വാപ്പച്ചിയെ പേടിയാണ്, ഇപ്പോഴും വഴക്ക് കേൾക്കാറുണ്ട്, മമ്മൂട്ടി അവസാനം വഴക്ക് പറഞ്ഞതിനെ കുറിച്ച് ദുൽഖർ

മലയാളി പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന താരകുടംബമാണ് നടൻ മമ്മൂട്ടിയുടേത്. ഇവരുടെ സിനിമ വിശേഷങ്ങൾ പോലെ തന്നെ കുടുംബ വിശേഷവും അറിയാൻ പ്രേക്ഷകർക്ക് അതിയായ താൽപര്യമാണ്. മമ്മൂക്കയെ പോലെ തന്നെയാണ് ആരാധകർക്ക് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളു. തിരിച്ചും അങ്ങനെ തന്നെയാണ്. ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് മെഗാസ്റ്റാറിനുള്ളത്. തങ്ങളാൽ കഴിയും വിധത്തിലുള്ള സഹായവുമായി മമ്മൂട്ടിയും ദുൽഖറും എത്താറുണ്ട്.

ഇപ്പോഴിത മമ്മൂട്ടിയെ കുറിച്ച് മകൻ ദുൽഖർ സൽമാൻ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. അച്ഛനെ ഭയമുണ്ടെന്നാണ് ഡി ക്യൂ പറയുന്നത്. കൂടാതെ ഇപ്പോഴും വഴക്ക് പറയാറുണ്ടെന്നും താരം പറയുന്നു. പേടി എന്നത് ബഹുമാനം കൊണ്ടുള്ളതാണെന്നും ദുൽഖർ സൽമാൻ അഭിമുഖത്തിൽ പറയുന്നു. ബിഹൈന്‍ഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

 മമ്മൂട്ടിയെ പേടി

മമ്മൂക്കയെ ശരിക്കും പേടിയുണ്ടോ എന്നുള്ള അവതാരകയുടെ ചോദ്യത്തിനാണ് ദുൽഖർ മറുപടി നൽകിയത്. നടന്റെ വാക്കുകൾ ഇങ്ങനെ...'' ഉറപ്പായിട്ടും ഉണ്ട്. അതൊരു ബഹുമാനത്തോടുള്ള പേടിയാണ്. ശരിക്കും വഴക്ക് കേൾക്കുന്നതൊക്കെ എനിക്ക് ഇഷ്ടമാണ്. ഞൻ ഇത്രയും വലുതായി. എനിക്ക് എന്റേതായ കുടുംബമുണ്ട്. ഇപ്പോഴും ഞാൻ ലേറ്റായിട്ടൊക്കം വരുമ്പോൾ വഴക്ക് അവർ പറയാറുണ്ട്. അതൊക്കെ തനിക്ക് ഇഷ്ടമാണെന്നും ദുൽഖർ പറയുന്നു.

വഴക്ക് പറഞ്ഞത്

മമ്മൂട്ടിയിൽ നിന്ന് അടുത്തയിടക്ക് വഴക്ക് കിട്ടിയ സംഭവവും ദുൽഖർ വെളിപ്പെടുത്തുന്നുണ്ട്. ഇപ്പോഴും വഴക്കൊക്കെ കേൾക്കാറുണ്ടല്ലേ എന്ന ചോദ്യത്തിനായിരുന്നു താരം ഏറ്റവും അടുത്ത ദിവസം വഴക്ക് കേട്ടതിനെ കുറിച്ച് പറഞ്ഞത്. വീട്ടിൽ ലേറ്റായി വന്നതിനായിരുന്നു വാപ്പച്ചി വഴക്ക് പറഞ്ഞതെന്നാണ് ദുൽഖർ പറഞ്ഞത്. ഇത്രയും നേരമാണോ പ്രെമോഷൻ എന്ന് പറഞ്ഞാണ് വാപ്പച്ചി വഴക്ക് പറഞ്ഞതെന്നും ദുൽഖർ പറയുന്നു.

മകൾ വന്നതിലുളള മാറ്റം

മകൾ ജീവിത്തിലേയ്ക്ക് വന്നതിലുണ്ടായ മാറ്റത്തെ കുറിച്ചും ഡി ക്യൂ അഭിമുഖത്തിൽ പറയുന്നുണ്ട്. '' മകൾ വന്നതിന് ശേഷം പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സന്തോഷമാണ്. എല്ലാവിധത്തിലും അങ്ങനെയാണ്. എന്ത് വിഷമം ഉണ്ടായാലും അവളോട് കുറച്ച് സമയം ചെലവഴിച്ചാൽ അത് മാറും. ഞങ്ങളുടെ എല്ലാവരുടേയും ടെൻഷൻ മാറ്റുന്ന ആളാണ് മറിയം എന്നും ദുൽഖർ പറയുന്നു''. കൂടാതെ വാപ്പച്ചിയും മകളും തമ്മിലുള്ള അടുപ്പത്തെ കുറിച്ചും ഡിക്യുൂ പറയുന്നുണ്ട്. ഇരുവരും തമ്മിൽ നല്ല ബോണ്ടാണ് എന്നാണ് താരം പറയുന്നത്.

വൈറൽ ചിത്രം

മമ്മൂട്ടിയുടേയും മറിയത്തിന്റേയും വൈറൽ ചിത്രത്തെ കുറിച്ചും ദുൽഖർ പറയുന്നുണ്ട്. മറിയത്തിന് മുടി കെട്ടി കൊടുക്കുന്ന മമ്മൂട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അച്ഛനും മകളുമായുള്ള നിമിഷങ്ങൾ പകർത്താൻ തനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് പറഞ്ഞ് കൊണ്ടാണ് ആ ചിത്രത്തിനെ തുറിച്ച് ഡിക്യൂ പറഞ്ഞത്. അത് കണ്ടപ്പോൾ വേഗം ഫോൺ എടുത്ത് എടുത്ത ചിത്രമാണെന്നാണ് താരം പറയുന്നത്. ദുൽഖർ തന്നെയായിരുന്നു ഈ ചിത്രം പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു,

Recommended Video

Mammootty about kk shailaja teacher, the newsmaker of the year
 കുറുപ്പ്

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക സ്വീകാര്യത നേടി കുറുപ്പ് വൻ വിജയമായി മുന്നേറുകയാണ്. തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍. സണ്ണി വെയിൻ, ഇന്ദ്രജിത്ത്, ടൊവിനോ, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്.നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

More from Filmibeat

Read more about: dulquer salmaan mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X