For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പള്ളിയില്‍ വെച്ച് വിവാഹം കഴിച്ചിട്ടില്ല, വിവാഹമോചിതന്‍ കൊടുംകുറ്റവാളി അല്ലല്ലോ; ഡോണ്‍ ഡിവോഴ്‌സിയാണെന്ന് ഡിവൈൻ

  |

  സീരിയല്‍ നടി ഡിംപിള്‍ റോസിന്റെ നാത്തൂനായിട്ടാണ് ഡിവൈന്‍ ക്ലാര ശ്രദ്ധിക്കപ്പെടുന്നത്. നടി മേഘ്‌ന വിന്‍സെന്റിന്റെ ആദ്യ ഭര്‍ത്താവും ഡിംപിളിന്റെ സഹോദരനുമായ ഡോണ്‍ ടോണിയെയാണ് ഡിവൈന്‍ വിവാഹം കഴിച്ചത്. ശേഷം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തി ഡിവൈനും ഇഷ്ടം നേടിയെടുത്തു.

  ഡോണുമായി പള്ളിയില്‍ വെച്ച് വിവാഹം കഴിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും അത് കാരണം മകന്റെ മാമോദീസയും നടത്തിയിട്ടില്ലെന്ന് പറയുകയാണ് ഡിവൈനിപ്പോള്‍. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച ക്യൂ ആന്‍ഡ് ഏ സെക്ഷനില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഡിവൈന്‍...

  Also Read: എലിസബത്ത് പിണങ്ങിയിരുന്നു, ഞാന്‍ കള്ളം പറഞ്ഞിട്ടില്ല; വളരെ മോശമായി പോലും ഭാര്യ ചീത്ത പറഞ്ഞിട്ടുണ്ടെന്ന് ബാല

  ഏറ്റവും കൂടുതല്‍ ആളുകള്‍ ചോദിച്ച ചോദ്യം ഞങ്ങളുടെ വിവാഹത്തെ കുറിച്ചാണ്. 'കുടുംബസുഹൃത്ത് വഴിയാണ് ഡോണ്‍ ചേട്ടന്റെ ആലോചന എനിക്ക് വരുന്നത്. വിവാഹമോചിതന്‍ എന്നത് കൊടുംകുറ്റവാളിയൊന്നുമല്ലല്ലോ. എനിക്കാണ് അത് സംഭവിച്ചതെങ്കില്‍ മാത്രമേ ആ വിഷമം മനസിലാവുക. അവരെ മനസിലാക്കി ജീവിക്കുക. സമൂഹത്തില്‍ നിന്നും ഒത്തിരി പ്രശ്നങ്ങള്‍ ഞാന്‍ നേരിട്ടിട്ടുണ്ട്. ഒരുപാട് ആലോചിച്ച്, അതിന്റെ പുറകിലുണ്ടാവുന്ന പ്രശ്‌നങ്ങളെ പറ്റി ചിന്തിച്ചതിന് ശേഷമാണ് ഈ തീരുമാനമെടുത്തത്'.

  Also Read: ഞങ്ങൾക്കെതിരെ വേട്ടയണ് നടക്കുന്നത്! പെണ്ണുങ്ങളാണ് ജീവിക്കാൻ വിടണമെന്ന സിംപതി വേണ്ട, വിമർശനങ്ങളിൽ അഭിരാമി

  ഡോണ്‍ ചേട്ടന്‍ എനിക്ക് പറ്റിയൊരു പാര്‍ട്നറാണ് തോന്നിയിരുന്നു. അതുകൊണ്ടാണ് ഈ ജീവിതം അദ്ദേഹത്തിനൊപ്പമാക്കാമെന്ന് തീരുമാനിച്ചത്. ഡോണ്‍ ചേട്ടന്റേത് രണ്ടാം വിവാഹമായതില്‍ എനിക്ക് വിഷമമൊന്നും തോന്നിയിരുന്നില്ല. ഞാന്‍ കല്യാണം കഴിക്കുന്നയാള്‍ മദ്യപിക്കരുതെന്നും പുകവലിയ്ക്കരുതെന്നും ഉണ്ടായിരുന്നു. ഡോണ്‍ ചേട്ടന്‍ ഭയങ്കര ജനുവിനും സോഫ്റ്റുമാണ്. എപ്പോഴും എന്റെ കാര്യങ്ങള്‍ അന്വേഷിക്കുന്ന ആളാണ്. ഞങ്ങള്‍ തമ്മില്‍ സംസാരിച്ചതിന് ശേഷമാണ് തീരുമാനമെടുത്തതാണ്.

