For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംസാരത്തെ ചൊല്ലി ഞങ്ങള്‍ തമ്മില്‍ അടി കൂടാറുണ്ട്; ഡോണില്‍ ഇഷ്ടമുള്ളതും അല്ലാത്തതുമായ കാര്യത്തെ പറ്റി ഡിവൈന്‍

  |

  സീരിയല്‍ നടി ഡിംപിള്‍ റോസിനെ പോലെ നടിയുടെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. യൂട്യൂബ് ചാനലില്‍ വീഡിയോസ് പങ്കുവെച്ച് തുടങ്ങിയതോടെയാണ് താരകുടുംബം വാര്‍ത്തകളില്‍ നിറയുന്നത്. ഡിംപിളിനെ പോലെ നാത്തൂനായ ഡിവൈന്റെ വിശേഷങ്ങള്‍ക്കും ആരാധകര്‍ കാത്തിരിക്കാറുണ്ട്. നടി മേഘ്‌ന വിന്‍സെന്റിന്റെ മുന്‍ഭര്‍ത്താവ് കൂടിയായ ഡോണിനെയാണ് ഡിവൈന്‍ വിവാഹം കഴിച്ചത്.

  ഡോണിനെ വിവാഹം കഴിച്ചത് മുതലുള്ള വിശേഷങ്ങള്‍ ഡിവൈന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ യൂട്യൂബിലൂടെ ആരാധകരുടെ ചോദ്യോത്തരങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഡിവൈന്‍. ഇത്തവണ ഭര്‍ത്താവ് ഡോണും ഡിവൈനിനൊപ്പം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

  'ഡിവൈന്‍ ജീവിതത്തിലേക്ക് വന്നതിന് ശേഷമുള്ള മാറ്റത്തെ കുറിച്ച് ഡോണിനോടാണ് ചോദ്യം വന്നത്. അത്ര സംസാരിക്കാറില്ലാത്ത താന്‍ സംസാരിച്ച് തുടങ്ങി. പിന്നെ ഭക്ഷണം കഴിക്കാനൊക്കെ പുറത്ത് പോവും. ഭക്ഷണത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്കെല്ലാം പുരോഗമനം വന്നിട്ടുണ്ടെന്ന്', ഡോണ്‍ പറയുന്നു.

  don-divine

  Also Read: മഞ്ജു വാര്യരുടെ പാട്ട് റെക്കോർഡ് ചെയ്യാതെ പറ്റിച്ചു; ട്രോളന്മാരുടെ ശല്യത്തിനൊടുവിൽ സത്യാവസ്ഥ പറഞ്ഞ് നടി

  'ഏത് കാര്യത്തിലും പിടിച്ച് നില്‍ക്കുന്ന ആളാണ് ഡോണ്‍ ചേട്ടന്‍. എന്റെ ഡെലിവറി സമയത്തൊക്കെ കൂടെ നിന്നിരുന്നു. തോമുവിനെ നോക്കാന്‍ പറഞ്ഞാല്‍ അദ്ദേഹം ചെയ്യും. ഇതൊക്കെയാണ് പോസിറ്റീവായിട്ടുള്ള കാര്യങ്ങള്‍. നെഗറ്റീവ് പറയുകയാണെങ്കില്‍ സംസാരം തീരെ കുറവാണെന്നതാണ്. സംസാരത്തെ ചൊല്ലി ഞങ്ങള്‍ക്കിടയില്‍ അടി ഉണ്ടാവാറുണ്ട്. ഫോണ്‍ തോണ്ടി ഇരിക്കുന്നത് എനിക്കിഷ്ടമല്ല. കല്യാണത്തിന് മുന്‍പ് ഞാന്‍ ഫോണിന് അഡിക്ടായിരുന്നു. പിന്നെ അത് മാറി. എന്നാല്‍ ഡോണ്‍ ചേട്ടന്‍ അങ്ങനെയല്ലെന്നാണ്', ഡിവൈന്‍ പറയുന്നത്.

