ബേസില്‍ ഫണ്ണിയും നസ്രിയ ഓവര്‍ സ്മാര്‍ട്ടുമാവുന്ന ടെക്‌നിക്കാണ് കണ്ടത്! അവള്‍ അത്ഭുതമെന്ന് പറഞ്ഞത് ഫാസില്‍
മലയാളത്തില്‍ ക്യൂട്ട് സുന്ദരി എന്ന പേര് സ്വന്തമാക്കിയ നടിയാണ് നസ്രിയ നസീം. നടന്‍ ഫഹദ് ഫാസിലുമായിട്ടുള്ള വിവാഹത്തോടുകൂടി സിനിമയില്‍ നിന്നും ഗ്യാപ്പ് എടുത്ത നടി വര്‍ഷങ്ങളുടെ ഇടവേളയിലാണ് സിനിമകളില്‍ അഭിനയിക്കാറുള്ളത്. അത്തരത്തില്‍ നസ്രിയ നായികയായി അഭിനയിച്ച സൂക്ഷ്മദര്‍ശിനി എന്ന സിനിമ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ചിത്രത്തിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നായകനായ ബേസില്‍ ജോസഫിനൊപ്പമുള്ള നസ്രിയയുടെ ചില അഭിമുഖങ്ങളും വൈറലായിരുന്നു. എന്നാല്‍ അനാവശ്യമായി ക്യൂട്ട്‌നെസ് വാരി വിതറുകയാണെന്നും മറ്റുള്ളവരെ പറയാന്‍ സമ്മതിക്കാതെ ഇടയില്‍ കയറി സംസാരിച്ചെന്നും തുടങ്ങി നസ്രിയയ്ക്ക് വന്‍ വിമര്‍ശനമാണ് ലഭിക്കുന്നത്. ഇതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരി ദീപ സൈറ.

'നസ്രിയ ഒരു അത്ഭുതമാണെന്ന് പറഞ്ഞത് ആരാണെന്നാറിയാമോ? ഫാസില്‍... അമ്മായിയപ്പനെന്ന നിലയില്‍ മാത്രമല്ല, ഒരു ഫിലിം മേക്കര്‍ എന്ന നിലയിലും കൂടെയാണ് അദ്ദേഹം അതു പറഞ്ഞത്.
അവള്‍ അവള്‍ക്കിഷ്ടമുള്ളത് പോലെ ജീവിക്കും, ഇഷ്ടമുള്ളതെല്ലാം പറയും, പൊട്ടിച്ചിരിക്കും, ശബ്ദത്തില്‍ സംസാരിക്കും. സിനിമ തിരഞ്ഞെടുക്കുമ്പോള്‍ അതീവ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തും. സെലക്റ്റീവ് ആവുക എന്നത് അവളില്‍ നിന്ന് പഠിക്കണം എന്ന് അദ്ദേഹം പറയുന്നു.
പക്ഷെ നമ്മളില്‍ ചിലര്‍ക്ക് അവള്‍ 'ഓവര്‍' ആയും 'ഓവര്‍ സ്മാര്‍ട്ട്' ആയും തോന്നും. കാരണം അവള്‍ക്ക് കൂസലില്ല, അടക്കവും ഒതുക്കവുമില്ല, ശബ്ദം കൂടുതലാണ്, ഇടയ്ക്ക് കേറി സംസാരിക്കും. കൂടെയിരിക്കുന്ന ബേസിലും ബേസിക്കലി ഇങ്ങനെയൊക്കെ തന്നെയാണ്. പക്ഷെ അവിടെയെന്തോ ജഡ്ജ്‌മെന്റുകള്‍ കുറവാണ്. ബേസില്‍ ഫണ്ണിയും നസ്രിയ ഓവര്‍ സ്മാര്‍ട്ടുമാവുന്ന ടെക്‌നിക്കാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പല പോസ്റ്റുകളിലും കണ്ടത്.

സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ നസ്രിയ ഒരു ജീനിയസ് തന്നെ എന്ന് അതേ പ്രൊഫൈലുകളില്‍ നിന്ന് പോസ്റ്റുകള്‍ വേറെ. അവരോട് ഒരു കാര്യം പറയട്ടെ. അവള്‍ ജീനിയസ് ആയത് കൊണ്ടാണ് ഹേ, ആരെയും കൂസാതെ അവനവന്റെ ഇഷ്ടത്തിന് ജീവിക്കുന്നതും സംസാരിക്കുന്നതും. ഈ ലോകത്തില്‍ ജീനിയസുകളുടെ ലക്ഷണം ഇപ്പോള്‍ എന്താണെന്നോ? ' People talk, What do they talk, Let them talk' എന്ന ആറ്റിട്യൂഡില്‍ ജീവിക്കാന്‍ സാധിക്കുക എന്നതാണ്...'
ഈ പോസ്റ്റിന് താഴെ നസ്രിയയെ അനുകൂലിച്ചും സോഷ്യല്‍ മീഡിയ അധിക്ഷേപങ്ങളെ വിമര്‍ശിച്ചുമൊക്കെയുള്ള കമന്റുകള്‍ വരികയാണ്. 'നല്ലതിനെ സ്‌നേഹിച്ചാല്‍ നല്ലതാണ്. നസ്രിയ ഇങ്ങനെ തന്നെ വേണം. അപ്പോഴാണ് നസ്രിയ നസ്രിയ ആകുന്നത്. ഞങ്ങള്‍ക്ക് നസ്രിയയെ പെരുത്ത് ഇഷ്ടമാണ്. അവള്‍ക്ക് ചുറ്റും സ്വാതന്ത്ര്യത്തിന്റെ ലോകമുണ്ട്. നസ്രിയ ഓവര്‍ 'സ്മാര്‍ട്ടും' നിഖില വിമല്‍ ഷോ ഓഫും ആവുന്നതിന്റെ അല്‍ഗോരിതം മനസിലാവുന്നില്ല.'
അതേ സമയം ചിലര്‍ നടിയെ വിമര്‍ശിക്കുന്നുമുണ്ട്. നസ്രിയ കാണിച്ചത് ഓവര്‍ സ്മാര്‍ട്ട്‌നെസ്സ് അല്ല, ഓവര്‍ ക്യൂട്ട്‌നെസ്സ് വാരി വിതറുകയായിരുന്നു. കുറെ ആവുമ്പോള്‍ ഒരു ചെടിപ്പ് തോന്നും, അതാണ് വിമര്‍ശിക്കപ്പെട്ടതെന്ന് ഒരാള്‍ ചൂണ്ടിക്കാണിക്കുന്നു.


Click it and Unblock the Notifications