  ലീഗലി ഡിവോഴ്സ്ഡ് അല്ലേ എന്ന് ചോദിക്കുന്നവരോട് ഡോണ്‍ ചേട്ടന്‍ നിയമപരമായി വേര്‍പിരിഞ്ഞ വ്യക്തിയാണ്. എന്നാല്‍ പള്ളിയിലൊരു സഭാകോടതിയുണ്ട്. അവിടെ കുറച്ച് കാര്യങ്ങളുണ്ട്. സഭ അത്ര പെട്ടെന്നൊന്നും നമ്മളെ പിരിച്ച് വിടില്ല. കുറേ നിയമങ്ങളുള്ള സഭയുടെ കോടതിയില്‍ നിന്നും ഡിവോഴ്സ് കിട്ടാത്തത് കൊണ്ടാണ് ഞങ്ങള്‍ രജിസ്റ്റര്‍ വിവാഹം ചെയ്തത്.

  ഈയൊരു കാരണം കൊണ്ടാണ് ഞങ്ങളുടെ കല്യാണം പള്ളിയില്‍ വെച്ച് നടക്കാത്തത്. തോമുവിന്റെ മാമോദീസ വൈകുന്നതിന്റെ കാരണവും ഇതാണ്. പള്ളിയില്‍ വെച്ചുള്ള ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടായിരിക്കും തോമുവിന്റെ മാമോദീസയെന്ന് ഡിവൈന്‍ സൂചിപ്പിച്ചു.

  വിവാഹം കഴിഞ്ഞതിന് ശേഷം സ്വന്തം വീട്ടില്‍ പോയി നില്‍ക്കുന്നത് കുറവാണല്ലോ എന്ന ചോദ്യത്തിന് ഡിവൈന്‍ വ്യക്തമായ മറുപടി പറഞ്ഞിരുന്നു. 'ഞാന്‍ ഒറ്റ മകളാണ്. ജനിച്ച് 25 വര്‍ഷവും ഞാന്‍ എന്റെ വീട്ടിലാണ് കഴിഞ്ഞത്. ഇനിയുള്ള ജീവിതം ഭര്‍ത്താവിനൊപ്പമാണ് വേണ്ടത്. ഡോണ്‍ ചേട്ടന്‍ എവിടെയാണോ അവിടെയാണ് ഞാനും വേണ്ടത്. ഇടയ്ക്ക് സ്വന്തം വീട്ടില്‍ പോവുകയും അവിടെ പോയി നില്‍ക്കുകയും ചെയ്യാറുണ്ടെന്ന്', ഡിവൈന്‍ പറയുന്നു.

  രണ്ടാമതൊരു കുഞ്ഞിനെ കൂടി നോക്കുന്നുണ്ട്. എനിക്ക് മുപ്പത് വയസിന് മുന്‍പ് എന്തായാലും കുഞ്ഞ് വരണമെന്നാണ് ആഗ്രഹം. തോമുവിനെക്കാളും രണ്ടോ മൂന്നോ വയസ് വ്യത്യാസം മതിയെന്നാണ് വിചാരിക്കുന്നത്. പിന്നെ അവന്‍ അമ്മക്കുട്ടിയാണ്. എപ്പോഴും കൂടെ വേണം. അതുകൊണ്ടാണ് പെട്ടെന്ന് തന്നെ ഗര്‍ഭിണിയാവാത്തതിന് കാരണം. അധികം വൈകാതെ ഒരു ബേബി കൂടി വേണമെന്നുണ്ട്. അത് നമ്മള്‍ തീരുമാനിക്കുന്നത് പോലെയല്ലല്ലോ എന്നാണ് ഡിവൈന്‍ പറയുന്നത്.

  ഡിംപിള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷമായി. മണിക്കൂറുകളോളം അന്ന് ഞങ്ങള്‍ സംസാരിച്ചിരുന്നു. ഡിംപിള്‍ ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്നയാളാണ്. ആ ക്യാരക്ടര്‍ എനിക്കിഷ്ടമാണ്. പറ്റുവാണെങ്കില്‍ ഡിംപിളിനൊപ്പം ക്യുആന്‍ഡ്എ ചെയ്യാമെന്നും ഡിവൈന്‍ കൂട്ടിച്ചേര്‍ത്തു.

  English summary
  Viral: Don Tony's Wife Divine Clara Opens Up Why She Choose A Divorcee. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X