മഞ്ജു വാര്യരുടെ വിവാഹം ജനുവരി 14ന്, ചൂടപ്പം പോലെ പത്രം വിറ്റുതീര്‍ന്നു, വൈറല്‍ കുറിപ്പ്

കുട്ടിക്കാലം മുതലേ തന്നെ കലാരംഗത്ത് സജീവമായിരുന്നു മഞ്ജു വാര്യര്‍. നൃത്ത പഠനത്തിന് സൗകര്യമുണ്ടോയെന്ന് നോക്കിയാണ് അച്ഛന്‍ ട്രാന്‍സ്ഫര്‍ ശരിയാക്കിയിരുന്നതെന്ന് താരം പറഞ്ഞിരുന്നു. സ്ക്രീനിലെ പ്രകടനത്തിനും അപ്പുറത്ത് മഞ്ജു വാര്യരുടെ ജീവിതത്തിലെ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ കാത്തിരിക്കാറുണ്ട്.

മഞ്ജു വാര്യര്‍ വീണ്ടും വിവാഹിതയാവുന്നുവെന്ന് പറഞ്ഞപ്പോള്‍ പത്രം ചൂടപ്പം പോലെ വിറ്റുപോയ സംഭവത്തെക്കുറിച്ചുള്ള കുറിപ്പ് ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. റൊണാള്‍ഡ് നിഷാന്തിന്‍റെ രസകരമായ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം. സിനിമയ്ക്ക് പുറമെ താരത്തിന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളും വൈറലായി മാറാറുണ്ട്. പരസ്പരമുള്ള പഴിചാരലുകളോ കുറ്റപ്പെടുത്തലുകളോ ഇല്ലാതെയായിരുന്നു മഞ്ജു വാര്യര്‍ വിവാഹബന്ധം വേര്‍പെടുത്തിയത്.

ആരും ശ്രദ്ധിച്ചില്ല

ആരും ശ്രദ്ധിച്ചില്ല

ഇന്നലെ തമ്പാനൂര്‍ സ്റ്റാന്‍റില്‍ നിന്നും കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസ്സില്‍ ഇരിക്കുമ്പോള്‍ സായാഹ്ന പത്രങ്ങളുമായി മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു പയ്യന്‍ കയറി വന്നു. 'ചൂടുള്ള വാര്‍ത്ത. ചൂടുള്ള വാര്‍ത്ത ..ജലാറ്റിന്‍ കമ്പനി ആക്രമണത്തിന് പിന്നില്‍ മാവോയിസ്റ്റുകള്‍. '. ആരും പത്രം വാങ്ങുന്നില്ല. 'ബാര്‍ കോഴ കൂടുതല്‍ തെളിവുകള്‍ പുറത്ത്', അപ്പോഴുമില്ല ഒരനക്കവും.

മഞ്ജു വാര്യര്‍ വീണ്ടും വിവാഹിതയാവുന്നു

മഞ്ജു വാര്യര്‍ വീണ്ടും വിവാഹിതയാവുന്നു

മഞ്ജു വാര്യര്‍ വീണ്ടും വിവാഹിതയാവുന്നു. വിവാഹം ജനുവരി 14 ന് 'നിമിഷം കൊണ്ടാണ് പത്രം വിറ്റ് തീര്‍ന്നതൈ ഈയുള്ളവനും വാങ്ങി ഒരെണ്ണം. പണവും കീശയിലിട്ട് പയ്യന്‍ കൂളായി ഇറങ്ങി പോയി. ഒന്നാം പേജ് മുതല്‍ അവസാന പേജ് വരെ എല്ലാവരും ഇരുന്ന് മറിക്കുകയാണ്. അങ്ങിനെ ഒരു വാര്‍ത്തയെ ഇല്ല.

വലിയ വീക്നെസ്

വലിയ വീക്നെസ്

എല്ലാവരും ജാള്യതയോടെ പരസ്പരം നോക്കുന്നുണ്ട്. പക്ഷെ ഒന്നും മിണ്ടുന്നില്ല. അന്യന്‍റെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമാണ് മലയാളിയുടെ ഏറ്റവും വലിയ വീക്നെസ് എന്ന മന:ശാസ്ത്രം അവന്‍ അനുഭവത്തില്‍ നിന്ന് പഠിച്ച്‌ വെച്ചിരിക്കുന്നു. നിങ്ങളും ഇതിന്‍റെ തലക്കെട്ട് കണ്ടല്ല ഇത് വായിച്ചത് എന്ന് വിശ്വസിക്കുന്നുവെന്നുമായിരുന്നു കുറിപ്പ്.

Recommended Video

തന്റെ മതവിശ്വാസം വെളിപ്പെടുത്തി മഞ്ജു വാര്യർ | Oneindia Malayalam
മഞ്ജു വാര്യരുടെ വിശേഷങ്ങള്‍

മഞ്ജു വാര്യരുടെ വിശേഷങ്ങള്‍

മഞ്ജു വാര്യരുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് എത്രയോ മുന്‍പേ ഈ താരം തെളിയിച്ചിരുന്നു. സിനിമയ്ക്ക് പുറമേ പൊതുവേദികളിലും സജീവമായെത്താറുണ്ട് താരം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളും വൈറലായി മാറാറുണ്ട്. വ്യക്തി ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ താരത്തിന് ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. ഹൗ ഓള്‍ഡ് ആര്‍യൂവിലൂടെയായിരുന്നു മഞ്ജു വാര്യര്‍ അഭിനയ ലോകത്തേക്ക് തിരിച്ചെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X