പിരിയുന്നു എന്ന് മക്കളെ പിടിച്ചിരുത്തി പറയാൻ പറ്റില്ല; സജ്നയ്ക്ക് നൽകാനുള്ള ഉപദേശം; ഫിറോസ് ഖാൻ

കഴിഞ്ഞാഴ്ചയാണ് ഫിറോസ് ഖാനും സജ്ന ഫിറോസും വിവാഹമോചിതരാകുകയാണെന്ന് വ്യക്തമാക്കിയത്. പരസ്പരം ആലോചിച്ചെടുത്ത തീരുമാനമാണെന്ന് രണ്ട് പേരും വ്യക്തമാക്കിയിട്ടുണ്ട്. വാർത്ത പുറന്ന് വന്നതിന് പിന്നാലെ പ്രചരിച്ച ​ഗോസിപ്പുകളെ ഇരുവരും തള്ളിക്കളയുകയും ചെയ്തു. മക്കൾ രണ്ട് പേരും സജ്നയ്ക്കൊപ്പമാണുള്ളത്. ഇനിയൊരു വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ഉമ്മയും മക്കളുമാണ് ഇപ്പോൾ തന്റെ ലോകമെന്നും സജ്ന വ്യക്തമാക്കിയി‌ട്ടുണ്ട്. പത്ത് വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതത്തിന് ഒടുവിലാണ് രണ്ട് പേരും പിരിയുന്നത്.

വിവാഹമോചനത്തിന് കാരണം എന്തെന്ന് രണ്ട് പേരും വ്യക്തമാക്കിയിട്ടില്ല. ബി​ഗ് ബോസ് മൂന്നാം സീസണിലൂടെയാണ് സജ്നയെയും ഫിറോസ് ഖാനെയും പ്രേക്ഷകർ കൂ‌ടുതൽ അടുത്തറിഞ്ഞത്. ഇരുവരും പിരിയുന്നെന്ന വാർത്ത മിക്കവർക്കും ഞെട്ടലുണ്ടാക്കി ഇപ്പോഴിതാ സജ്നയെക്കുറിച്ച് സംസാരിക്കുകയാണ് ഫിറോസ് ഖാൻ. മൂവി വേൾ‍ഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് ഫിറോസ് ഖാൻ മനസ് തുറന്നത്.

Firoz Khan, Sajna

ഇനി വിവാ​ഹമുണ്ടാകില്ലെന്ന് സജ്ന പറഞ്ഞത് പെട്ടെന്നുള്ള വൈകാരികതയുടെ പുറത്തായിരിക്കാം എന്നും ഫിറോസ് ഖാൻ അഭിപ്രായപ്പെട്ടു. സജ്ന പറയുന്നത് ഇപ്പോഴത്തെ മാനസികാവസ്ഥ വെച്ചാണ്. ഒറ്റയ്ക്ക് ജീവിക്കുമ്പോഴുള്ള സാഹചര്യങ്ങൾ ഇത്തരം തീരുമാനങ്ങളെ സ്വാധീനിക്കും. എനിക്കും അങ്ങനെ തന്നെയാണ്. ഒറ്റയ്ക്ക് ജീവിക്കുന്നതാണ് സുഖമെന്ന് തോന്നിയാൽ അങ്ങനെ ജീവിക്കും. ഇനി മടുപ്പ് തോന്നി, എന്നെ സ്നേ​ഹിക്കാൻ ഒരാൾ വേണമെന്ന് തോന്നിയാൽ അങ്ങനെ ചെയ്യും.

സജ്നയ്ക്കും എനിക്കും പരസ്പരം സംശയം ഉണ്ടായിട്ടില്ല. കുടുംബ ജീവിതത്തിലെ ഏറ്റവും വലിയ പരാജയം സംശയരോ​ഗം തന്നെയാണ്. ഞങ്ങളു‌ടെ ജീവിതത്തിൽ അങ്ങനെയുണ്ടായിട്ടില്ല. ​ഗോസിപ്പുകളിൽ വരുന്ന പേര് ഷിയാസ് കരീമിന്റേതാണ്. എന്നാൽ അത് തെറ്റാണ്. മറ്റുള്ളവർ പറയുന്ന കാര്യങ്ങളോട് പ്രതികരിച്ച് കൊണ്ടിരിക്കാൻ പറ്റില്ലെന്നും ഫിറോസ് വ്യക്തമാക്കി.

