സംയുക്തക്ക് ഈ കാലത്ത് എന്താണ് പ്രസക്തി? അഭിനയം നിർത്തി, വെറുതെ ജീവിച്ചുകൊണ്ട് പ്രസക്തയായ സ്ത്രീ; കുറിപ്പ്!

വർഷങ്ങൾക്കുശേഷം അടുത്തിടെയാണ് നടി സംയുക്ത വർമ ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെടുന്നത്. ധന്യ വർമയ്ക്ക് താരം നൽകിയ അഭിമുഖം ഇതിനോടകം മില്യൺ അടിച്ച് കഴിഞ്ഞു. ഇപ്പോഴിതാ ആ അഭിമുഖത്തെ ആസ്പദമാക്കി ഫേസ്ബുക്ക് യൂസറായ നിഷ. പി പങ്കിട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വളരെ സൈലന്റായി വന്ന് നിശബ്ദമായ എന്തിനെയോ തൊട്ട് പോയൊരു സംസാരമായിരുന്നു നടിയുടേതെന്ന് നിഷ കുറിച്ചു.

ഒരാണും ഒരിക്കലും ഇത്ര കൃത്യമായി അമ്മയിൽ ശബ്ദമുയർത്തിക്കേട്ടിട്ടില്ല; എത്ര വ്യക്തമാണ്: ശാര​ദക്കുട്ടി
ഒരാണും ഒരിക്കലും ഇത്ര കൃത്യമായി അമ്മയിൽ ശബ്ദമുയർത്തിക്കേട്ടിട്ടില്ല; എത്ര വ്യക്തമാണ്: ശാര​ദക്കുട്ടി

ആ കുറിപ്പ് ഇങ്ങനയായിരുന്നു... സംയുക്തയുടെ പുതിയ ഇന്റർവ്യു കണ്ടവർ എത്ര പേരുണ്ട്?. വളരെ സൈലന്റായി വന്ന് നിശബ്ദമായ എന്തിനെയോ തൊട്ട് പോയൊരു സംസാരമായിരുന്നു അത്. ഞാൻ ഓർക്കുവാരുന്നു... സംയുക്തക്ക് ഈ കാലത്ത് എന്താണ് പ്രസക്തി?. അവർ അഭിനയം നിർത്തിയിട്ട് വർഷങ്ങൾ ഒരുപാടായി. താരത്തിന്റെ ഭാര്യ എന്ന നിലക്കും അത്രക്ക് കിട്ടേണ്ട ഒരു കാര്യമില്ല.

Samyuktha Varma

മാത്രമല്ല അവരുടെ ഇന്റർവ്യൂസിൽ താരമായ ഭർത്താവിനെ കുറിച്ചുള്ള ചോദ്യങ്ങൾ അത്രയ്ക്ക് കുറവാണ്. എന്നിട്ടും അപൂർവമായി മാത്രം സംഭവിക്കുന്ന സംയുക്തയുടെ സംസാരങ്ങൾക്ക് ഒരുപാട് കേൾവിക്കാരുണ്ട് പ്രത്യേകിച്ച് സ്ത്രീകൾ. പുതിയ ഇന്റർവ്യൂ ഞാൻ കണ്ടു തീർക്കുമ്പോൾ ഇഷ്ടം ഉള്ളൊരു ഭക്ഷണം കഴിക്കുന്ന ആസ്വാദനമായിരുന്നു ഉള്ളിൽ.

ഓരോ തരിയും സ്വാദോടെ നുണഞ്ഞിറക്കുന്ന അനുഭവം. അവരുടെ സംസാരത്തിൽ അത്രയും നിറഞ്ഞ് നിൽക്കുന്ന വികാരം ശാന്തതയാണ്. ഒരു പതിഞ്ഞ താളത്തിൽ പോവുന്ന ജീവിതത്തിന്റെ പ്രതിഫലനമാണ് അവരുടെ വാക്കുകൾ നമ്മുടെ ഉള്ളിലും നൽകുന്ന ഒരു ഫീൽ. ഒരു ആർട്ടിസ്റ്റ് എന്ന നിലക്ക് ജോലി കഴിഞ്ഞ് വരുമ്പോൾ ബിജുവേട്ടന് സംഭവിക്കുന്ന. ഒരു ഇമോഷണൽ ഡ്രൈനിങുണ്ട്.

