സുഹൃത്താണ് പൃഥ്വിരാജിന്റെ നമ്പർ തന്നത്, ആ ഫോൺ ജീവിതം മാറ്റുമെന്ന് കരുതിയില്ല! സുപ്രിയയുടെ ജീവിതത്തിലുണ്ടായത്..

വിവാഹിതയായതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ട് താരങ്ങളില്‍ ഒരാളാണ് സുപ്രിയ മേനോന്‍. പ്രമുഖ മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്യുന്ന കാലത്താണ് സുപ്രിയയും പൃഥ്വിരാജും പരിചയപ്പെടുന്നത്. ശേഷം കുടുംബാംഗങ്ങളുടെ സന്നിധ്യത്തില്‍ ഇരുവരും വിവാഹം കഴിച്ചു. വിവാഹത്തിന ശേഷമാണ് പൃഥ്വിരാജിന്റെ ഭാര്യയായ പെണ്‍കുട്ടിയെക്കെതിരെ വ്യാപക വിമര്‍ശനം വരുന്നത്. ഇതിലും നല്ലൊരു കുട്ടിയെ പൃഥ്വിയ്ക്ക് ലഭിക്കുമായിരുന്നു എന്ന് തുടങ്ങി നിരവധി ആളുകള്‍ പരിഹാസവുമായി എത്തി.

വിമര്‍ശനങ്ങളെയും പരിഹാസത്തെയും മറികടന്ന് ഇന്ന് മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാവായി മാറിയിരിക്കുകയാണ് സുപ്രിയ. തന്റെ യാത്രയെക്കുറിച്ച് സുപ്രിയ തന്നെ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ എഴുത്തുകാരന്‍ ജെറി പൂവക്കാല സുപ്രിയ മേനോനെ കുറിച്ച് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. സുപ്രിയയുടെ ജീവിതത്തില്‍ ചില തടസ്സങ്ങള്‍ ഉണ്ടായെങ്കിലും അത് നന്മയായി മാറിയത് എങ്ങനെയാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.

prithviraj-

'മുംബൈയിലെ മാധ്യമ പ്രവര്‍ത്തക. മുംബൈയില്‍ മേഘവിസ്ഫോടനം റിപ്പോര്‍ട്ട് ചെയ്തവള്‍ അന്ന് ഏകദേശം 700 പേര്‍ മരിച്ചു വീഴുന്നത് കണ്ണുകൊണ്ട് കണ്ട മാധ്യമ പ്രവര്‍ത്തക. മുംബൈയിലെ ട്രെയിന്‍ സ്‌ഫോടന പരമ്പരകളും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ട്രെയിനിന്റെയും മനുഷ്യന്റെയും ഭാഗങ്ങള്‍ ഇടകലര്‍ന്നു ചിതറിത്തെറിച്ചു കിടക്കുന്നത് നേരിട്ടു കണ്ടവള്‍.

കൊളംബിയ യൂണിവേഴ്സിറ്റിയില്‍ ഇന്റര്‍നാഷനല്‍ അഫയേഴ്സില്‍ മാസ്റ്റേഴ്സിന് പ്രവേശനം ലഭിച്ചത്. പക്ഷേ ആ പ്രോഗ്രാമിനു വേണ്ട തുക സംഘടിപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ അത് മാറ്റിവച്ചു. പക്ഷേ അത് അവളുടെ ജീവിതം തന്നെ മാറ്റി മറിക്കും എന്നവള്‍ വിചാരിച്ചു കാണില്ല.
ആ സമയത്താണ് എന്‍ഡിടിവിയിലെ എഡിറ്റര്‍ മലയാള സിനിമയെക്കുറിച്ച് ഒരു അസൈന്‍മെന്റ് ചെയ്യാന്‍ എന്നെ ഏല്‍പ്പിച്ചത്.

