സില്‍ക്ക് സ്മിതയ്ക്ക് ശേഷം ഐറ്റം ഡാന്‍സില്‍ തിളങ്ങിയ സുന്ദരി; നടി അല്‍ഫോണ്‍സയുടെ കഥയിങ്ങനെ, കുറിപ്പ് വൈറല്‍
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് അല്‍ഫോണ്‍സ ആന്റണി. മലയാളികള്‍ക്കും ഏറെ സുപരിചിതയായ ഈ നടി ഐറ്റം ഡാന്‍സിലൂടെയാണ് പ്രശസ്തിയിലേക്ക് എത്തുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും തുടങ്ങി പ്രമുഖരായ താരങ്ങളുടെ സിനിമകളിലെല്ലാം നിറസാന്നിധ്യമായിരുന്നു അല്‍ഫോണ്‍സ.
കുറേ കാലമായി സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണെങ്കിലും അല്‍ഫോണ്‍സയുടെ ജീവിതത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്. സിനിമാസ്വാദകരുടെ ഗ്രൂപ്പായ എംത്രിഡിബി എന്ന ഗ്രൂപ്പിലൂടെയാണ് അല്‍ഫോണ്‍സയുടെ കഥ വൈറലാവുന്നത്. അഭിനയിച്ച്് തുടങ്ങിയത് മുതല്‍ ഇപ്പോള്‍ മാറി നില്‍ക്കുന്നത് വരെ നടിയുടെ ജീവിതത്തിലുണ്ടായ കാര്യങ്ങളാണ് കുറിപ്പിലുള്ളത്. വിശദമായി വായിക്കാം..

സില്‍ക്ക് സ്മിതയ്ക്ക് ശേഷം തെന്നിന്ത്യ വാഴ്ത്തിയ സൗന്ദര്യ റാണിയായിരുന്നു അല്‍ഫോണ്‍സ കാരണമിത്...
'സില്‍ക്ക് സ്മിതയുടെ വിയോഗത്തിന് ശേഷം സില്‍ക്കിന്റെ പകരക്കാരിയായി തെന്നിന്ത്യന്‍ സിനിമാലോകത്ത് വിശേഷിക്കപ്പെട്ട ഡാന്‍സറാണ്
അല്‍ഫോണ്‍സ ആന്റണി. സില്‍ക്കിന് ശേഷം സൂപ്പര്‍ താരങ്ങളുടയ ബിഗ് ബജറ്റ് പടങ്ങളില്‍ അവിഭാജ്യ ഘടകമായി അല്‍ഫോന്‍സ മാറിയിരുന്നു. സിനിമാ ബന്ധമുള്ള ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച ചെന്നൈ സ്വദേശിനിയാണ് അല്‍ഫോന്‍സ. പൈ ബ്രദേര്‍സ് എന്ന സിനിമയിലൂടെയാണ് അല്‍ഫോണ്‍സ ആദ്യമായി മലയാളത്തിലേക്ക് എത്തുന്നത്'.

രജനീകാന്തിനൊപ്പം സൂപ്പര്‍ഹിറ്റ് പടമായ ബാഷയിലെ 'രാ രാ രാമയ്യ' എന്ന പാട്ട് രംഗത്ത് അല്‍ഫോണ്‍സ പ്രധാന ഡാന്‍സറായായി അഭിനയിച്ചു. പൈ ബ്രദേര്‍സ് പരാജയപ്പെട്ടെങ്കിലും ബാഷ എക്കാലത്തെയും വലിയ ഹിറ്റായി. ഇതോടെ അല്‍ഫോന്‍സയും ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ആ സമയത്താണ് ഐറ്റം ഡാന്‍സില്‍ ഏറ്റവും സ്റ്റാര്‍ വാല്യൂ ഉണ്ടായിരുന്ന സില്‍ക്ക് സ്മിതയുടെ ആത്മഹത്യ. അങ്ങനെ സില്‍ക്കിന്റെ അഭാവത്തില്‍ സിനിമാക്കാര്‍ അല്‍ഫോണ്‍സയെ തേടി എത്തി.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ സിനിമകളില്‍ കണ്ടിട്ടുള്ള സുന്ദരിയാണ്..
'നര്‍ത്തകി കൂടിയായതിനാല്‍ സില്‍ക്കിനെ വെല്ലുന്ന രീതിയില്‍ നൃത്തത്തില്‍ അല്‍ഫോണ്‍സ തരംഗമായി. തമിഴ്, മലയാളം, തെലുങ്ക്, കന്നട, തുടങ്ങി ഹിന്ദിയില്‍ വരെ നിരവധി പടങ്ങളില്‍ നൃത്തച്ചുവടുകളുമായി നടിയെത്തി. മമ്മുട്ടി, മോഹന്‍ലാല്‍, ജയറാം, രജനികാന്ത്, കമല്‍ഹസര്‍, ബാലയ്യ ഗാരു, വിക്രം, വിജയ് , സത്യരാജ്, അര്‍ജുന്‍ തുടങ്ങി ദക്ഷിണേന്ത്യയിലെ എല്ലാ മുന്‍നിര നായകന്മാരുമായും അല്‍ഫോന്‍സയുടെ ഗാനരംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്'.

