മമ്മൂട്ടി സ്വയം ഒതുക്കി നിര്‍ത്തിയ ശരീരഭാഷയാണ്! കഥാപാത്രങ്ങളുടെ എനര്‍ജി ലെവലിനെ പറ്റി കുറിപ്പ് വൈറലാവുന്നു

ഏത് വേഷവും അനായാസം കൈകാര്യം ചെയ്യുന്ന സൂപ്പര്‍താരമാണ് മമ്മൂട്ടി. ഏറ്റവുമൊടുവില്‍ ടര്‍ബോ എന്ന ആക്ഷന്‍ പടം പ്രേക്ഷകരിലേക്ക് എത്തിച്ച് ഗംഭീര പ്രകടനമാണ് താരം കാഴ്ച വെച്ചത്. മുന്‍ വര്‍ഷങ്ങളിലും ഗംഭീരമായ സിനിമകളിലൂടെ തിയേറ്ററുകള്‍ നിറഞ്ഞ് നില്‍ക്കുകയാണ് മെഗാസ്റ്റാര്‍.

നവാഗത സംവിധായകര്‍ക്ക് അവസരം കൊടുക്കുന്ന മമ്മൂട്ടിയെ കുറിച്ച് പലരും പറയാറുണ്ട്. അതുപോലെ പരീക്ഷണ ചിത്രങ്ങളുടെ ഭാഗമാവുന്ന സൂപ്പര്‍താരം കൂടിയാണ് മമ്മൂട്ടി. അത്തരത്തില്‍ മമ്മൂട്ടിയുടെ ചില സിനിമകളെ പറ്റി ആരാധകര്‍ക്കിടയില്‍ നടക്കുന്ന ചര്‍ച്ച ശ്രദ്ധേയമാവുകയാണ്. മമ്മൂട്ടിയുടെ എനര്‍ജി ലെവലിനെ പറ്റി ഒരാള്‍ എഴുതിയ കുറിപ്പാണ് അദ്ദേഹത്തിന്റെ ഫാന്‍സ് ഗ്രൂപ്പുകളിലൂടെ വൈറലാവുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

mammootty

'ഒരു സിനിമയിലെ സീന്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ പലപ്പോഴും പെര്‍ഫോമന്‍സില്‍ തിരിച്ചറിയാത്ത അല്ലെങ്കില്‍ പരിഗണിക്കാത്ത ഒരു ഫാക്ടര്‍ ആണ് കഥാപാത്രത്തിന്റെ എനര്‍ജി ലെവല്‍.

ഉദാഹരണത്തിന് കയ്യൊപ്പ് കണ്ടു കൊണ്ടിരിക്കുമ്പോള്‍ ബാലചന്ദ്രന്‍ എന്ന നിഷ്‌കളങ്കനും സാധുവുമായ എഴുത്തുകാരന്റെ സ്വഭാവവും മാനസിക വ്യാപാരങ്ങളും ഒക്കെ നമുക്ക് പൂര്‍ണമായും മനസ്സിലാകുമ്പോഴും മമ്മൂട്ടി വളരെ സിംപിള്‍ ആയി ആയാസരഹിതമായി അദ്ദേഹത്തിന്റെ രീതിയില്‍ അഭിനയിച്ചിരിക്കുകയാണെന്ന് തോന്നാം.

എന്നാല്‍ കയ്യൊപ്പ് ഇറങ്ങിയ വര്‍ഷം തന്നെ റിലീസ് ആയ സിനിമയാണ് നസ്രാണി. ബാലചന്ദ്രനും ഡേവിഡ് ജോണും തമ്മില്‍ വസ്ത്ര ധാരണത്തിലും ശൈലിയിലും ഭാഷയിലും സംസാരശൈലിയിലും ഒക്കെയുള്ള വ്യത്യാസങ്ങള്‍ ആര്‍ക്കും പെട്ടന്ന് തന്നെ മനസ്സിലാകും.

