ഇത്തരം മണ്ടത്തരത്തില്‍ നിന്ന് ബസ് പോയിട്ട് സൈക്കിള്‍ പോലും രഞ്ജിത്തിന് കിട്ടിയിട്ടില്ല! വൈറല്‍ കുറിപ്പ്

അന്താരാഷ്ട്ര ചലച്ചിത്ര മേള നടക്കുന്നതിനിടയില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങളാണ് പിന്നണിയില്‍ സംഭവിക്കുന്നത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ബോര്‍ഡ് അംഗമായിരുന്ന സംവിധായകന്‍ ഡോ. ബിജു അംഗത്വം രാജി വെച്ചത് കഴിഞ്ഞ ദിവസമായിരുന്നു. തന്റെ രാജിയുടെ കാരണം തൊഴില്‍പരമായ പ്രശ്‌നങ്ങളാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

എന്നാല്‍ ചലച്ചിത്ര സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തുമായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വിവാദമായി കൊണ്ടിരിക്കുമ്പോഴാണ് ബിജുവിന്റെ രാജിയും വരുന്നത്. ഇതോടെ പ്രശ്‌നങ്ങളുടെ കാരണമെന്താണെന്ന് സിനിമാപ്രേമികള്‍ക്കും വ്യക്തമായി.

dr-biju

ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഇതിനിടയില്‍ ഡോ. ബിജുവിന് പിന്തുണ അറിയിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് വരുന്നത്. അതില്‍ ചിലരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് കൊണ്ട് സംവിധായകനും എത്തിയിരിക്കുകയാണ്. ചേര്‍ത്ത് നിര്‍ത്തലുകള്‍ക്ക് സ്‌നേഹം എന്ന് പറഞ്ഞ് കൊണ്ട് ജിതിന്‍ എന്നയാള്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് സംവിധായകന്‍ പങ്കുവെച്ചിരിക്കുകയാണ്.

'ആ അഭിമുഖത്തില്‍ രഞ്ജിത്ത് ആവര്‍ത്തിക്കുന്ന ഒരു കാര്യം, താന്‍ ദേവാസുരത്തിനും ആറാം തമ്പുരാനും വല്യേട്ടനും ഒക്കെ ശേഷം ഒരുപാട് മുന്നോട്ട്' പോയി എന്നാണ്. വിമര്‍ശകരാവട്ടെ വണ്ടി കിട്ടാതെ നില്‍ക്കുകയാണത്രേ! അതായത്, താന്‍ കുറെ മഹത്തരമായ സിനിമകള്‍ ചെയ്ത് വല്യ സംഭവമായി ഇരിക്കുകയാണെന്നും, നിങ്ങളുടെ വിമര്‍ശനമാണ് പ്രശ്‌നമെന്നും, എന്റെ 'മഹാ സിനിമ' കളെ അംഗീകരിക്കൂ എന്നുമൊക്കെയാണ്.

ഒറ്റരാത്രി കൊണ്ട് ചേരിയൊഴിപ്പിക്കുമെന്നൊക്കെ തള്ളുന്ന അതേ ജഗന്നാഥന്റെ അതേ മണ്ടത്തരത്തില്‍ നിന്ന് ബസ് പോയിട്ട് സൈക്കിള് പോലും രഞ്ജിത്തിന് കിട്ടിയിട്ടില്ല. അതിനിയും തിരിയാത്ത, ചിലരൊക്കെ സംഘ പാളയത്തില്‍ പോയാലോ എന്ന പേടി ന്യായത്തില്‍ അവരെ കെട്ടിപ്പിടിച്ച് കഴിയുന്നവരോട് വെറും സഹതാപം മാത്രം.

താനെടുത്ത സിനിമകള്‍ എന്ന ഒറ്റ മെറിറ്റിലാണ് ഡോ. ബിജു ഇവിടെ നിലനില്‍ക്കുന്നത്, അദ്ദേഹം ചോദിക്കുന്ന പ്രധാനപ്പെട്ട ഒരു ചോദ്യമുണ്ട്, ലോകത്തെ ഏതെങ്കിലും ഒരു ചലച്ചിത്ര മേളയില്‍ തന്റെ സിനിമയുടെ പ്രദര്‍ശനത്തിനു ശേഷം പ്രേക്ഷകരെ അഭിമുഖീകരിച്ച ഒരു അനുഭുതിയെന്തെന്ന് രഞ്ജിത് അനുഭവിച്ചിട്ടുണ്ടോ എന്ന്?