Firoz Khan, Sajna

സജ്ന തൊട്ടാവാടിയൊന്നുമല്ല. നല്ല ബോൾഡാണ്. എന്റെ കൂടെ നടന്നപ്പോൾ ഒന്നുകൂടെ ബോൾഡാക്കി എടുത്തു. കുട്ടിത്തമുണ്ടെങ്കിലും കാര്യങ്ങൾ വ്യക്തമായി അറിയാം. പക്ഷെ വായിൽ വരുന്നതങ്ങ് സംസാരിക്കും. അതിന്റെ റിയൽ അർത്ഥം മനസിലാക്കിയിട്ടുണ്ടാകില്ല. നേരത്തെ നൽകിയ പല അഭിമുഖങ്ങളിലും സജ്ന പറയുന്ന വാക്കുകളിൽ തെറ്റിദ്ധാരണ ഒഴിവാക്കാൻ താൻ കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ടെന്നും ഫിറോസ് തുറന്ന് പറഞ്ഞു.

ഭാവിയിൽ കുട്ടികളെ നോക്കുന്നതിനെ ബാധ്യതയായി കാണുന്നില്ലെന്നും ഫിറോസ് വ്യക്തമാക്കി. മാസം ഒരു തുക നൽകണം എന്ന തരത്തിലേക്കെന്നും പോകില്ലെന്നും സ്നേഹത്തെ ബാധ്യതയായി കാണില്ല. സജ്നയും അങ്ങനെയാണ്. തങ്ങളാരും അന്യരല്ലെന്നും ഫിറോസ് ചൂണ്ടിക്കാട്ടി.

സജ്നയ്ക്ക് നൽകാനുള്ള ഉപദേശമെന്തെന്നും ഫിറോസ് ഖാൻ തുറന്ന് പറഞ്ഞു. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കരുത്. ഇനി നീ ഒറ്റയ്ക്കാണ്. ഞാനുണ്ടായിരുന്നപ്പോൾ അപകടങ്ങൾ അറിഞ്ഞില്ല. ഇനിയാണ് കണ്ണ് തുറക്കേണ്ടത്. കൂടെ സുഹൃത്തുക്കളെന്ന് പറഞ്ഞ് നിൽക്കുന്നവർ പോലും ഏറ്റവും വലിയ കുഴി കുഴിക്കുന്നവരായിരിക്കും. ഏത് സൗന്ദര്യമുള്ള സാധനങ്ങ​ളിലും ഒരു നി​ഗൂഡത ഒളിഞ്ഞ് നിൽക്കുന്നുണ്ടാകുമെന്നും ഫിറോസ് ഖാൻ പറയുന്നു.

ഒരുമിച്ച് താമസിച്ച വീട് വിൽക്കാൻ തന്നെയാണ് തീരുമാനം. വീട് വിറ്റാൽ അതിലെ വലിയ സംഖ്യ സജ്നയ്ക്കാണ് നൽകുക. അങ്ങനെയെ ചെയ്യാൻ പാടുള്ളൂ. വേർപിരിഞ്ഞത് പതിയെ മക്കൾ അറിയും. മകന് എട്ട് വയസായി. അവനെ പിടിച്ചിരുത്തി പറയാൻ പറ്റില്ല. ഒരു ദിവസം പെട്ടെന്ന് മക്കളോട് പറഞ്ഞാൽ അവർക്ക് മനസിലാകില്ലെന്നും ഫിറോസ് ഖാൻ വ്യക്തമാക്കി.

More from Filmibeat

Read more about: divorce
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X