സിനിമയെക്കുറിച്ച് ഒന്നും അറിയാതിരുന്ന എനിക്ക് ആകെ അറിയാമായിരുന്നത്, മലയാള സിനിമയിലെ രണ്ട് വലിയ 'എം' (മോഹന്‍ലാല്‍- മമ്മൂട്ടി) കളെക്കുറിച്ചാണ്. എന്റെ ഒരു സുഹൃത്താണ് പൃഥ്വിരാജിന്റെ നമ്പര്‍ തന്നിട്ട് വിളിക്കാന്‍ പറഞ്ഞത്. 'മലയാളത്തിലെ ഒരു യുവനടനാണ്, അദ്ദേഹത്തെ വിളിച്ചാല്‍ കുറച്ച് കാര്യങ്ങള്‍ അറിയാന്‍ സാധിക്കും' എന്ന് അവള്‍ എന്നോടു പറഞ്ഞു.

ആ ഒരു ഫോണ്‍ കോള്‍ എന്റെ ജീവിതത്തിന്റെ ഗതി മാറ്റിമറിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. എന്റെ സുഹൃത്ത്, എന്റെ ഭാവി ഭര്‍ത്താവ് പൃഥ്വിരാജ് സുകുമാരനെപ്പറ്റിയാണ് അവര്‍ എന്നോട് പറയുന്നതെന്ന് ഞാനന്ന് ഓര്‍ത്തില്ല. ആദ്യത്തെ ഫോണ്‍ കോള്‍ മുതല്‍ ഓര്‍ത്തെടുക്കുകയാണ് സുപ്രിയ.

prithviraj-

നാലുവര്‍ഷത്തിന് ശേഷം പൃഥ്വിയും ഞാനും വിവാഹിതരാകാന്‍ തീരുമാനിച്ചു. ഞാന്‍ ജോലിയില്‍ നിന്ന് ആറു മാസത്തെ അവധിയെടുത്തു. വളരെ സ്വകാര്യമായ ഒരു ചടങ്ങില്‍ ഞങ്ങള്‍ വിവാഹം കഴിച്ചു. കുറച്ചു മാസങ്ങള്‍ കേരളത്തില്‍ താമസിച്ചതിന് ശേഷം ഞാന്‍ മുംബൈയിലേക്ക് തന്നെ മടങ്ങി. എന്നാല്‍ ഒരു നടന്റെ ജീവിതം നിലനിര്‍ത്തുന്നത് വളരെ കഠിനമായിരുന്നു, അതിനുശേഷം എല്ലാ കാര്യങ്ങളെക്കുറിച്ചും ചിന്തിച്ചുറപ്പിച്ച് ഒടുവില്‍ ഞാന്‍ കേരളത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു.

പ്രിയപ്പെട്ടവരെ നമ്മുടെ ജീവിതത്തിലെ തടസ്സങ്ങള്‍ നന്മയ്ക്കായിട്ടാണ്. അന്ന് സുപ്രിയക്ക് കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ മാസ്റ്റേഴ്‌സിന് പഠിക്കണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു . പക്ഷേ പണം സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല. അന്ന് സ്വഭാഭികമായി വിഷമം ഉണ്ടായേക്കാം. എന്നാല്‍ ചില തടസങ്ങള്‍ ചില നന്മക്കായി മാറും എന്ന് പറഞ്ഞത് പോലെ ഇന്ന് മലയാളത്തിന് തന്നെ മികച്ച ഒരു പ്രൊഡ്യൂസറായി മാറി. ചില വിഷയങ്ങളുടെ മുന്‍പില്‍ വിഷമിച്ചാലും ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന് വിശ്വസിക്കണം.' എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

പൃഥ്വിരാജിന്റെ ഭാര്യ എന്നതിലുപരി മലയാളത്തിലെ പ്രമുഖ നിര്‍മാതാവാണ് സുപ്രിയ മേനോന്‍. ഭര്‍ത്താവിന്റെ തന്നെ സിനിമകള്‍ നിര്‍മ്മിച്ച് സുപ്രിയ ശ്രദ്ധേയായി. ഒപ്പം മകളുടെ കാര്യങ്ങള്‍ക്ക് പ്രധാന്യം കൊടുക്കുന്ന കുടുംബിനിയായി ജീവിക്കുകയാണ്.

More from Filmibeat

Read more about: supriya menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X