'പാണ്ടി സാധനം!' വാക്ക് വിനയായി വീണ്ടും ​ദിയ കൃഷ്ണ; അശ്വിനെ അപമാനിക്കുന്നതിന് തുല്യമല്ലേയെന്ന് ചോദ്യം

ഇൻഫ്ലുവൻസർ ദിയ കൃഷ്ണ ഒരു വാക്ക് പറഞ്ഞാൽ പിന്നാലെ വരുന്നത് വിവാദങ്ങളുടെ ഒരു നിരയായിരിക്കും. എന്നാൽ തന്റെ സ്വഭാവ രീതികളിൽ യാതൊരു മാറ്റവും വരുത്താൻ ദിയ തയ്യാറല്ല. എപ്പോഴും തുറന്ന് സംസാരിക്കുന്നയാളാണ് ദിയ. ഇതാണ് പലപ്പോഴും വിനയാകുന്നത്. അമ്മായിയമ്മയെ അമ്മയെന്ന് വിളിക്കാൻ തനിക്ക് പറ്റില്ലെന്നും വഴിയിൽ നിൽക്കുന്നവരെയൊക്കെ അമ്മയെന്ന് വിളിക്കേണ്ട ആവശ്യം തനിക്കില്ലെന്നും ദിയ കൃഷ്ണ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം.

ഞാനെത്ര സീനിയറാണ്! എന്നോട് പറയണ്ടേ! ജീവനക്കാരിയോട് പ്രമുഖ നടി! 'അമ്മ'യില്‍ നടക്കുന്നത്‌
ഞാനെത്ര സീനിയറാണ്! എന്നോട് പറയണ്ടേ! ജീവനക്കാരിയോട് പ്രമുഖ നടി! 'അമ്മ'യില്‍ നടക്കുന്നത്‌

ഭർത്താവിന്റെ വീട്ടുകാരെ ദിയ അപമാനിച്ചെന്ന് നെറ്റിസൺസ് പറയുന്നു. ദിയ പറഞ്ഞത് തെറ്റാണെന്നാണ് ഭൂരിഭാ​ഗം പേരുടെയും അഭിപ്രായങ്ങൾ. ഇതിനിടെ വ്ലോ​ഗിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ദിയയുടെ മറ്റൊരു പരാമർശം ചൂണ്ടിക്കാട്ടുകയാണിപ്പോൾ റെഡിറ്റ് യൂസേർസ്. വംശീയമായി അധിക്ഷേപിക്കുന്ന പരാമർശം ദിയ നടത്തിയെന്നാണ് വിമർശനം.

Diya Krishna  Aswin Ganesh

സുഹൃത്ത് അഞ്ജലിക്ക് സമ്മാനം വാങ്ങി നൽകിയതായിരുന്നു ദിയ. ഡയമണ്ട് ലോക്കറ്റ് ആണ് ദിയ നൽകിയത്. അഞ്ജലിക്ക് അത് ഇഷ്‌ടപ്പെടുമോയെന്ന് ദിയക്ക് ഉറപ്പില്ല. ഇക്കാര്യം അഞ്ജലിയോട് തന്നെ പറയുന്നു. പാണ്ടി സാധനം വാങ്ങിക്കേണ്ടായിരുന്നു എന്ന് അഞ്ജലിയുടെ മനസിൽ കൂടെ പോകുമെന്നാണ് ദിയ പറഞ്ഞത്. പാണ്ടി എന്ന പ്രയോ​ഗം അടുത്തകാലത്തായി തമിഴരെ കളിയാക്കുന്ന തരത്തിൽ ഉപയോ​ഗിക്കുന്ന വാക്കാണ്. ദിയയുടെ ഭർത്താവ് അശ്വിൻ ​ഗണേശ് തമിഴ്നാട്ടുകാരനാണ്. അശ്വിനെയും കുടുംബത്തെയും പരിഹസിച്ചതിന് തുല്യമല്ലേ ദിയയുടെ വാക്കുകളെന്ന് നെറ്റിസൺസ് ചോദിക്കുന്നു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X