വിവാഹമോചനത്തെ കുറിച്ച് പറഞ്ഞിരുന്നു, രോഗത്തെപ്പറ്റി പറഞ്ഞിരുന്നില്ല, ശ്രീവിദ്യയെ കുറിച്ച് ഇബ്രാഹിം കുട്ടി

തെന്നിന്ത്യൻ പ്രേക്ഷകരുടെ എക്കാലത്തേയും മികച്ച അഭിനേത്രിയാണ് ശ്രീവിദ്യ. തമിഴിലൂടെ കരിയർ ആരംഭിച്ച നടി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമാകുകയായിരുന്നു. മലയാളം, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ മികച്ച ചിത്രങ്ങളിൽ തിളങ്ങാൻ ശ്രീവിദ്യയ്ക്ക് കഴിഞ്ഞിരുന്നു. 1969 ൽ പുറത്തിറങ്ങിയ ചട്ടമ്പിക്കവല എന്ന ചിത്രത്തിലൂടെയാണ് ശ്രീവിദ്യ മലയാള സിനിമയിൽ എത്തിയത്. പിന്നീട് മലയാളത്തിൽ നിന്ന് മികച്ച അവസരങ്ങൾ നടിയെ തേടിയെത്തുകയായിരുന്നു.

ഗ്ലാമറസ് ലുക്കിൽ നടിയുടെ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ വൈറലാകുന്നു

സിനിമയിൽ മാത്രമല്ല മിനിസ്ക്രീനിലും ശ്രീവിദ്യ സജീവമായിരുന്നു. ഒരുകാലത്ത് സൂര്യ, ഏഷ്യനെറ്റ് തുടങ്ങിയ ചാനലുകൾ സംപ്രേക്ഷണം ചെയ്ത ഹിറ്റ് പരമ്പരകളിൽ ശ്രീവിദ്യ സജീവമായിരുന്നു . ഓമനത്തിങ്കൾ പക്ഷി,സ്ത്രീഹൃദയം,സ്വപ്നം തുടങ്ങിയ പരമ്പരകൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. മലയാളി അല്ലായിരുന്ന ശ്രീവിദ്യെയ ഇരു കൈകളും നീട്ടിയായിരുന്നു പ്രേക്ഷകർ സ്വീകരിച്ചത്.

ശ്രീവിദ്യയെ കുറിച്ച് ഇബ്രാഹിം കുട്ടി

കരിയറിൽ വലിയ വിജയങ്ങൾ നേടാൻ കഴിഞ്ഞുവെങ്കിലും ജീവിതം അത്ര സുഖകരമായിരുന്നില്ല. ഇപ്പോഴിത നടിയുടെ സിനിമ, സ്വകാര്യ ജീവിതത്തെ കുറിച്ച് പങ്കുവെയ്ക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീവിദ്യയ്ക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവവും നടിയെ കുറിച്ചും വെളിപ്പെടുത്തിയത്. ഇരുവരും സീരിയലുകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇബ്രാഹിം കുട്ടിയുടെ വാക്കുകൾ ഇങ്ങനെ...

ശ്രീവിദ്യയെ കാണുന്നത്

2001 ൽ സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത വേനൽ മഴ എന്ന പരമ്പരയിലൂടൊണ് ശ്രീവിദ്യ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. നടൻ രതീഷ് ആയിരുന്നു സീരിയലിലെ നായകൻ. അദ്ദേഹത്തിന് നായികയായിട്ടാണ് ശ്രീവിദ്യ എത്തുന്നത്. കുറെ നടിമാരെ നോക്കിയെങ്കിലും ശ്രീവിദ്യയെ സെലക്ട് ചെയ്യുകയായിരുന്നു. ആ സീരിയലിന് വേണ്ടിയാണ് താൻ ശ്രീവിദ്യ എന്ന നടിയെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. വിദ്യാമ്മ സെറ്റിൽ വളരെ ജോളി മൂഡാണ്. വളരെ പോസിറ്റീവ് ആയിട്ടുള്ള വ്യക്തിയാണ് അതുപോലെ തന്നെ വലിയ നടിയാണെന്നുള്ള താരജാഡയൊന്നും വിദ്യാമ്മയ്ക്ക് ഇല്ലായിരുന്നു. കൃത്യസമയത്ത് സെറ്റിൽ വരുകയും വൈകുന്നേരം 6, 6.30 മണിയാകുമ്പോൾ തിരികെ പോകുകയും ചെയ്യുമായിരുന്നു.