പ്രിവിലേജിന് പുറത്ത് മാത്രം ലഭിച്ച പരിഗണനകളിലും സ്ഥാനങ്ങളിലും അഭിരമിക്കുന്ന രഞ്ജിത്തിന് ആയൂസില്‍ മനസിലാവാത്തൊരു ചോദ്യമാണത്.

ലോകത്തേത് കോണിലുമുള്ള ഒരു മനുഷ്യനെ സ്പര്‍ശിക്കാന്‍ കെല്‍പ്പുള്ള ചലച്ചിത്രങ്ങള്‍ നിരന്തരം തരുന്ന ബിജുവേട്ടനെ, സൈക്കിള്‍ പിടിച്ചെങ്കിലും ഈ കാലത്തേക്ക് വന്നിട്ട് വേണം രഞ്ജിത്തിന് വെല്ലുവിളിക്കാന്‍, ഇല്ലങ്കില്‍ ബിജുവേട്ടന്‍ പറഞ്ഞമാതിരി, 'കയ്യില്‍ വെച്ചോണ്ടാ മതി'

ലവ് യു ബിജുവേട്ടന്‍'... എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

dr-biju

അതേ സമയം രഞ്ജിത്തിന്റെ സിനിമകളെയും ചില കഥാപാത്രങ്ങളെയും വിമര്‍ശിച്ച് കൊണ്ടാണ് ആരാധകരും എത്തുന്നത്. ഈ പോസ്റ്റിന് താഴെ നൂറ് കണക്കിന് കമന്റുകളാണ് ഇത്തരത്തില്‍ വന്നിരിക്കുന്നതും.

'റോക്ക് N റോള്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ എന്‍ട്രിക്ക് മുമ്പ് ഒരു ബില്‍ഡപ്പുണ്ട്, ലോകത്തിന്റെ ഏതോ കോണില്‍ നിന്നും വരുന്നു ഒരിടത്ത് ചെന്നാല്‍ മൂപ്പരെ പത്തു മിനിറ്റ് കാണാം. പിന്നെ മൂപ്പര്‍ എങ്ങോട്ടോ പോവും. അതിനിടക്ക് വേണം കാണാന്‍. എല്ലാവരും ചെല്ലുന്നു. കാണുന്നു. കൂടിക്കാഴ്ച കഴിഞ്ഞ് ആരും എങ്ങോട്ടും പോകുന്നുമില്ല അക്കാര്യം പിന്നെ രഞ്ജിത്തും മറക്കുന്നു.

ഇത്രയേ ഉള്ളൂ രഞ്ജിത്ത്. എന്താന്നറിയില്ല, രഞ്ജിത്തെന്നു കേള്‍ക്കുമ്പോള്‍ ഈ കോപ്രായമാണ് ഓര്‍മ്മ വരിക. അല്ലെങ്കില്‍, ചന്ദ്രോത്സവം. ഇഷടപ്പെട്ട പ്രാഞ്ചിയേട്ടനും സ്പിരിറ്റും പാതിരാ കൊലപാതകവുമൊന്നും പ്രതിക്രിയ ആകാറില്ല.

ക്രാഫ്റ്റിംഗ് വശമുണ്ടന്നല്ലാതെ അതിനപ്പുറത്തേക്ക് എത്താത്ത ഒരാള്‍. വിമര്‍ശനത്തിന് അര്‍ഹനല്ല എന്നതാണ് നേര്', തുടങ്ങി ഈ പോസ്്റ്റിന് താഴെ രഞ്ജിത്തിനെ വിമര്‍ശിച്ച് കൊണ്ടുള്ള നിരവധി കമന്റുകളാണ് വരുന്നത്.

More from Filmibeat

Read more about: dr biju ഡോ ബിജു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X