ഭാര്യയെ വഞ്ചിച്ചത് പ്രശ്നമല്ല, തൃഷ ചെയ്തത് മാത്രം തെറ്റ്; കുടുംബം തകർക്കാൻ ആർക്കുമാകില്ല; തൃഷയ്ക്ക് പിന്തുണ
സോഷ്യൽ മീഡിയ വേട്ടയാടുന്ന സ്ത്രീയായി മാറിയിരിക്കുകയാണ് നടി തൃഷ കൃഷ്ണൻ ഇന്ന്. വിജയുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്ന ശേഷം തൃഷയെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്നു. വിജയുടെ ഭാര്യ സംഗീത ഡിവോഴ്സ് പെറ്റീഷൻ നൽകിയിരിക്കുന്നത് വിജയ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ്. ഈ നടി തൃഷയാണെന്നാണ് വാദം. ഗോസിപ്പുകൾക്ക് ആക്കം കൂട്ടുന്ന സംഭവങ്ങളും പിന്നീടുണ്ടായി. എന്നാൽ തൃഷയെ ഇത്തരത്തിൽ വ്യക്തിഹത്യ ചെയ്യുന്നത് തെറ്റാണെന്ന അഭിപ്രായം ഇപ്പോൾ വരുന്നുണ്ട്. വിവാഹേതരബന്ധമാണെങ്കിൽ വിജയും തൃഷയും ഒരുപോലെ ചർച്ച ചെയ്യപ്പെടണം. എന്നാൽ വിജയ്നെ ആഘോഷിക്കുന്നവർ തന്നെ തൃഷയെ കുടുംബം തകർത്തവളെന്ന് ആക്ഷേപിക്കുന്നു. ഇതിലെ വിരോധാഭാസം നിരവധി പേർ ചൂണ്ടിക്കാട്ടുന്നു.
സിനിമാ രംഗത്തുള്ളവർ പോലും തൃഷയെ ഇകഴ്ത്തി സംസാരിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. നടൻ പാർത്ഥിപൻ തൃഷയ്ക്കെതിരെ നടത്തിയ പരാമർശം വിവാദമായതാണ്. സോഷ്യൽ മീഡിയയുടെ കാലത്ത് തൃഷയ്ക്കെതിരെ സംസാരിച്ചാലുണ്ടാകുന്ന വിമർശനങ്ങൾ അറിയാവുന്നത് കൊണ്ട് പലരും മൗനം പാലിക്കുകയാണെന്നാണ് നിരീക്ഷണം. സംഗീത പ്രധാനമായും ആരോപണം ഉന്നയിച്ചിരിക്കുന്നത് വിജയ്ക്കെതിരെയാണ്. പണ്ട് പതിറ്റാണ്ടിലേറെ നീണ്ട വിവാഹബന്ധത്തിൽ താൻ നേരിട്ട വഞ്ചനയാണ് ഡിവോഴ്സ് പെറ്റീഷനിൽ സംഗീത പറയുന്നത്. ബന്ധം കണ്ടുപിടിച്ചപ്പോൾ തനിക്ക് മുമ്പുണ്ടായിരുന്നു സൗകര്യങ്ങൾ ഇല്ലാതായതിനെക്കുറിച്ചും സംഗീത സംസാരിക്കുന്നുണ്ട്. എന്നാൽ ഇതൊന്നും വിജയുടെ ആരാധകർ കാര്യമാക്കുന്നില്ല. പകരം വിജയ്നെ വിട്ട് പോകൂ എന്ന് തൃഷയെ ഉപദേശിക്കുകയാണ് ചെയ്യുന്നത്.

തൃഷ കാരണമാണോ സംഗീതയും വിജയും തമ്മിൽ അകന്നതെന്ന് വ്യക്തമല്ല. സംഗീതയുമായി വിജയ് അകന്ന ശേഷമാണ് തൃഷയുടെ കടന്ന് വരവെന്ന് വാദങ്ങൾ വരുന്നുണ്ട്. സംഗീത ലണ്ടനിൽ തന്റെ കുടുംബത്തിനടുത്തേക്ക് പോയെന്ന് സംസാരങ്ങളുണ്ട്. സംഗീത ഡിവോഴ്സ് പെറ്റീഷൻ നൽകുന്നതിന് മുമ്പേ തൃഷ വിജയ് ഗോസിപ്പുകൾ ശക്തമായിട്ടുണ്ട്. അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നതായിരുന്നു തൃഷ പങ്കുവെക്കുന്ന ഫോട്ടോകൾ.
വിജയുടെ പിറന്നാളിന് നടി മുടങ്ങാതെ ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെക്കും. തമിഴിലും തെലുങ്കിലും മിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും തൃഷ അഭിനയിച്ചിട്ടുണ്ട്. എന്നാൽ വിജയ്ക്ക് മാത്രമേ തൃഷ പിറന്നാളാശംസയറിയിച്ച് പോസ്റ്റ് പങ്കുവെക്കാറുള്ളൂ. വിജയ്-തൃഷ ഗോസിപ്പുകൾ സത്യമാണെന്ന വാദം നാൾക്ക് നാൾ ശക്തമായി. പ്രചരിക്കുന്ന വാദങ്ങൾ തെറ്റായിരുന്നെങ്കിൽ താരങ്ങൾക്ക് പരസ്യ പ്രതികരണം നടത്തി ഗോസിപ്പുകൾ അവസാനിപ്പിക്കാമായിരുന്നു. പ്രത്യേകിച്ചും വിജയ് രാഷ്ട്രീയത്തിൽ പ്രബല സാന്നിധ്യമായി വളർന്ന് കൊണ്ടിരിക്കുന്ന ഘട്ടത്തിൽ. എന്നാൽ അതുണ്ടായില്ല. ഡിവോഴ്സ് പെറ്റീഷന് പിന്നാലെ വിജയ്-തൃഷ ബന്ധം കുറേക്കൂടി പരസ്യമായെന്ന് വാദമുണ്ട്.
തമിഴകത്തെ ഹിറ്റ് ജോഡിയായിരുന്നു വിജയും തൃഷയും. ഒരേ കാലഘട്ടത്തിലാണ് ഇരുവരും താരപദവിയിലേക്ക് വരുന്നത്. അന്നും ഗോസിപ്പുകൾ വന്നിരുന്നു. 2004 ൽ ഗില്ലി എന്ന സിനിമയിലാണ് ഇവർ ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. 2008 ൽ കുരുവി എന്ന സിനിമയ്ക്ക് ശേഷം ഇവർ ഒരുമിച്ച് കുറേക്കാലം സിനിമകൾ ചെയ്തില്ല. സംഗീതയുടെയും വിജയുടെ പിതാവ് എസ്എ ചന്ദ്രശേഖറുടെയും എതിർരപ്പാണ് ഇതിന് കാരണമെന്നായിരുന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.


Click it and Unblock the Notifications