  Also Read: വേറെ പെണ്ണുമായി ബന്ധമുണ്ടെങ്കില്‍ പറഞ്ഞിട്ട് പോകാം; പ്രതിശ്രുത വരനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞ് അനു

  ഡിവൈന്‍ ഭയങ്കര ബോള്‍ഡാണ്. എന്തിനും ചാടി ചാടി നില്‍ക്കും. കൂടുതലും പോസിറ്റീവേ പറയാനുള്ളു. നെഗറ്റീവ് പറയാനാണെങ്കില്‍ ചില കാര്യങ്ങള്‍ക്ക് വരുന്ന അവളുടെ ദേഷ്യമാണ്. ഇപ്പോള്‍ ഞാന്‍ ഫോണ്‍ ഉപയോഗിക്കുന്നതടക്കം പലതിനും ഡിവൈന്‍ ദേഷ്യപ്പെടും. അതല്ലാതെ നെഗറ്റീവായി ഒന്നുമില്ലെന്ന് ഡോണ്‍ പറയുന്നു.

  don-divine

  തോമു വന്നതിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചും താരങ്ങള്‍ സംസാരിച്ചിരുന്നു. പണ്ടൊക്കെ രാത്രി പത്തര, പതിനൊന്ന് മണിയ്ക്ക് ഉറങ്ങി കൊണ്ടിരുന്ന ഞങ്ങളിപ്പോള്‍ പന്ത്രണ്ടര, ഒരു മണിയ്ക്കാണ് ഉറങ്ങുന്നത്. തോമു ഉറങ്ങണമെന്ന് തീരുമാനിക്കുന്നത് എപ്പോഴോണോ അപ്പോഴാണ് അവന്‍ ഉറങ്ങൂ.. അതൊക്കെയാണ് മാറ്റം.

  തോമു ഞങ്ങള്‍ പ്ലാന്‍ ചെയ്ത് വന്നതല്ല. ശരിക്കും അവന്‍ സര്‍പ്രൈസ് ബേബിയാണ്. ഞങ്ങള്‍ പോലും അറിയാതെയാണ് അവന്‍ വരുന്നത്. ഞാന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ യാതൊരു റിയാക്ഷനും ഡോണ്‍ ചേട്ടന് ഉണ്ടായിട്ടില്ല. എനിക്കത് സങ്കടം തന്ന കാര്യമാണ്. എന്തിനാ അത് പറഞ്ഞതെന്ന് പോലും തോന്നിയിരുന്നു.

  ഏറ്റവും കൂടുതല്‍ സന്തോഷവും റിയാക്ഷനും വന്നത് തന്റെ മാതാപിതാക്കളില്‍ നിന്നാണെന്ന് ഡിവൈന്‍ പറയുന്നു. ഞാന്‍ അങ്ങനെ ഒന്നിനും ഓവര്‍ എക്‌സ്പ്രഷന്‍ കാണിക്കുന്ന ആളല്ലെന്നാണ് ഡിവൈനുള്ള മറുപടിയായി ഡോണ്‍ പറയുന്നത്.

  don-divine

  നിങ്ങളില്‍ ആരാണ് കൂടുതല്‍ റൊമാന്റിക് എന്ന് ചോദിച്ചാല്‍ അത് ഡിവൈനാണെന്ന് ഡോണ്‍ പറയും. അതൊരു കോംപ്രമൈസ് ഇല്ലാത്ത കാര്യമാണെന്ന് ഡിവൈന്‍ പറയുന്നു. കല്യാണത്തിന് മുന്‍പേ ഭാര്യയും ഭര്‍ത്താവും മാത്രമായി ഒരുമിച്ച് പോയി താമസിക്കണമന്ന് ആഗ്രഹം ഉണ്ടായിരുന്നു. പിന്നെ അതൊക്കെ വെറും സ്വപ്‌നമാണെന്ന് പിന്നീട് മനസിലായി. ഇപ്പോള്‍ അങ്ങനൊരു ആഗ്രഹമില്ലെന്ന് ഡിവൈന്‍ കൂട്ടിച്ചേര്‍ക്കുന്നു.

  ജീവിതത്തിലുണ്ടായ മിറക്കിള്‍ എന്താണെന്ന ചോദ്യത്തിന് അത് നാത്തൂനായ ഡിംപിളിന്റെ മകനായ പാച്ചു ആണെന്നാണ് ഡിവൈന്‍ പറയുന്നത്. അവന്‍ ഞങ്ങളുടെ മിറക്കിള്‍ ബേബിയാണ്. ഇപ്പോഴത്തെ ലൈഫിലെ മിറക്കിള്‍ അവനാണ്. പ്രാര്‍ത്ഥിച്ച് പൊരുതി കിട്ടിയ നിധിയാണ് പാച്ചു. അവനെ ദൈവത്തിനോട് ചോദിച്ച് മേടിച്ചതാണ്. അത്രയ്ക്കും സഫര്‍ ചെയ്ത് ഞങ്ങള്‍ക്ക് കിട്ടിയതാണ് അവനെ എന്ന് ഡിവൈന്‍ പറയുന്നു.

  English summary
  Viral: Don Tony's Wife Divine Clara Opens Up About Husband's Negative And Positive Things. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X