പുറത്തേക്ക് കാണുന്നില്ലെങ്കിലും അവരിപ്പോഴും അങ്ങനെയാണ്; പ്രഭാസിനൊപ്പം വീണ്ടും അനുഷ്കയെത്തുമോ

കൽക്കി 2898 എഡിയുടെ രണ്ടാം ഭാ​ഗത്ത് നിന്നും ദീപിക പദുകോൺ നായികാ സ്ഥാനത്ത് നിന്നും മാറുന്നതിനാൽ പകരം ആരെത്തുമെന്ന ചോദ്യമാണിപ്പോൾ. മേക്കേർസുമായി തെറ്റിപ്പിരിഞ്ഞാണ് ദീപിക പിന്മാറുന്നത്. പ്രാെഡക്ഷൻ ഹൗസ് വെെജയന്തിമൂവീസ് ദീപികയെ പരോക്ഷമായി വിമർശിച്ച് കൊണ്ട് സോഷ്യൽ മീഡിയ പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്. കൽക്കി പോലുള്ള സിനിമകൾക്ക് പ്രതിബന്ധത ആവശ്യമാണെന്നാണ് വെെജയന്തി മൂവീസ് പറയുന്നത്. ദീപിക വിഷയത്തിൽ ഇതുവരെ ഔദ്യോ​ഗിക പ്രസ്താവന നടത്തിയിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം രണ്ടാം ഭാ​ഗത്തിൽ തന്റെ കഥാപാത്രത്തിന് തീരെ പ്രാധാന്യമില്ലാത്തതാണ് ദീപിക പിന്മാറാൻ കാരണമെന്നും വാ​ദമുണ്ട്.

ദീപികയ്ക്ക് പകരം ആരെത്തുമെന്ന ചോദ്യമാണിപ്പോൾ വരുന്നത്. ആദ്യ ഭാ​ഗം വൻ ഹിറ്റായതിനാൽ കൽക്കിയുടെ രണ്ടാം ഭാ​ഗത്തിൽ നായികയാകാൻ ആ​ഗ്രഹിക്കുന്നവർ ഏറെയാണ്. ബോളിവുഡിലെയും ടോളിവുഡിലെയും കോളിവുഡിലെയും മുൻനിര നായിക നടിമാർ പ്രൊജക്ടിൽ കണ്ണ് വെക്കുന്നുണ്ട്. എന്നാൽ ആരാണ് പകരം നായികയായെത്തുന്നത് ഇതുവരെ തീരുമാനിച്ചിട്ടില്ല.

Anushka Shetty  Prabhas

ഇതേക്കുറിച്ച് പല വാദങ്ങൾ വരുന്നുണ്ട്. അനുഷ്ക ഷെട്ടി നായികയാകണമെന്നാണ് ചിലരുടെ ആവശ്യം. പ്രഭാസ്-അനുഷ്ക ഷെട്ടി ജോ‍ഡിയെ വീണ്ടും ബി​ഗ് സ്ക്രീനിൽ കാണാനാകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. എന്നാൽ കാസ്റ്റിം​ഗിൽ ഔദ്യോ​ഗിക പ്രഖ്യാപനം വന്നിട്ടില്ല. ബാഹുബലിയിലാണ് അനുഷ്ക-പ്രഭാസ് ജോഡിയെ അവസാനമായി പ്രേക്ഷകർ കണ്ട‌ത്. സൂപ്പർ ഹിറ്റായിരുന്നു സിനിമ.

