For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാലയുടെ ഭാര്യയെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തി ശ്രീശാന്ത്, ആശംസകളുമായി ആരാധകർ

  |

  മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. കളഭമാണ് ബാലയുടെ ആദ്യത്തെ മലയാള സിനിമ. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ നടന് കഴിഞ്ഞിരുന്നു. സ്റ്റൈലീഷ് നടനായും വില്ലനായും തിളങ്ങാൻ ബാലയ്ക്ക് ഒരുപോലെ കഴിഞ്ഞിരുന്നു. വില്ലൻ കഥാപാത്രങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലനാണ് ബാല.

  ഐശ്വര്യ കരിയറിൽ സജീവമല്ലാത്തതിന് കാരണം മകൾ ആരാധ്യയാണ്, കാരണം തുറന്ന് പറഞ്ഞ് അഭിഷേക് ബച്ചൻ

  കഴിഞ്ഞ കുറച്ച് ദിവസമായി ബാലയുടെ വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള വാർത്തയാണ് പ്രചരിക്കുന്നത്. ഏറെ നാളുകളായി നടന്റെ പുനർവിവാഹത്തെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിലും മറ്റ് സിനിമാ കോളങ്ങളിലും പ്രചരിച്ചിരുന്നു. എന്നാൽ അന്ന് ബാല ഇത്തരത്തിലുള്ള വാർത്തകൾക്കെതിരെ രംഗത്ത് എത്തുകയായിരുന്നു. എന്നാൽ അടുത്തിടയ്ക്ക് വീണ്ടും വിവാഹം കഴിക്കുന്നതിനെ കുറിച്ച് നടൻ സൂചന നൽകിയിരുന്നു. എന്നാൽ പേരോ മറ്റ് വിവരങ്ങളൊ വെളിപ്പെടുത്തിയിരുന്നില്ല.

  കുട്ടികളുടെ ഡയപ്പർ മാറ്റുന്ന ജോലിവരെ അവിടെ ചെയ്തു, തന്റെ ആദ്യ ജോലിയെ കുറിച്ച് കിയാര അദ്വാനി

  കഴിഞ്ഞ ദിവസം വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി കൊണ്ട് ബാല രംഗത്ത് എത്തിയിരുന്നു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് വിവാഹത്തെ കുറിച്ച് പറഞ്ഞത്. ചായത്തിൽ 'Bala V Ellu' എന്ന് എഴുതുന്ന വീഡിയോ ആയിരുന്നു നടൻ പങ്കുവെച്ചത്. വീഡിയോയുടെ അവസാനം ഒരു യുവതിക്കൊപ്പം ബാഡ്മിന്റൻ കളിക്കുന്ന ബാലയേയും കാണാം. യഥാർഥ സ്നേഹം ഇവിടെ ആരംഭിക്കുന്നുവെന്നും സെപ്റ്റംബർ അഞ്ചാണ് ആ സുദിനം എന്ന് കുറിച്ച് കൊണ്ടായിരുന്നു വീഡിയോ പങ്കുവെച്ചത്. നിമിഷനേരംകൊണ്ട് തന്നെ വീഡിയോ വൈറലാവുകയായിരുന്നു. നടനോടൊപ്പം ബാഡ്മിന്റൻ കളിക്കുന്ന പെൺകുട്ടിയാണോ പ്രതിശ്രുതവധു എന്നുള്ള ചോദ്യം സോഷ്യൽ മീഡിയയിൽ കനക്കുകയും ചെയ്തിരുന്നു. ബാല പങ്കുവെച്ച് വീഡിയോയിൽ പെൺകുട്ടിയുടെ മുഖം വ്യക്തമായിരുന്നില്ല.

  ഇപ്പോഴിത ബാലയുടെ പ്രതിശ്രുത വധുവിനെ പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് കൊണ്ട് വന്നിരിക്കുകയാണ്. ശ്രീശാന്താണ് പെൺകുട്ടിയെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പെൺകുട്ടിയുടെ പേരോമറ്റ് വിവരങ്ങളെ വെളിപ്പെടുത്തിയിട്ടില്ല. ബാലയുടെ ഭാര്യ എന്ന് പറഞ്ഞാണ് വീഡിയോയിൽ ശ്രീശാന്ത് പരിചയപ്പെടുത്തിയിരിക്കുന്നത്. ശ്രീശാന്തിന്റെ വീഡിയോ ബാല സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. താരങ്ങൾക്ക് ആശംസ നേർന്ന് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്..

