ദിലീപിനെയും കാവ്യ മാധവനെയും ഇഷ്ടപ്പെടുന്നവര്‍ ഇപ്പോഴുമുണ്ട്; പുതിയ പേജുമായി താരദമ്പതിമാരുടെ ആരാധകര്‍
ദിലീപുമായിട്ടുള്ള വിവാഹശേഷം കാവ്യ മാധവന്‍ കാര്യമായി പുറത്തേക്ക് വരാറില്ലായിരുന്നു. ഏറ്റവുമൊടുവില്‍ നാദിര്‍ഷയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കുടുംബം ഒന്നടങ്കം എത്തിയതാണ്. ഇതിനിടെ കഴിഞ്ഞ ദിവസം ദിലീപിനൊപ്പം കാവ്യ ലൈവ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കാവ്യയ്‌ക്കൊപ്പം മകള്‍ മഹാലക്ഷ്മിയും ഉണ്ടെന്നുള്ളത് വീഡിയോ പെട്ടെന്ന് വൈറലാക്കാന്‍ സാധിച്ചു.
ദിലീപ്-കാവ്യ ദമ്പതിമാരുടെ മകളാണ് മഹാലക്ഷ്മി. രണ്ടരവയസുകാരിയായ മഹാലക്ഷ്മിയുടെ ഫോട്ടോസ് ജന്മദിനത്തോട് അനുബന്ധിച്ചാണ് പുറത്ത് വരാറുള്ളത്. എന്നാല്‍ ലൈവിലെത്തിയപ്പോള്‍ കുഞ്ഞും എത്തുകയായിരുന്നു. കാവ്യയോട് മുടി കെട്ടി കൊടുക്കാന്‍ പറയുന്ന മഹാലക്ഷ്മിയുടെ സംസാരങ്ങളും കുസൃതിയുമൊക്കെ ഫാന്‍സ് പേജുകാര്‍ ഏറ്റെടുത്തു.

അതേ സമയം ദിലീപിന്റെയും കാവ്യ മാധവന്റെയും പേരില്‍ പുതിയ ചില ഫാന്‍സ് ഗ്രൂപ്പുകള്‍ ആരംഭിച്ചിരിക്കുകയാണ്. കാവ്യയുടെ വനിതാ ആരാധകരുടെ ഗ്രൂപ്പ് നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ദിലീപിനെയും കാവ്യയെയും ഇഷ്ടപ്പെടുന്നവര്‍ ഇപ്പോഴും ഉണ്ടെന്ന് സൂചിപ്പിച്ച് കൊണ്ട് കുറിപ്പുമായി എത്തിയിരിക്കുകയാണ് ഒരു വിഭാഗം ആരാധകര്‍.
സാരിയിലും മോഡേൺവസ്ത്രങ്ങളിലും തിളങ്ങി രജനി ഭരത്വജ്, മനോഹരമായ ചിത്രങ്ങൾ കാണാം
Recommended Video
'ദിലീപിനെയും കാവ്യ മാധവനെയും ഇഷ്ടപ്പെടുന്നവര്‍ ഇപ്പോഴുമുണ്ട് എന്ന് ചിലര്‍ക്കൊക്കെ മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടി ആരംഭിച്ച ഈ പേജ് ഇന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് കൈവരിക്കുന്നത്. ഞങ്ങളിടുന്ന മിക്ക പോസ്റ്റുകളും നിമിഷ നേരംകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് അറിയുന്നുണ്ട്. എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി'. എന്നുമാണ് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പില്‍ ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications