സുധിയുടെ മരണത്തോടെ കഥ ആകെ മാറി! സാമ്പത്തിക ഭദ്രത ഇല്ലാത്ത ഒരാളെ സ്വീകരിക്കാന്‍ മനസ്സ് കാണിച്ച പെണ്‍കുട്ടി...

നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ ആകസ്മികമായ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് ഇന്നും അദേഹത്തിന്റെ കുടുംബം. കഴിഞ്ഞവര്‍ഷം ഒരു വാഹനാപകടത്തിലാണ് സുധി മരണപ്പെടുന്നത്. പിന്നാലെ നടന്റെ കുടുംബത്തിന് സഹായവുമായി നിരവധി പേര്‍ വന്നു. ഭാര്യക്കും മക്കള്‍ക്കും ജീവിക്കാന്‍ ഒരു വീട് വരെ നിര്‍മ്മിച്ചു നല്‍കിയിരുന്നു.

എന്നാല്‍ പിന്നീട് സുധിയുടെ ഭാര്യ സോഷ്യല്‍ മീഡിയയില്‍ സജീവമായത് വലിയ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും കാരണമായി. കഴിഞ്ഞദിവസം ബ്രൈഡല്‍ മേക്കപ്പില്‍ ഉള്ള രേണുവിന്റെ ചിത്രങ്ങളും വൈറലായി. ഇതോടെ വീണ്ടും വളരെ മോശമായ പ്രതികരണങ്ങളാണ് താരപത്‌നിയ്ക്ക് നേരിടേണ്ടതായി വന്നത്.

renu-sudhi

ഇപ്പോഴിതാ രേണുവിനോട് ചില അഭ്യര്‍ത്ഥനകളുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നിരന്തരം മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കുന്നത് നിര്‍ത്തണമെന്നും നിങ്ങളെ വിറ്റ് കാശാക്കുന്നവരെ തിരിച്ചറിയണമെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ഒരു കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നത്.

''ആരാണ് ഈ രേണു സുധി? സുധി എന്ന കലാകാരന്‍ രണ്ടാമത് കല്യാണം കഴിച്ച സ്ത്രീ. അതില്‍ അവര്‍ക്കു ഒരു കുഞ്ഞും ഉണ്ട്.. ആദ്യത്തെ ബന്ധത്തില്‍ സുധിക്കുള്ള മകനുമായി തന്നെ രേണുവുമായി സുധി ജീവിച്ചു. വലിയ സാമ്പത്തിക ഭദ്രത ഒന്നും ഉണ്ടായിരുന്നില്ല എന്ന് ഉറപ്പ്. കാരണം കുറേ നാളുകള്‍ക്കു മുന്നേ കടം വാങ്ങിയിട്ട് കൊടുക്കാതെ പറ്റിച്ചു എന്നൊക്കെ വാര്‍ത്തകള്‍ വന്നു കണ്ടിരുന്നു.

'സ്വന്തമായി ഒരു വീടില്ല എന്നത് ഏതൊരു സാധരണക്കാരനെയും പോലെ സുധിയുടെ ദുഃഖം ആയിരുന്നു. ഫ്ളവര്‍സ് ചാനലിലെ ഒരു കോമഡി ഷോ ആയിരുന്നു വരുമാന മാര്‍ഗം. അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ആക്സിഡന്റില്‍ സുധി മരണപ്പെട്ടു. അതുവരെ ഈ രേണു സഹതാപത്തിന്റെ നിഴലില്‍ ആയിരുന്നു. കുട്ടിയുള്ള, തന്നെക്കാള്‍ വയസ്സ് മൂപ്പുള്ള പറയത്തക്ക സാമ്പത്തിക ഭദ്രത ഇല്ലാത്ത ഒരാളെ സ്വീകരിക്കാന്‍ മനസ്സ് കാണിച്ച പെണ്‍കുട്ടി.

സുധിയുടെ മരണത്തോടെ കഥ ആകെ മാറി. മാധ്യമ പ്രവര്‍ത്തകര്‍ രേണുവിന്റെ പിന്നാലെ അനങ്ങുന്നതും നടക്കുന്നതും വരെ ഒപ്പിയെടുത്തു. കൂടുതല്‍ ലോക പരിചയമോ പഠിപ്പോ അറിവോ ഒന്നും ഇല്ലാത്ത ആ പെണ്‍കുട്ടി പെട്ടെന്ന് വന്ന സെലിബ്രിറ്റി സ്റ്റാറ്റസില്‍ ഒന്ന് ഇളകി. തന്റെ മുന്നില്‍ മൈക്കും പിടിച്ചു വരുന്നവര്‍ അവനവനു കാശുണ്ടാക്കാന്‍ വരുന്നത് ആണെന്ന് മനസ്സിലാക്കാതെ വായില്‍ തോന്നുന്നത് ഒക്കെ സംസാരിച്ചു. റീല്‍സും പോസ്റ്റുകളുമായി സോഷ്യല്‍ മീഡിയയില്‍നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങി.

ട്രോളുകളും നെഗറ്റീവ് കമന്റ്‌സും വന്നു തുടങ്ങി... ഒരു പക്ഷെ സോഷ്യല്‍ മീഡിയയില്‍ നിന്നു അവര്‍ക്കു വരുമാനം കിട്ടുന്നുണ്ടാകാം. അതിനായി ആയിരിക്കും അവര്‍ ഇങ്ങനെ ഓരോ പോസ്റ്റുകള്‍ ചെയ്യുന്നത്. അവര് നിന്നതും അനങ്ങുന്നതും ഒപ്പിയെടുക്കാന്‍ നടക്കുന്ന മാപ്രകളെ അല്ലേ പറയേണ്ടത്? അവര്‍ എങ്ങനേലും ജീവിക്കട്ടെ, നമ്മളാരും ചിലവിനു കൊടുക്കുന്നില്ല. പിന്നെ നമുക്കെന്താ? ഇഷ്ടമില്ലേല്‍ സ്‌കിപ്പ് ചെയ്യാം അല്ലേല്‍ ബ്ലോക്ക് ചെയ്യാം.

renu-sudhi

ഇനി മറ്റൊന്ന് കൂടെ നമ്മുടെ വേണ്ടപ്പെട്ട, ഇതേ പ്രായത്തിലുള്ള ഒരു പെണ്ണിന് ഈ ഗതി വന്നാല്‍ നമ്മള്‍ ഒതുങ്ങി കൂടാന്‍ പറയുമോ ,അതോ കഴിഞ്ഞത് കഴിഞ്ഞു.. ഇനി ജീവിച്ചേ പറ്റൂ. കഴിഞ്ഞതൊക്കെ മറന്നു നന്നായി സന്തോഷത്തോടെ ജീവിക്കൂ എന്ന് പറയുമോ?

പിന്നെ രേണുവിനോട്, രേണു... മാപ്രകളെ കാണുമ്പോള്‍ സ്വയം മറന്നു സംസാരിക്കുന്നത് നിര്‍ത്തണം. ലക്ഷ്മി നക്ഷത്ര നിങ്ങളെ സഹായിക്കുന്നത് നല്ല കാര്യം, പക്ഷേ നിങ്ങളുടെ ജീവിതം ഒരു സെന്റിമെന്റ്‌സ് ജിലേബി ആയി പുള്ളിക്കാരി നന്നായി വിറ്റ് കാശുണ്ടാക്കുന്നുണ്ട്. അതില്‍ ഒരു വിഹിതം നിങ്ങള്‍ക്കു തരുന്നു എന്ന് പറഞ്ഞാല്‍ അത് ഒരു ഔധാര്യം അല്ല. മറിച്ചു ഒരു ടീം വര്‍ക്കിന്റെ വിഹിതം മാത്രമാണ്.

താങ്കള്‍ക്ക് കല്യാണം കഴിക്കണമെങ്കില്‍ ആകാം. കാരണം താങ്കളുടെ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ താങ്കള്‍ മാത്രമേ ഉള്ളൂ. ഉടുത്തു ഒരുങ്ങി സുന്ദരിയായി നടക്കുക തന്നെ വേണം. ഒപ്പം ജീവിക്കാനൊരു തൊഴില്‍ കൂടെ കണ്ടു പിടിക്കണം. സഹായം ചെയ്യാനിനി ആരേലും മുന്നോട്ട് വന്നാല്‍ അവരോടു എവിടെ എങ്കിലും രേണുവിന് പറ്റുന്ന ഒരു ജോലി തരം ആക്കി തരാന്‍ പറയണം. അല്ലാതെ ഈ സെന്റ്‌റിമെന്‍ഴ്സ് തരംഗം തീരുമ്പോള്‍ അഭിനേതാക്കള്‍ ഒക്കെ അരങ്ങൊഴിയും. നിങ്ങള്‍ പെടും...'' എന്നുമാണ് ഫേസ്ബുക്കിലൂടെ പ്രചരിക്കുന്ന ഒരു കുറിപ്പിലൂടെ പറയുന്നത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X