  ബാലയ്ക്കും എലിസബത്തിനും ആശംസകളുമായി ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. നന്നായി ബാലേട്ടനും ചേച്ചിയിക്കും നല്ലത് വരട്ടെ .സുഖമായി ജീവിക്കു, എന്നിങ്ങനെയുള്ള പോസിറ്റീവ് കമന്റുകളാണ് ബാലയുടെ പോസ്റ്റിന് ലഭിക്കുന്നത്. ആദ്യത്തെ വിവാഹത്തിൽ സംഭവിച്ചത് ആവർത്തിക്കരുതെന്നും ചിലർ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം വിവാഹത്തെ കുറിച്ച് നടൻ വെളിപ്പെടുത്തിയപ്പോൾ സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.
  'കയ്യിലുള്ള പത്തരമാറ്റ് സ്വര്‍ണ്ണം കളഞ്ഞിട്ട് മുക്ക് പണ്ടം തേടി പോകുന്ന അപക്വമായ മനസാണ് ബാലയുടേത്. അയാളുടെ ജീവിതം വലിയൊരു ട്രാജഡി ആവാതെ ഇരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ. ഒപ്പം തന്റെ അച്ഛന്റെ പുതിയ ആഗ്രഹമായ പുതിയ ഭാര്യയെ കാണാതെയും കേള്‍ക്കാതെയും ഇരിക്കാന്‍ ബാലയുടെ മകള്‍ക്കും കഴിയട്ടെ എന്നിങ്ങനെയുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

  'നിങ്ങളുടെ നാട്ടിലെ ഒരു നല്ല കുടുംബത്തിലെ തന്നെ പെണ്‍കുട്ടിയെ കല്യാണം കഴിച്ചെങ്കില്‍ മാത്രമേ കെട്ടുറപ്പുള്ള ഒരു വിവാഹബന്ധം ഉണ്ടാവുകയുള്ളൂ. എന്തെങ്കിലും വാശി കൊണ്ട് മാത്രമാണ് ഒരു മലയാളി പെണ്ണിനെ തന്നെ കെട്ടണമെന്ന് തീരുമാനിച്ചതെങ്കില്‍ കൂടുതല്‍ ശ്രദ്ധിച്ചു മുന്നോട്ട് പോവുക. കാരണം ഇനിയും നിങ്ങള്‍ ജീവിതത്തില്‍ പരാജയപ്പെട്ടാല്‍ ഇപ്പോള്‍ കിട്ടുന്ന സ്‌നേഹവും സപ്പോര്‍ട്ടും ഇല്ലാതാകും. അത് മാത്രമല്ല മലയാളികളും തമിഴ്‌നാട്ടുകാരും ഒരുപോലെ വെറുക്കും. അതിനൊന്നും ഇടയാവാതിരിക്കട്ടെ' എന്നാണ് മറ്റൊരാള്‍ കമന്റായി കുറിച്ചു.

  2010 ൽ ആയിരുന്നു ബാലയുടേയും അമൃതയുടേയും വിവാഹം. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. 9 വർഷത്തിന് ശേഷമാണ് ഇവർ നിയമപരമായി ബന്ധം വേർപിരിയുന്നത്. ഇവർക്ക് അവന്തിക എന്നൊരു മകളുമുണ്ട്, വിവാഹമോചനത്തിന് ശേഷം അമ്മ അമൃതയ്ക്കൊപ്പമാണ് അവന്തിക കഴിയുന്നത്. 2019 ആണ് ബന്ധം നിയമപരമായി വേർപിരിഞ്ഞതെങ്കിലും 2016 മുതൽ ഇരുവരും വേർപിരിഞ്ഞ് ജീവിക്കുകയായിരുന്നു മനോരമ ഓൺലൈന്റെ റിപ്പേർട്ടിൽ പറയുന്നു.

  Actor bala introduces his fiancee's name

  കടപ്പാട്; ബാല ഫേസ്ബുക്ക് പേജ്

  Read more about: bala
  English summary
  Viral: Former Cricketer S Sreesanth Introduces Actor Bala's Second Wife
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X