കാവ്യയെ എന്തിനാണ് മോശക്കാരിയാക്കുന്നത്, സാരിയുടുത്തുള്ള നടിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് വിമർശിച്ച് സോഷ്യൽ മീഡിയ

ദിലീപുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് നടി കാവ്യ മാധവന്‍ സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നത്. അതുവരെ മലയാളത്തിലെ ഏറ്റവും ശാലീന സുന്ദരിയായ നടിയെന്നും മലയാള തനിമ വിടാതെ അഭിനയിക്കുന്ന സുന്ദരി എന്നും തുടങ്ങി നിരവധി പ്രശംസകള്‍ ലഭിച്ചിരുന്നു. പിന്നീട് ആ പേര് മാറി കുടുംബം കലക്കി എന്ന പേരില്‍ കാവ്യ അറിയപ്പെടാന്‍ തുടങ്ങി.

വിവാഹശേഷം ചില പ്രശ്‌നങ്ങളിലും വിവാദമായ കേസിലും അകപ്പെട്ടതോട് കൂടി വ്യാപക വിമര്‍ശനങ്ങളാണ് ദിലീപിനും കാവ്യയ്ക്കും നേരിടേണ്ടതായി വന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ഇവരെ സൈബര്‍ ലോകത്ത് ആക്രമിക്കുന്നവര്‍ കുറവല്ല.

kavya-madhavan

സിനിമയിലേക്ക് തിരികെ വന്നില്ലെങ്കിലും നീണ്ട ഇടവേളയ്ക്കുശേഷം തന്റെ ബിസിനസ് സംരംഭമായ ലക്ഷ്യയ്ക്ക് വേണ്ടി മോഡലായി പ്രത്യക്ഷപ്പെടുകയാണ് കാവ്യ മാധവന്‍. കാവ്യ മാത്രമല്ല ദിലീപിന്റെ മൂത്തമകളായ മീനാക്ഷിയും മോഡലായി എത്തിയിരുന്നു. ലക്ഷ്യയുടെ പരസ്യത്തിനു വേണ്ടി മനോഹരമായ സാരികള്‍ ഉടുത്തുള്ള ഫോട്ടോസാണ് കാവ്യ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെയ്ക്കാറുള്ളത്. അത്തരത്തില്‍ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങള്‍ വൈറലാവുകയും ചെയ്തു.

പിങ്ക് നിറമുള്ള സാരിയില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന കാവ്യയുടെ ചില ചിത്രങ്ങള്‍ വളരെ മോശമായ രീതിയിലും ചിലര്‍ പ്രചരിപ്പിച്ചു. ഇത് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ചിലര്‍ എത്തിയിരിക്കുന്നത്. കാവ്യയുടെ ചിത്രങ്ങളില്‍ എഐ ഉപയോഗിച്ച് ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്. ത്രീഫോര്‍ത്ത് സ്ലീവ് ബ്ലൗസാണ് കാവ്യ ധരിച്ചതെങ്കില്‍ എഡിറ്റ് ചെയ്ത ചിത്രത്തില്‍ സ്ലീവ്‌ലെസ്സാണ്.

വയര്‍ കാണാത്ത രീതിയില്‍ അത്രയും മാന്യമായിട്ടാണ് കാവ്യ സാരി ഉടുത്തത്. എന്നാല്‍ മറ്റേ ചിത്രത്തില്‍ വയറ് മുഴുവനുമായി തുറന്ന് കാണിച്ചിരിക്കുകയാണ്. കാവ്യ ഒരിക്കലും ഇങ്ങനെ സാരിയുടുക്കാന്‍ സാധ്യതയില്ലല്ലോ എന്ന സംശയമാണ് സത്യം പുറത്ത് കൊണ്ട് വരാന്‍ കാരണമായതെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന പോസ്റ്റില്‍ പറയുന്നത്.

kavya-madhavan

'രണ്ടാമത്തെ ഫോട്ടോ ആണ് ആദ്യം കണ്ടത്. കാവ്യ എന്ന സ്ത്രീ ഒരിക്കലും ഇങ്ങനെ സാരി ഉടുക്കില്ലെന്ന ചിന്തയില്‍ സോഴ്‌സ് തപ്പിയിറങ്ങിയപ്പോള്‍ ആണ് ആദ്യ ഫോട്ടോ ആണ് ഒറിജിനല്‍ എന്ന് മനസ്സിലായത്. ഇങ്ങനെ പോയാല്‍ നാളെ നാടിന്റെ അവസ്ഥ എന്താണ്?' എന്നാണ് നടിയുടെ ഫോട്ടോ പങ്കുവെച്ച് ചോദിക്കുന്നത്.

എന്നാല്‍ ഈ പോസ്റ്റിന് താഴെ കാവ്യയെ വിമര്‍ശിച്ച് കൊണ്ടാണ് ഭൂരിഭാഗം പേരും എത്തിയിരിക്കുന്നത്. ദിലീപുമായി രണ്ടാമതും വിവാഹം കഴിച്ചത് മറ്റൊരാളുടെ കുടുംബം തകര്‍ത്താണെന്നും തുടങ്ങി അനേകം കമന്റുകളാണ് വരുന്നത്. എന്നാല്‍ നടിയെ പിന്തുണച്ചും അനുകൂലമായ നിലപാടുകളുമായിട്ടും ചിലരെത്തി.

'നിലവില്‍ രണ്ടും മൂന്നും വിവാഹേതര ബന്ധങ്ങള്‍ ഉള്ളവരാണ്, നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തി, നിയമപരമായി വിവാഹം ചെയ്ത കാവ്യയെ കുടുംബം കലക്കി എന്ന് വിളിച്ചു പരിഹസിക്കുന്നത്. ഇതേ കൂട്ടര്‍ തന്നെ വിവാഹബന്ധത്തിലെ പ്രശ്‌നങ്ങള്‍ കൊണ്ട് ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികളുടെ വാര്‍ത്തയ്ക്ക് താഴെയും പറയുന്നത് കാണാം, 'ഇഷ്ടമില്ലാത്ത ബന്ധത്തില്‍ നിന്ന് / മുന്നോട്ടു പോവാന്‍ കഴിയില്ലെന്ന് കണ്ടാല്‍ വിവാഹബന്ധം വേര്‍പെടുത്താമായിരുന്നല്ലോ' എന്ന്. കാവ്യയും അത് മാത്രമല്ലേ ചെയ്തുള്ളു എന്നാണ് ഒരു ആരാധകന്‍ ചോദിക്കുന്നത്..'

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X