കഴിഞ്ഞ വര്‍ഷം മേരിക്കുട്ടി തന്ന അംഗീകാരം;ഈ വര്‍ഷം മറ്റൊരു മേരിക്കുട്ടിയ്ക്ക് വേണ്ടി ജയസൂര്യ,കുറിപ്പ്

ട്രാന്‍ഡ് ജെന്‍ഡര്‍ യുവതിയായ സജ്‌ന ഷാജിയുടെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി വൈറലായിരുന്നു. കൊച്ചിയില്‍ ബിരിയാണി കച്ചവടം നടത്തി വന്നിരുന്ന സജ്‌നയ്ക്ക് മറ്റുള്ള കച്ചവടക്കാരില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ദുരനുഭവമായിരുന്നു പങ്കുവെച്ചത്. ലൈവ് വീഡിയോ പുറത്ത് വന്നതോടെ സജ്‌നയ്ക്കും സുഹൃത്തുക്കള്‍ക്കും സഹായങ്ങളുമായി നിരവധി പേര്‍ വന്നിരുന്നു.

കൂട്ടത്തില്‍ നടന്‍ ജയസൂര്യയും ഉണ്ട്. ഞാന്‍ മേരിക്കുട്ടി എന്ന സിനിമയിലൂടെ ട്രാന്‍സ് ജെന്‍ഡര്‍ യുവതിയായി അഭിനയിച്ച ജയസൂര്യ അവരുടെ വേദനയിലും പങ്കുചേര്‍ന്നതില്‍ സന്തോഷം അറിയിച്ച് എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് കൂടിയായ രാമനന്ദ്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പ് വളരെ വേഗം വൈറലാവുകയും ചെയ്തിരുന്നു.

രാമാനന്ദിൻ്റെ കുറിപ്പ് വായിക്കാം

'കഴിഞ്ഞ വര്‍ഷം സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ഹൃദയം സന്തോഷത്തിന്റെ പാരമ്യതയില്‍ ആയിരുന്നു, ഞാന്‍ മേരിക്കുട്ടി ക്യാപ്റ്റന്‍ എന്നീ സിനിമകളിലെ അഭിനയത്തിന് ജയേട്ടന് മികച്ച നടനുള്ള പുരസ്‌കാരം. ഒരു കലാകാരനെ സംബന്ധിച്ച് ഏറ്റവും സന്തോഷമുള്ള നിമിഷം ആണ് അംഗീകരിക്കപ്പെടുക എന്നുള്ളത്. കുറ്റമറ്റ ഒരു ജൂറി സംവിധാനം ഉള്ള കേരളത്തില്‍ ഒരു അവാര്‍ഡ് നേടുക വലിയ അഭിമാനം തന്നെയാണ്. ഈ വര്‍ഷവും ആര്‍ക്കും നെറ്റി ചുളിയാത്തവിധം ഒരു ഫലപ്രഖ്യാപനം ആണ് ഉണ്ടായിട്ടുള്ളത്.

രാമാനന്ദിൻ്റെ കുറിപ്പ് വായിക്കാം

ജേതാക്കളുടെ പ്രതിഭയില്‍ ആര്‍ക്കും ഒരു സംശയവും ഇല്ല, അത്രയ്ക്ക് കുറ്റമറ്റ മൂല്യനിര്‍ണയം. പറഞ്ഞു വരുന്നത് ഇന്നു രാവിലെ ഉണ്ടായ ഒരു തിരിച്ചറിവിന്റെ നിമിഷത്തെ കുറിച്ചാണ്. രാവിലെ ജയേട്ടനെ വിളിച്ചു പലതും പറയുന്ന കൂട്ടത്തില്‍ ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിനെ കുറിച്ചും, കഴിഞ്ഞ വര്‍ഷത്തെ സന്തോഷകരമായ നിമിഷത്തെ കുറിച്ചും നന്ദിയോടെ ഓര്‍ത്തു. സംസ്ഥാന പുരസ്‌ക്കാരത്തിലേക്ക് പടവ് വിരിച്ച് നടത്തിച്ച മേരിക്കുട്ടിയെ ഓര്‍ത്തു.. ഒരു നിമിഷം ഞങ്ങളിരുവരും ഒരുപോലെ മൗനമായി.

  രാമാനന്ദിൻ്റെ കുറിപ്പ് വായിക്കാം

കഴിഞ്ഞ വര്‍ഷം മേരിക്കുട്ടി നേടിത്തന്ന അംഗീകാരത്തിന് ഈ വര്‍ഷം അതേസമയത്ത് കൊച്ചിയിലെ മേരിക്കുട്ടിക്ക് (സജ്‌ന) താങ്ങാവാന്‍ സാധിച്ചത് കേവലം ആകസ്മികതയോ? അതോ അഭ്രപാളിയിലെ മേരിക്കുട്ടിയ്ക്കപ്പുറം 'അവള്‍' ഹൃദയത്തില്‍ ചേക്കേറിയത് കൊണ്ടോ? ഫോണിന്റെ അപ്പുറത്തെ തലക്കല്‍ തൊണ്ട ഇടറുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു.

Recommended Video

Mammootty to act in Sathyan Anthikad's movie | FilmiBeat Malayalam
 രാമാനന്ദിൻ്റെ കുറിപ്പ് വായിക്കാം

അവിടെ കണ്ണീര്‍ നനവ് പൊടിഞ്ഞുവെങ്കില്‍ പ്രകൃതി ഒരുക്കുന്ന വിസ്മയകരമായ ഈ ആകസ്മികതകളില്‍ ഹൃദയം കൃതജ്ഞത കൊണ്ട് നിറയുന്നത് കൊണ്ട് മാത്രമാണ് എന്നെനിക്കറിയാം. നന്ദി ജയേട്ടാ, ഈ മനോഹരമായ നിമിഷം അറിയാതെയെങ്കിലും സമ്മാനിച്ചതിന്. അപാര കരുണാവാരിധിയായ പ്രകൃതി വാരി ചൊരിഞ്ഞു തരുന്നതിന് നന്ദിപൂര്‍വ്വം അല്‍പ്പമെങ്കിലും തിരിച്ചു കൊടുക്കണം എന്ന വലിയ തിരിച്ചറിവിലും വലിയ എന്തു സമ്പാദ്യമാണ് ഇന്ന് ലഭിക്കാനുള്ളത്'.

ആര്‍ രാമാനന്ദ്

Read more about: jayasurya ജയസൂര്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X