ശ്രീവിദ്യയുടെ ചിത്രം

വിദ്യാമ്മ മലയാളിയല്ലെങ്കിലും വളരെ മനോഹരമായിട്ടാണ് മലയാളം സംസാരിക്കുന്നത്. പ്രത്യേക സ്റ്റൈലിലായിരുന്നു സംസാരിച്ചിരുന്നത്. തമിഴ് നാട്ടിലാണ് ജനിച്ച് വളർന്നതെങ്കിലും മലയാളത്തിൽ സ്വന്തമായിട്ടായിരുന്നു ഡബ്ബ് ചെയ്തത്. കൂടാതെ മലയാളത്തിൽ പാട്ട് പാടിയിട്ടുമുണ്ട്. നർത്തകി കൂടിയായിരുന്നു ശ്രീവിദ്യ. അതിനാൽ തന്നെ നൃത്ത സിനിമകളിലും അഭിനയിച്ചിരുന്നു. ക്ലാസിക് സിനിമകളിലും കെമേഴ്സ്യൽ ഹിറ്റ് ചിത്രങ്ങളിലും നടി ഒരുപോല സജീവമായിരുന്നെന്ന് ശ്രീവിദ്യ ചെയ്ത ചിത്രങ്ങളെ ഓർമിച്ച് കൊണ്ട് ഇബ്രാഹിം കുട്ടി പറയുന്നു.

സ്വകാര്യ ജീവിതം

അഭിനയത്തിൽ സജീവമായിരിക്കുമ്പോഴാണ് വിദ്യാമ്മയുടെ വിയോഗം. എന്നാൽ ഞങ്ങൾക്ക് അറിയില്ലായിരുന്നു നടിയുടെ അസഖത്തെ കുറിച്ച്. സെറ്റിൽ ഒരിക്കൽ പോലും ഇത് പ്രകടിപ്പിച്ചിരുന്നില്ല. വളരെ പെട്ടന്നായിരുന്നു അസുഖം മൂർച്ഛിച്ച് ലോകത്തോട് വിട പറയുന്നത്. അത് നുമുക്ക് എല്ലാവർക്കും വലിയ സങ്കടമായ കാര്യമായിരുന്നു. ശ്രീവിദ്യയുടെ സ്വകാര്യ ജീവിതത്തെ കുറിച്ചും ഇബ്രാഹീം കുട്ടി പറയുന്നുണ്ട്. 1978ലായിരുന്നു ശ്രീവിദ്യയുടെ വിവാഹം നടക്കുന്നത്. നിർമ്മാതാവ് ജോർജ്ജ് തോമസിനെയാണ് വിവാഹം കഴിക്കുന്നത്. എന്നാൽ 1980 ആയപ്പോഴേയ്ക്കും ഇവർ തമ്മിൽ പ്രശ്നങ്ങളായി പിന്നീട് വിവാഹ മോചനം നേടുകയായിരുന്നു, 2 വർഷം മാത്രമായിരുന്നു ഇരുവരും ഒന്നിച്ച് ജീവിക്കുന്നത്. ഇതിനെ കുറിച്ച് വിദ്യാമ്മ ഞങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ അസുഖത്തെ കുറിച്ച് അവർ ഞങ്ങളോട് ഒന്നും പറഞ്ഞിരുന്നില്ലെന്നും ശ്രീവിദ്യയെ കുറിച്ചുള്ള ഓർമ്മ പങ്കുവെച്ച് കൊണ്ട് ഇബ്രാഹിം കുട്ടി പറഞ്ഞു.

ഞങ്ങള്‍ക്ക് പറയാനുള്ളത്
സിനിമാ ലോകത്തിന് അറിയാവുന്നത് പോലെ തന്നെ മലയാളത്തിന് നഷ്ടപ്പെട്ടത് എക്കാലത്തേയും മികച്ച നായിക കഥാപാത്രത്തെയാണ്. വളരെ സൂക്ഷ്മമായ നോട്ടങ്ങളിലൂടെ പോലും നമ്മളിലേയ്ക്ക് കഥാപാത്രത്തെ സന്നിവേശിപ്പിക്കാൻ ശ്രീവിദ്യയ്ക്ക് സാധിച്ചിരുന്നു. മരണം അവർക്ക് കട്ട് പറഞ്ഞിട്ടില്ലെങ്കിൽ ഒരുപക്ഷെ ഇന്നും മലയാള സിനിമയുടെ പ്രധാന ഘടകമായി അവർ മാറുമായിരുന്നു.

വീഡിയോ; കടപ്പാട്

Read more about: actress cinema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X