തെലുങ്കിലും തമിഴിലുമായി ഒരു ഡസനിലധികം പടങ്ങളില്‍ ഒന്നിച്ച് ഐറ്റം ഡാന്‍സ് ഓഫറുകള്‍ അല്‍ഫോണ്‍സയ്ക്ക് ലഭിച്ചു. അതിനിടെ നായികാവേഷം ചെയ്യാനുള മോഹം കൊണ്ട് 2001 ല്‍ 'എണ്ണത്തോണി' എന്ന ബിഗ്രേഡ് പടത്തില്‍ അല്‍ഫോണ്‍സ നായികയായി അഭിനയിച്ചു. മലയാളത്തില്‍ തരംഗം തീര്‍ത്ത ഷക്കീലയും ഉപനായികയായി ഈ പടത്തില്‍ ഉണ്ടായിരുന്നു.
പടം ഹിറ്റായെങ്കിലും ഇത് അല്‍ഫോണ്‍സയുടെ ഏറ്റവും മണ്ടത്തരമായ ഒരു നീക്കമായി ഇത് മാറുകയും നടിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ബിഗ്രേഡ് പടങ്ങള്‍ സൂപ്പര്‍താര പടങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തിയ അക്കാലത്ത് ഇത്തരം ഒരു മൂവി ചെയ്തതിനാല്‍ മലയാളത്തില്‍ സൂപ്പര്‍താര പടങ്ങളില്‍ നിന്നും അല്‍ഫോന്‍സയ്ക്ക് ഓഫര്‍ കിട്ടാതെയായി..

അന്യമതസ്ഥരുമായിട്ടുള്ള അല്‍ഫോണ്‍സയുടെ വിവാഹബന്ധം വിജയിച്ചിരുന്നില്ല..
'ആയിടയ്ക്കാണ് തമിഴില്‍ കൂടെ അഭിനയിച്ച നസീര്‍ എന്ന നടനുമായി അല്‍ഫോണ്‍സ പ്രണയത്തിലാവുന്നത്. വീട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് നസീറിനെ വിവാഹം ചെയ്തു. വിവാഹത്തിനായി ഇസ്ലാം മതം സ്വീകരിച്ചു. എന്നാല്‍ ഈ ബന്ധം അധികകാലം നീണ്ടില്ല. ശേഷം അല്‍ഫോണ്‍സ ബിഗ്രേഡ് പടങ്ങളിലെ നായകനായ ഉസ്മാനുമായി പ്രണയത്തിലായി. ഉസ്മാനെ വിവാഹം കഴിച്ചതായി ഗോസിപ്പുകള്‍ വന്നിരുന്നു'.

'2012 ല്‍ കാമുകനായ യുവനടന്‍ വിനോദിന്റെ ആത്മഹത്യയോടെ അല്‍ഫോണ്‍സ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. വിനോദിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞതോടെ അല്‍ഫോണ്‍സയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. അതിനുശേഷം ജീവിതത്തിലേക്ക് തിരിച്ചു വന്ന നടി വീണ്ടും സിനിമകളില്‍ അഭിനയിച്ചു. 2013 ല്‍ പുറത്തിറങ്ങിയ ബാബുരാജിന്റെ പോലീസ് മാമന്‍ എന്ന മലയാളപടമാണ് അല്‍ഫോണ്‍സ അവസാനമായി അഭിനയിച്ച ചിത്രം..
Recommended Video

അതിനിടെ ജയശങ്കര്‍ എന്ന തമിഴ് സിനിമാപ്രവര്‍ത്തകനെ അല്‍ഫോണ്‍സ വിവാഹം കഴിച്ചു. ഇരുവരും ഹിന്ദുമതം സ്വീകരിച്ചു. അഭിനയത്തില്‍ നിന്നും മാറി ഇപ്പോള്‍ രണ്ട് പെണ്‍മക്കളുടെ അമ്മയായി ചെന്നെയില്‍ കുടുംബിനിയായി ജീവിക്കുകയാണ് അല്‍ഫോണ്‍സ'.


Click it and Unblock the Notifications











