലപ്പോൾ സ്റ്റാർട്ട് ചെയ്യാൻ നോക്കും. എല്ലാവരും നിന്നെ പറ്റിക്കുന്നല്ലോ, കാറു വരെ നിന്നെ പറ്റിക്കുന്നു എന്ന് താൻ കളിയാക്കാറുണ്ടെന്നും അശ്വിൻ ഗണേശ് പറയുന്നു. സോഫ്റ്റ്വവെയർ ഡെവലപ്പർ ആണ് അശ്വിൻ. ദിയ ഷോപ്പിംഗിനും മറ്റുമായി പണം വല്ലാതെ ചെലഴിക്കുന്ന ആളാണെന്നും താൻ ഇക്കാര്യം ചൂണ്ടിക്കാട്ടാറുണ്ടെന്നും അശ്വിൻ വ്യക്തമാക്കി.
ചേട്ടനുമായി തനിക്ക് പത്ത് വയസിന്റെ പ്രായ വ്യത്യാസമുണ്ടെന്നും അശ്വിൻ പറയുന്നു. ചേട്ടനെയാണ് തനിക്കേറ്റവും ഇഷ്ടം. അത് തനിക്ക് പറഞ്ഞറിയിക്കാൻ പറ്റില്ലെന്നും അശ്വിൻ വ്യക്തമാക്കി. ഇതേക്കുറിച്ച് ദിയയും സംസാരിച്ചു. പുള്ളിക്കാരൻ വർക് ചെയ്ത പൈസ കൊണ്ടാണ് ഇവന്റെ ഫീസും കാര്യങ്ങളുമൊക്കെ കൊടുത്തിരുന്നത്. അശ്വിന്റെ അമ്മ വളരെ ബഹുമാനം അർഹിക്കുന്നയാളാണ്. അവർ ഒരുപാട് അധ്വാനിച്ചാണ് രണ്ട് മക്കളെയും പഠിപ്പിച്ചത്.
ഞങ്ങൾ തമ്മിൽ അമ്മായിയമ്മ ബന്ധമല്ല. ഒരു സുഹൃത്തിനെ പോലെയാണ്. അശ്വിൻ തമിഴ് പാട്ടുകളുടെ വരികൾ തെറ്റിച്ച് പാടും. ഇതേക്കുറിച്ച് തന്നോട് സംസാരിക്കും. പുള്ളിക്കാരി മലയാളത്തിൽ എന്നോട് സംസാരിക്കാൻ വേണ്ടി കഷ്ടപ്പെടും. തമിഴിൽ സംസാരിച്ചോ എനിക്ക് മനസിലാകുമെന്ന് താൻ പറയാറുണ്ടെന്നും ദിയ കൃഷ്ണ വ്യക്താക്കി.


Click it and Unblock the Notifications