അള്ളാഹു എന്നെ മാറ്റി; സിനിമ വിട്ടു, വിവാഹം ചെയ്യാത്തതിന് കാരണം അസുഖം; ഇന്നത്തെ ജീവിതം; മുംതാസ്

സിനിമാ രം​ഗത്ത് നിന്നും മാറി ഇസ്ലാമിക മൂല്യങ്ങൾക്കനുസരിച്ച് ജീവിക്കുകയാണ് നടി മുംതാസിപ്പോൾ. മോണാലിസ എന്ന തമിഴ് സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന വന്ന മുംതാസ് ഐറ്റം ഡാൻസുകളിലൂടെയാണ് ശ്രദ്ധ നേടിയത്. അതീവ ​ഗ്ലാമറസായി അഭിനയിച്ചിരുന്ന നടി ഇന്ന് ഹിജാബ് ധരിച്ച് മതവിശ്വാസപ്രകാരം ജീവിക്കുന്നു. 43 കാരിയായ മുംതാസ് ഇപ്പോഴും അവിവാഹിതയാണ്. തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുംതാസിപ്പോൾ. സിനിമാ രം​ഗം വിടാനുള്ള കാരണത്തെക്കുറിച്ച് മുംതാസ് സംസാരിച്ചു.

ഞാൻ മുസ്ലിം കുടുംബത്തിലാണ് ജനിച്ച് വളർന്നത്. എന്നാൽ വിശുദ്ധ ​ഗ്രന്ഥത്തെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. ഖുർ ആനിൽ അള്ളാഹു എനിക്ക് ചില ആഞ്ജകൾ തന്നിട്ടുണ്ട്. ഇത് ചെയ്യരുത്, ഇത് ചെയ്യണം എന്നൊക്കെ. പർദ്ദ ധരിക്കുന്നവർ യാഥാസ്ഥികരാണെന്ന് ഞാൻ കരുതി. എന്റെ സൃഷ്ടാവ് തന്ന സന്ദേശങ്ങൾ ഞാൻ മനസിലാക്കിയില്ല. അറബിയിലായതിനാൽ അർത്ഥം അറിയാതെ വായിച്ചു. പതുക്കെ അത് തിരിച്ചറിഞ്ഞു. പതിയെ മറ്റ് പല കാര്യങ്ങളിൽ നിന്നും അകന്നു.

Former Actress Mumtaj

അള്ളാഹു എന്നെ മാറ്റി. ഒരു ദിവസം ഞാൻ വീട്ടിൽ ഇരിക്കുമ്പോൾ തലയിൽ ദാവണി ശരിയാക്കി വെച്ചു. തല മറയ്ക്കാതെ പുറത്ത് പോകുമ്പോൾ ന​ഗ്നയായി തോന്നി. സിനിമയിൽ സ്വിമ്മിം​ഗ് സ്യൂട്ട് ധരിച്ച് അഭിനയിച്ച തനിക്കാണ് ഇത്തരത്തിലൊരു മാറ്റം വന്നതെന്ന് മുംതാസ് പറയുന്നു.
26-27 വയസുള്ളപ്പോൾ എനിക്ക് ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചു. എന്റെ ഇമ്മ്യൂൺ സിസ്റ്റം തന്നെ എന്നെ അറ്റാക്ക് ചെയ്യുന്നു. ഒരുപാട് വേദനയുണ്ടാകും.

ആരെ വിവാഹം ചെയ്താലും ചില പ്രതീക്ഷകൾ പങ്കാളിക്ക് നമ്മളിൽ നിന്നുമുണ്ടാകും. എനിക്ക് ആരുടെയും പ്രതീക്ഷയ്ക്കൊത്ത് ജീവിക്കാൻ താൽപര്യമില്ലെന്നും മുംതാസ് വ്യക്തമാക്കി. കുട്ടികളെ വളരെ ഇഷ്ടമാണ്. എന്നാൽ ദത്തെടുക്കാൻ ഇഷ്ടമല്ലെന്നും മുംതാസ് പറയുന്നു. ഞാൻ പ്രസവിക്കുമ്പോൾ കുഞ്ഞിന് എന്റെ കണ്ണ് ലഭിക്കുമോ മൂക്ക് ലഭിക്കുമോ എന്നൊക്കെ ചിന്തിക്കും. എന്റെ കുഞ്ഞ് എങ്ങനെയായിരിക്കും എന്നറിയണം. അതാണ് ദത്തെടുക്കാതിരിക്കാനുള്ള കാരണം. അല്ലെങ്കിൽ എത്രയോ നേരത്തെ ദത്തെ‌ടുത്തേനെയെന്നും മുംതാസ് പറയുന്നു.

Former Actress Mumtaj

ജീവിതത്തിൽ കഴിഞ്ഞ കാര്യങ്ങളിൽ മാറ്റം വരുത്താൻ സാധിച്ചിരുന്നെങ്കിൽ സിനിമാ രം​ഗത്തേക്ക് കടന്ന് വരില്ലായിരുന്നു. ഹിജാബ് ഒരു ചോയ്സാണ്. ഖുർ ആനിലെ ആജ്ഞയാണിത്. ഒരു സ്ത്രീയെയും നിങ്ങൾക്ക് നിർബന്ധിക്കാൻ പറ്റില്ല. അത് അസാധ്യമാണ്. അള്ളാഹുവിന് വേണ്ടിയാണ് സ്ത്രീകൾ ഹിജാബ് ധരിക്കുന്നതെന്നും മുംതാസ് പറഞ്ഞു.

തനിക്ക് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ നടന്നില്ല. സിനിമയ്ക്ക് പുറത്ത് നിന്നുള്ള ആളുമായായിരുന്നു പ്രണയം. സിനിമാ രം​ഗത്തുള്ളവരോട് ചോദിച്ചാൽ മുംതാസ് ബോറിങ്ങായ കോ ആർട്ടിസ്റ്റാണെന്ന് പറയും. ഞാൻ പാർട്ടിക്ക് പോകില്ല. സെറ്റിൽ ഒരു നോവൽ വായിച്ചിരിക്കും. ഞാൻ വളരെ ഫ്രണ്ട്ലിലാണ്. അത് പലരും മുതലെ‌ടുത്തു. ചേട്ടൻ എന്നെ എപ്പോഴും സംരക്ഷിച്ച് നിർത്താൻ കാരണം എന്നെ ആർക്കും പറ്റിക്കാം എന്നതാണ്. തന്നോടൊപ്പം പ്രവർത്തിച്ച നായകൻമാർ പലരും മാന്യരായിരുന്നെന്നും മുംതാസ് പറഞ്ഞു.

കരിയറിലെ പീക്ക് സമയത്ത് പോലും തന്നെ മോശമായി സ്പർശിക്കാൻ ശ്രമിച്ചി‌ട്ടില്ല. പ്രേക്ഷകർ മാന്യമായി പെരുമാറി. സഹോദരൻ എന്നെ സംരക്ഷിച്ച് നിർത്തു. എപ്പോഴും ദൈവാനു​ഗ്രഹം എന്നെ സംരക്ഷിച്ചു. പിറകിൽ നിന്ന് കമന്റ് ചെയ്യുന്നവർ ഇപ്പോൾ പോലുമുണ്ട്. അത് കാര്യമാക്കുന്നില്ലെന്നും മുംതാസ് വ്യക്തമാക്കി. ഇന്ത്യാ ​ഗ്ലിറ്റ്സ് തമിഴിനോടാണ് പ്രതികരണം.

More from Filmibeat

Read more about: mumtaj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X