പ്രമുഖർ തള്ളിപ്പറഞ്ഞു, ഭർത്താവിനെ തട്ടിയെടുക്കുമെന്ന് അധിക്ഷേപം; പ്രിയങ്ക ചോപ്രയുടെ മധുരപ്രതികാരമിങ്ങനെ
പ്രമുഖർ തള്ളിപ്പറഞ്ഞു, ഭർത്താവിനെ തട്ടിയെടുക്കുമെന്ന് അധിക്ഷേപം; പ്രിയങ്ക ചോപ്രയുടെ മധുരപ്രതികാരമിങ്ങനെ

അത് മനസിലാക്കി അദ്ദേഹത്തെ അവശ്യമുള്ള സമയം അത്രയും ഒറ്റക്ക് വിടുക എന്നതാണ് ഞങ്ങളുടെ ദാമ്പത്യത്തിന്റെ വിജയമെന്ന് പറയുന്ന പക്വത ആ ശാന്തതയിൽ നിന്നാണ് ഉടലെടുക്കുന്നത്. പ്രായം കടന്ന് പോകുന്നത് അത് ശരീരത്തെ ബാധിക്കുന്നത് ശാസ്ത്രീയമായി മനസിലാക്കി അതിനൊപ്പം ഏറ്റവും ഭംഗിയോടെ സഞ്ചരിക്കുന്ന സ്ത്രീകൾക്ക് ഉണ്ടാകുന്ന ഒരു സെക്യൂരിറ്റി. തന്നെ ഒന്നും ഇപ്പോൾ ബാധിക്കാറില്ല... നഷ്ടങ്ങളും ലാഭങ്ങളുമില്ല.

എന്റെ ലോകം എന്റെ തലക്ക് അകത്താണെന്ന് അവകാശപെടുന്ന സ്ത്രീകൾക്ക് ഉണ്ടാകുന്ന ഒരു മനശാന്തി. ജീവിത വിജയം എന്നത് നമുക്ക് രണ്ട് രീതിയിൽ അടയാളപ്പെടുത്താം. ഒന്ന് മെറ്റീരിയലിസ്റ്റിക്കായ വിജയങ്ങൾ സ്ഥാനങ്ങൾ സമ്പത്ത്. രണ്ടാമത്തേത് അഥവാ സുസ്ഥിരമായത്. നിശബ്ദമാണ്... സുന്ദരമാണ്. ഒടുക്കം സംയുക്ത ഒരു പുഞ്ചിരിയോടെ പറഞ്ഞ് വെക്കുന്നുണ്ട്.

Samyuktha Varma

സന്തോഷം എന്നത് നൈമിഷകമാണ്. എനിക്ക് അനുഭവപ്പെടുന്നത് ആനന്ദമാണ്. ഏട്ടൻ എന്ത് കഴിക്കും എപ്പോൾ എഴുന്നേൽക്കും എപ്പോൾ ചിരിക്കും എന്നൊരൊറ്റ ചോദ്യം പോലും നേരിടാതെയാണ് അവർ ആ ഒരു മില്യൺ ആളുകളെ പിടിച്ചിരുത്തിയത്. ആളുകൾക്ക് കാണേണ്ടത് കേൾക്കേണ്ടത് അവരെ മാത്രമായിരുന്നു.

പണ്ട് ഉപേക്ഷിച്ചുപോയ കരിയറിന്റെ പേരിലോ താരമൂല്യം ഉള്ള ഭർത്താവിന്റെ പേരിലോ ഹോണർ ചെയ്യപ്പെടേണ്ടതില്ലാത്ത വെറുതെ ജീവിച്ചുകൊണ്ട് പ്രസക്തയായ സ്ത്രീ എന്നായിരുന്നു കുറിപ്പ്. നിഷയുടെ അഭിപ്രായത്തോട് കുറിപ്പ് വായിച്ചവരും യോജിപ്പാണ് പ്രകടിപ്പിച്ചത്. ആ അഭിമുഖം കണ്ടും കേട്ടും ഇരിക്കുമ്പോൾ പോലും ഉള്ളിൽ ഒരു ശാന്തത ആയിരുന്നു. പതിഞ്ഞ സ്വരത്തിൽ നേർത്ത താളത്തിൽ മെല്ലെ മൂളിപോകുന്ന കവിതപോലെ സ്വസ്ഥം ആയിരുന്നു അത് എന്നായിരുന്നു ഒരാൾ കുറിച്ചത്.

33 വർഷത്തിൽ മറക്കാൻ പറ്റാത്ത മോശം അനുഭവം; എന്ത് പറഞ്ഞാലും ഞാൻ വെെകിയെത്തിയെന്ന് പറയും: അഞ്ജു അരവിന്ദ്
33 വർഷത്തിൽ മറക്കാൻ പറ്റാത്ത മോശം അനുഭവം; എന്ത് പറഞ്ഞാലും ഞാൻ വെെകിയെത്തിയെന്ന് പറയും: അഞ്ജു അരവിന്ദ്

വിവാഹശേഷം സിനിമ വേണ്ടെന്നത് സംയുക്തയുടെ മാത്രം തീരുമാനമായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി താരം യോ​ഗ പ്രാക്ടീസ് ചെയ്യുന്നുണ്ട്. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിൽ താരം ആക്ടീവാണ്.

Read more about: samyuktha varma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X