twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാഗ്യം വീണ്ടും തുണച്ചു; ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തല നാരിഴക്കെന്ന് ഫഹദ്

    |

    മാര്‍ച്ചിലാണ് നടന്‍ ഫഹദ് ഫാസിലിന് സിനിമാ ചിത്രീകരണത്തിനിടയില്‍ നിന്നും അപകടമുണ്ടാവുന്നത്. അന്ന് മുതല്‍ താരം വിശ്രമത്തിലായിരുന്നു. ഇപ്പോഴിതാ അന്ന് നടന്ന സംഭവങ്ങള്‍ എന്തൊക്കെയാണെന്ന് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിലാണ് തന്റെ വിശേഷങ്ങള്‍ ഫഹദ് പറയുന്നത്.

    മലയന്‍കുഞ്ഞ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഉണ്ടായ അപകടത്തില്‍ നിന്നുള്ള തിരിച്ച് വരവിലായിരുന്നു ഞാനും. എന്നെ സംബന്ധിച്ച് ലോക്ഡൗണ്‍ മാര്‍ച്ച് 2 ന് ആരംഭിച്ചതാണ്. അപകടത്തെ കുറിച്ച് ക്ലോസ് എന്നാണ് എന്റെ ഡോക്ടര്‍മാര്‍ പോലും പറഞ്ഞത്. വീണപ്പോള്‍ മുഖം താഴെയടിക്കും മുന്‍പ് തന്നെ ഞാന്‍ കൈകള്‍ കുത്തി.

    fahadh-faasil-

    80 ശതമാനം സംഭവങ്ങളിലും വീഴ്ചയുടെ ആഘാതത്തില്‍ ആളുകള്‍ക്ക് അതിന് സാധിക്കുന്നതല്ല. പക്ഷേ മനസാന്നിധ്യം കൈവെടിയാഞ്ഞതിനാല്‍ എനിക്കത് സാധിച്ചു. അങ്ങനെ മുന്‍പ് നിരവധി തവണ ഉണ്ടായത് പോലെ വീണ്ടുമൊരിക്കല്‍ കൂടി ജീവിതത്തില്‍ ഭാഗ്യം എന്നെ തുണച്ചു.

    എന്തൊരു സുന്ദരിയാണ്, ഹോട്ട് ലുക്കിൽ നൈന ഗംഗുലിയുടെ ഫോട്ടോസ്

    Recommended Video

    JoJi മികച്ച സിനിമയെന്ന് ദ ന്യൂയോര്‍ക്കര്‍ | FilmiBeat Malayalam

    ഞങ്ങളുടെ ഏറ്റവും വലിയ അഭിമാന പദ്ധതികളിലൊന്നായ മാലിക് എന്ന ചിത്രം വളരെയധികം വിഷത്തോടെയാണെങ്കിലും ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരുടെയും വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിന്റെ ഫലമാണത്. അടുത്ത കാലത്ത് ഒടിടി യില്‍ റിലീസ് ചെയ്ത എന്റെ മറ്റ് സിനിമകള്‍ പോലെയല്ല മാലിക്. അവയൊക്കെ ആദ്യം മുതല്‍ക്കെ ഒടിടി റിലീസിനായി ഒരുക്കപ്പെട്ടതായിരുന്നു. മാലിക് തിയറ്ററില്‍ തന്നെ റിലീസിന് ഇരുന്നതാണ്. പക്ഷേ എല്ലാവരും ചേര്‍ന്നെടുത്ത തീരുമാനങ്ങളില്‍ ഞാനും യോജിക്കുന്നു. ഒപ്പം നിങ്ങളോരോരുത്തരും സിനിമ കാണണമെന്ന് അഭ്യര്‍ഥിക്കുകയാണ്.

    English summary
    Viral: Fahadh Faasil Opens Up How Is Narrowly Escaped From A Massive Accident
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X