twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുംബൈ പോലീസ് ചെയ്യാന്‍ ചങ്കുറ്റവും കാണിച്ച പൃഥ്വിരാജ് എന്ന അഹങ്കാരിയായ നടനിലാണ് വിശ്വാസം, കുറിപ്പ്

    |

    ബെന്യമിന്റെ ആടുജീവിതം വായിച്ച് നജീബ് എന്ന കഥാപാത്രത്തിലൂടെ ജീവിച്ചവരാണ് ഒട്ടുമിക്ക മലയാളികളും. മരുഭൂമിയില്‍ ആടുകള്‍ക്കൊപ്പമുള്ള നജീബിന്റെ ജീവിതം ഓരോ വായനക്കാരനെയും മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു. ഒടുവില്‍ ആടുജീവിതം ബിഗ് സ്‌ക്രീനിലെത്തുമ്പോള്‍ നജീബാകാന്‍ പൃഥ്വിരാജും ഒരുങ്ങി ഇറങ്ങി. ഈ കഥാപാത്രത്തിന് വേണ്ടി ഇന്ന് വരെ ചെയ്തതില്‍ വെച്ച് ഏറ്റവും വലിയ തയ്യാറെടുപ്പുകളായിരുന്നു പൃഥ്വി എടുത്തിരുന്നത്.

    മരുഭൂമിയിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് പൃഥ്വിയും സംഘവും നാട്ടില്‍ മടങ്ങി എത്തിയത്. ഇനി സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്. അതേ സമയം നോവലിലെ പ്രധാനപ്പെട്ടെ രംഗങ്ങള്‍ പൃഥ്വി എങ്ങനെ അവതരിപ്പിക്കുമെന്ന ആകാംഷയിലാണ് ആരാധകര്‍. നജീബിന്റെ കഥ സിനിമയാക്കുമ്പോള്‍ അതിലെ ഹൃദയഹാരിയായ ചില രംഗങ്ങള്‍ ഒഴിവാക്കരുതെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ആരാധികയായ ജീന അല്‍ഫോണ്‍സ. ആരും ചെയ്യാന്‍ മടിക്കുന്ന മുംബൈ പോലീസിലെ രംഗം ചെയ്ത പൃഥ്വിരാജില്‍ തനിക്ക് വിശ്വാസമുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ജീന പറയുന്നു.

    വൈറല്‍ കുറിപ്പ്

    'ആടുജീവിതത്തിനായുള്ള പൃഥ്വിരാജ് എന്ന നടന്റെ ഡെഡിക്കേഷനും ആന്മാര്‍ത്ഥതയുമൊക്കെ കണ്ടു മലയാളി മുഴുവന്‍ ഞെട്ടിയിരിയ്ക്കുകയാണ്. അതിന്റെ ഓരോ പോസ്റ്ററും ഫോട്ടോകളും വര്‍ത്തകളുമെല്ലാം വളരെ ഉത്സാഹത്തോടെ കാണുന്ന -വായിക്കുന്ന ഒരു ഫാന്‍ ഗേള്‍ ആണ് ഞാനും. ഓരോനിമിഷവും ആടുജീവിതം സ്‌ക്രീനില്‍ കാണാനായി ആകാംഷയിലുമാണ്. അനുദിനം മനുഷ്യനില്‍നിന്നും ആടിലെയ്ക്ക് പരിണമിയ്ക്കുന്ന നജീബ് എന്ന വ്യക്തിയെ രാജു ചേട്ടന്‍ എങ്ങിനെയെല്ലാം കൈകാര്യം ചെയ്യും എന്ന ടെന്‍ഷനും ഉണ്ട്.

     വൈറല്‍ കുറിപ്പ്

    ഞാന്‍ കാത്തിരിയ്ക്കുന്ന ആടുജീവിതത്തില്‍ ഒരു പ്രധാനപ്പെട്ട ഭാഗമുണ്ട്. ബെന്യാമിന്‍ എന്ന എഴുത്തുകാരന്‍ അത്രത്തോളം ഹൃദയ സ്പര്‍ശി ആയി എഴുതിവച്ച ഭാഗം. നാളുകളായി ജീവിതം മരുഭൂമിയില്‍ ആടുകള്‍ക്കൊപ്പം എറിയപ്പെട്ട നജീബിന്റെ ഉള്ളില്‍ ഒരു സ്ത്രീ സാമീപ്യം ആഗ്രഹിയ്ക്കുന്ന അതിനായി ദാഹിയ്ക്കുന്ന നിമിഷങ്ങള്‍. ഇനി ഒരിയ്ക്കെലെങ്കിലും ഉണരും എന്ന പുള്ളി പോലും വിചാരിയ്ക്കാത്ത, മരക്കാറ്റുപോലെ അദ്ദേഹത്തിലേയ്ക്ക് ഇരമ്പിചെല്ലുന്ന ഒരു തൃഷ്ണ. വര്‍ഷങ്ങളോളം ഷണ്ഡന്‍ ആക്കപ്പെട്ടവന്റെ മനോവേദന.

     വൈറല്‍ കുറിപ്പ്

    ഒടുവില്‍ അവനേറ്റവും പരിപാലിച്ച 'പോച്ചക്കാരി രമണി' എന്ന ആടില്‍ അവന്റെ ദാഹം ശമിപ്പിയ്‌ക്കേണ്ടി വരുന്ന നിസ്സഹായ അവസ്ഥ... ബെന്യാമിന്‍ എന്ന എഴുത്തുകാരന്‍ വളരെ ചുരുങ്ങിയ വാക്കുകള്‍ കൊണ്ടു തന്നെ അത് കുറിച്ചിട്ടിട്ടുണ്ട്. ഒറ്റയിരുപ്പിന് അത്രത്തോളം വായിച്ചിട്ട് അവിടുന്ന് മുന്നോട്ട് പോവാന്‍ കഴിയാതെ ബുക്ക് അടപ്പിച്ചു വച്ച, തൊണ്ടക്കുഴിയില്‍ ശ്വാസം കെട്ടിക്കിടന്ന് വീര്‍പ്പുമുട്ടനുഭവിപ്പിച്ച വാചകങ്ങള്‍.

    വൈറല്‍ കുറിപ്പ്

    എഴുത്തിലൂടെ അത്രമേല്‍ മനോഹരമാക്കിയ രംഗങ്ങളോട് ആ അഭിനേതാവ് എത്രത്തോളം നീതി പുലര്‍ത്തി എന്നത് കാണാനാണ് ഞാന്‍ കാത്തിരിയ്ക്കുന്നത്. അഥവാ ആ ഭാഗം സിനിമയില്‍ ഒഴിവാക്കപ്പെട്ടു എങ്കില്‍ അത് നജീബിനോടുള്ള വഞ്ചനയാണ്. പക്ഷെ, ഞാന്‍ വിശ്വസിയ്ക്കുന്നത് മുംബൈ പോലീസ് ചെയ്യാന്‍ ധൈര്യവും ചങ്കുറ്റവും കാണിച്ച പൃഥ്വിരാജ് എന്ന അഹങ്കാരിയായ നടനിലാണ്. ഒപ്പം കഥയുടെ പെര്‍ഫെക്ഷനുവേണ്ടി ഏതറ്റം വരെയും പോകുന്ന ബ്ലെസി എന്ന സംവിധായകനിലും'.

    English summary
    Viral Facebook Post About Prithviraj's Aadujeevitham
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X