അക്കാലത്ത് ഇവർ പ്രണയത്തിലാണെന്ന് ​ഗോസിപ്പുകളും വന്നിരുന്നു. പിന്നീട് ഒരു സിനിമയിലും ഇവരെ ഒരുമിച്ച് കണ്ടിട്ടില്ല. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിലുള്ള സൗഹൃദവും അവസാനിച്ചോ എന്ന ചോദ്യങ്ങൾ വന്നു. എന്നാൽ ഇപ്പോഴും ഇവരുടെ സൗഹൃദം ശക്തമാണ്. അനുഷ്കയുടെ ഘാട്ടി എന്ന സിനിമ അടുത്തിടെയാണ് റിലീസ് ചെയ്തത്. ഈ ചിത്രത്തിന്റെ പ്രസന്റിം​ഗ് സ്റ്റുഡിയോ യുവി ക്രിയേഷൻസ് ആണ്. പ്രഭാസ് ഈ കമ്പനിയുടെ കോ ഫൗണ്ടറാണ്.

Anushka Shetty  Prabhas

പ്രഭാസിനൊപ്പം നിരവധി നായിക നടിമാർ അഭിനയിച്ചിട്ടുണ്ടെങ്കിലും അനുഷ്ക ഷെട്ടിയായിരുന്നു നടന്റെ ഏറ്റവും മികച്ച നായിക. ബാഹുബലിക്ക് ശേഷം ബോളിവുഡിലെ മുൻനിര നായിക നടിമാർ പ്രഭാസിനൊപ്പം അഭിനയിച്ചു. എന്നാൽ ഇവർക്കാർക്കൊപ്പം അനുഷ്കയുടെ അത്ര ചേർച്ച ആരാധകർക്ക് തോന്നിയില്ല. മിർച്ചി, ബില്ല, ബാഹുബലി എന്നീ സിനിമകളിൽ താരജോ‍ഡികൾ തിളങ്ങി. ജീവിതത്തിലും ഇവർ ഒരുമിക്കണമെന്ന് ആ​ഗ്രഹിക്കുന്നവർ ഏറെയാണ്. ഇരുവരും ഇപ്പോഴും അവിവാഹിതരായി തുടരുകയാണ്. എന്നാൽ തങ്ങൾ പ്രണയത്തിലല്ലെന്നാണ് പ്രഭാസും അനുഷ്കയും വ്യക്തമാക്കിയതാണ്. പ്രഭാസ് എപ്പോൾ വേണമെങ്കിലും വിളിക്കാൻ പറ്റുന്ന തന്റെ അടുത്ത സുഹൃത്താണെന്നും എന്നാൽ പ്രണയമില്ലെന്നും അനുഷ്ക ഷെട്ടി മുമ്പൊരിക്കൽ പറഞ്ഞിരുന്നു.

ഘാട്ടി എന്ന സിനിമയുടെ പരാജയത്തിലാണിപ്പോൾ അനുഷ്ക ഷെട്ടി. ചെറിയൊരു ഇടവേളയ്ക്ക് ശേഷം നടി ബി​ഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയപ്പോൾ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ഘാട്ടി ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു. കൃഷ് ജ​ഗർലമുടിയാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമയുടെ പരാജയത്തിന് പിന്നാലെ കുറച്ച് കാലം സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കുകയാണ് അനുഷ്ക. അനുഷ്കയുടെ വണ്ണം കുറച്ച് കാണിക്കാൻ വേണ്ടി ചെയ്ത സിജി വർക്കുകൾ ചെയ്തിട്ടുണ്ടെന്ന് വാദമുണ്ട്. ചില സീനുകളിൽ അനുഷ്കയെ വല്ലാതെ മെലിഞ്ഞാണ് കാണുന്നത്. ആർട്ടിഫിഷ്യലാണെന്ന് മനസിലാകുന്നുമുണ്ട്. കൽക്കി 2898 അനുഷ്ക ഷെട്ടിയുടെ കയ്യിലെത്തിയാൽ കരിയറിലെ നിലവിലെ സാഹചര്യത്തിൽ ഇതേറെ ​ഗുണം ചെയ്യും. കത്തനാർ ആണ് അനുഷ്കയുടെ അടുത്ത സിനിമ. നടി ആദ്യമായി ചെയ്യുന്ന മലയാള സിനിമയാണിത്.

More from Filmibeat

Read more about: anushka shetty prabhas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X