പാര്‍വതി എന്തോ മരുന്ന് കഴിച്ച് മെലിഞ്ഞതാണ്; ജയറാമിനൊപ്പമുള്ള ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകളിങ്ങനെ
നടിമാര്‍ക്ക് നേരെ ബോഡി ഷെയിമിങ്ങ് നടത്തുന്നത് പതിവായിട്ടുള്ള കാഴ്ചകളാണ്. യുവനടിമാരില്‍ പലരും അതിനെതിരെ ശക്തമായി പ്രതികരിച്ച് കൊണ്ട് രംഗത്ത് വരുന്നതും പതിവാണ്. ഇപ്പോഴിതാ നടന്‍ ജയറാമിന്റെയും ഭാര്യയും നടിയുമായ പാര്‍വതിയുടെയും പുതിയൊരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ചിത്രത്തില്‍ പാര്‍വതിയെ വളരെ മെലിഞ്ഞിട്ടാണ് കാണുന്നത്. ഇതോടെ നടിയ്ക്ക് എന്തോ അസുഖമാണെന്ന തരത്തില്‍ പ്രചരിക്കാനും തുടങ്ങി. ഒരു ഫോട്ടോ കണ്ട ഉടനെ ഇത്രയധികം ബോഡി ഷെയിമിങ്ങ് നടത്തേണ്ടതുണ്ടോ എന്ന് ചോദിക്കുകയാണ് അഡ്വ. അതുല്യ ദീപു. സോഷ്യല്‍ മീഡിയ പേജിലൂടെ അവര്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം.

'ഞാന്‍ എന്റെ മുപ്പതുകളുടെ തുടക്കത്തിലാണുള്ളത്. എന്നെ ഇപ്പോള്‍ കണ്ടാല്‍ തിരിച്ചറിയുമെങ്കിലും ഈ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് ഒരുപാട് മാറ്റങ്ങള്‍ ശാരീരികമായും മാനസ്സികമായും എനിക്ക് ഉണ്ടായിട്ടുണ്ട്. അതുപോലെ ആര്‍ക്കും മാറ്റങ്ങള്‍ ഉണ്ടാകും. പ്രായമാകും, ചെറുപ്പം തോന്നിക്കും, തടിക്കും മെലിയും, ചിലപ്പോ മുടി വളരും ചിലപ്പോ മുടി കൊഴിയും, ചിലപ്പോ വെളുക്കും ചുവക്കും ചിലപ്പോ ഇരുളും ഇതൊക്കെ സര്‍വ്വ സാധാരണമാണ്. ഇന്ന് അത്യാവശ്യം റീച്ച് ഉള്ള ഒരു ഫേസ്ബുക്ക് പേജില്‍ കണ്ട ഫോട്ടോയാണിത്.

താരദമ്പതികളായ ശ്രീ ജയറാമും ശ്രീമതി പാര്‍വ്വതിയുടേയും ഫോട്ടോ. ഇത് റീസെന്റ് ഫോട്ടോ ആണോന്ന് അറിയില്ല. അതിലെ കമ്മന്റുകള്‍ വായിച്ചു കിളി പോയിട്ടാണ് ഞാനീ പോസ്റ്റ് എഴുതുന്നത്. അതിലെ ചില കമന്റുകള്‍ ഇങ്ങനെ ആണ്. ''ഈ കോലത്തിലും കൊണ്ട് നടക്കാന്‍ ഒരു മനസുണ്ടല്ലോ, അതാ ഭാഗ്യം', 'I think parvathi is a sugar patient. Pls check', 'എന്തോ മരുന്നു ഓക്കെ കഴിച്ചു തടി കുറക്കാന്‍ നോക്കിയതാ. എന്തായാലും സംഭവം കളര്‍ ആയിട്ടുണ്ട്. കഴുത്തിലും കൈയിലും ഒക്കെ കുറച്ചൂടെ കഴിഞ്ഞാല്‍ ടൈറ്റാനിക്കിലെ കഥ പറയുന്ന അമ്മൂമ്മടെ പോലെ ആവും പാര്‍വതി'' ഇങ്ങനെ പോകുന്നു കമന്റുകള്‍.

എത്ര സാക്ഷരരാണെന്ന് പറഞ്ഞാലും മലയാളികള്‍ ബോഡി ഷെയിമിങ്ങ് മറക്കില്ല. അതങ്ങനെ തുടര്‍ന്നു കൊണ്ടു പോയി മറ്റുള്ളവരുടെ മനസ്സിനെ കൊന്നു കൊണ്ടേയിരിക്കും. ഇത്രമാത്രം നെഗറ്റീവ് പറയാന്‍ എന്താ ആ ഫോട്ടോയിലുള്ളത്? അവരുടെ ശരീരത്തിലെ മാറ്റങ്ങള്‍ മറ്റുള്ളവര്‍ക്ക് അസഹിഷ്ണുത ഉണ്ടാക്കേണ്ട കാര്യമെന്താണ്? ചിലപ്പോ അവര്‍ ഡയറ്റ് ചെയ്യുന്നുണ്ടാകാം, വ്യായാമം ചെയ്യുന്നുണ്ടാകാം, ഏതെങ്കിലുമൊരു രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടാകാം അതുമല്ലേല്‍ ഹോര്‍മോണ്‍ പ്രശ്‌നമാകാം. (ഇതൊക്കെ പറയുമ്പോഴും അവരുടെ മാറ്റം എനിക്ക് അഭംഗിയായി തോന്നുന്നില്ല).
Recommended Video

ഈ ഫോട്ടോയ്ക്ക് താഴെ നെഗറ്റീവ് കമന്റ്‌സ് ഇട്ടവര്‍ക്കൊക്കെ എന്താണ് പ്രശ്‌നമെന്ന് മനസ്സിലാകുന്നില്ല. സ്വന്തം പങ്കാളിക്കോ മക്കള്‍ക്കോ കുടുംബത്തുള്ളവര്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഈ പറയുന്ന ആളുകളുടെ പ്രതീക്ഷയ്ക്ക് വിപരീതമായി മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ ശാരീരിക മാറ്റങ്ങള്‍ സംഭവിച്ചാല്‍ അവരെ ഇവര്‍ ഒറ്റപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുമോ? അറിയില്ല. ശ്രീമതി പാര്‍വ്വതിക്ക് ഡയബറ്റീസ് ഉണ്ടോന്ന് അവര്‍ ചെക്ക് ചെയ്‌തോളും, നമ്മളെന്തിനാ അതൊക്കെ ഓര്‍ത്ത് ആധി പിടിക്കുന്നത്! ഇനി സ്‌കീന്‍ ഒക്കെ ടൈറ്റാനിക്കിലെ അമ്മൂമ്മേടെ മാത്രമല്ല ഏത് സമയത്തും ചുക്കി ചുളിയാം ഹേ. അതിന് ശരീരത്തില്‍ ഡിഹൈഡ്രേഷന്‍ സംംഭവിച്ചാല്‍ പോലും അങ്ങനെ ആകാം. പിന്നെ തടി കുറയുമ്പോള്‍ സ്‌കിന്‍ സഗ്ഗി ആകുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. വെറുതെ എന്തേലുമൊക്കെ എഴുതിയിട്ട് വല്ലവരേയും ബോഡി ഷെയിമിങ് ചെയ്യുമ്പോ ഓര്‍ക്കുക ഒന്നും ആര്‍ക്കും ശാശ്വതമല്ല. ഒരു തളര്‍ച്ച വരാന്‍ നിമിഷങ്ങള്‍ മതി'... അഡ്വ. അതുല്യ ദീപു..


Click it and Unblock the Notifications