പക്ഷേ അതാത് സിനിമകള്‍ കാണുമ്പോള്‍ നമുക്ക് പ്രകടമായി തിരിച്ചറിയാത്ത വ്യത്യാസം കഥാപാത്രത്തിന്റെ എനര്‍ജി ലെവല്‍ ആണ്. ഒരു നടന്‍ കഥാപാത്രത്തെ രൂപപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കുന്ന ഒരു പ്രധാന ഘടകം ഈ എനര്‍ജി ലെവല്‍ കൂടിയാണ്.

ഭാസ്‌കര്‍ ദ റാസ്‌കല്‍ ഇറങ്ങിയ സമയത്ത് ഏതോ ഒരു എഫ്എം ചാനലില്‍ മമ്മൂക്ക കൊടുത്ത ഒരു ഇന്റര്‍വ്യൂവില്‍ മമ്മൂക്ക കഥാപാത്രത്തിന്റെ ഈ എനര്‍ജി ലെവല്‍ എന്ന ഫാക്ടറിനെ കുറിച്ച് സംസാരിച്ചപ്പോള്‍ ആണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ അങ്ങനെയൊരു ബോധപൂര്‍വ്വമായ ഫാക്ടര്‍ കൂടി പരിഗണിക്കുന്നുണ്ടെന്നത് ഞാന്‍ ശ്രദ്ധിച്ചത്.

mammootty

ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തെ അത്രത്തോളം വിശ്വസനീയമായി നമുക്ക് അനുഭവപ്പെടുത്തുന്നതില്‍ ഒരു പ്രധാന പങ്ക് മമ്മൂട്ടിയുടെ സ്വയം ഒതുക്കി നിര്‍ത്തിയ ആ ശരീരഭാഷയാണ്. സമപ്രായക്കാരനായ കഥാപാത്രം ആയിരിക്കാമെങ്കിലും ഡേവിഡ് ജോണിന്റെ ചടുലമായ ശരീരഭാഷയും എനര്‍ജി ലെവലും ബാലചന്ദ്രന് ആവശ്യമില്ല എന്നതാണ്.

ഉദാഹരണമായി ഈ രണ്ടു കഥാപാത്രങ്ങള്‍ പറഞ്ഞെന്നേയുള്ളൂ -ഓരോ സിനിമകളും ചെയ്യുമ്പോഴും അദ്ദേഹം ഈ ഒരു ഫാക്ടറും പരിഗണിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഏറ്റവും ഒടുവിലത്തെ റിലീസുകളായ ഭ്രമയുഗവും ടര്‍ബോയും എടുത്താലും ഇത് തന്നെ കാണാം.

കയ്യൊപ്പിലെ സീനുകള്‍ കണ്ടുകൊണ്ടിരുന്നതാണ് ഇതെല്ലാം എഴുതാന്‍ കാരണം. ഒരു സിനിമാറ്റിക് ഗിമ്മിക്കുകളും ഇല്ലാതെ തിരക്കഥയുടെയും കഥാപാത്രങ്ങളുടെയും പെര്‍ഫോമന്‍സിന്റെയും ബലത്തില്‍ ഒരു സിനിമ മനസ്സില്‍ കയറുന്ന, purest form of this medium called cinema.

മമ്മൂക്ക രഞ്ജിത്തിനോട് അങ്ങോട്ട് ഓഫര്‍ ചെയ്ത് അഭിനയിച്ച പടമാണ്. അഹമ്മദ് ഹാജിയും ഷണ്മുഖനും പ്രാഞ്ചിയേട്ടനും ഒക്കെപ്പോലെ ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങള്‍ കൂടാതെ അത്ര സ്വീകരിക്കപ്പെട്ടിട്ടില്ലാത്ത സിനിമകളില്‍ പോലും മാത്തുക്കുട്ടിയും ബാവൂട്ടിയും നിത്യാനന്ദ ഷേണായിയും ഒക്കെപ്പോലെ മമ്മൂക്കയ്ക്ക് പ്രിയപ്പെട്ട വിഷയമായ ക്യാരക്ടര്‍ ഐഡന്റിറ്റിയില്‍ ഇഷ്ടം പോലെ പരീക്ഷണങ്ങള്‍...'

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X