കെട്ടിപ്പിടിക്കുന്ന സീൻ; എനിക്ക് ചമ്മലായി; നവ്യ നായർ എന്നെ വിളിച്ചു; പിന്നീടാണ് മനസിലായത്; ജോർജ് കോര

തിരിച്ച് വരവിൽ സ്വീകാര്യത ലഭിച്ച ചുരുക്കം നടിമാരേ മലയാളത്തിലുള്ളൂ. ഇതിലൊരാളാണ് നവ്യ നായർ. 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ മലയാളത്തിൽ തിരക്കേറിയ ന‌ടിയായിരുന്നു നവ്യ. സ്വാഭാവിക അഭിനയവും സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യുന്നതും നവ്യക്ക് കരിയറിൽ തുണയായി. നന്ദനം എന്ന സിനിമയിൽ മികച്ച പ്രകടനം കാഴ്ച വെച്ച നവ്യക്ക് പിന്നീട് മികച്ച അവസരങ്ങൾ ലഭിച്ചു. കല്യാണരാമൻ, പാണ്ടിപ്പട തുടങ്ങിയ സിനിമകൾ നവ്യയുടെ കരിയറിലെ വമ്പൻ ഹിറ്റുകളായി.

കോമഡി രം​ഗങ്ങളിലും വൈകാരികത രം​ഗങ്ങളിലും ഒരേപോലെ മികവ് പുലർത്താൻ കഴിഞ്ഞ ചുരുക്കം നടിമാരിൽ ഒരാളുമാണ് നവ്യ. ഒരുത്തീ എന്ന സിനിമയാണ് തിരിച്ച് വരവിൽ നവ്യക്ക് സ്വീകാര്യത നൽകിയത്. പിന്നീട് ചെയ്ത ജാനകി ജാനേ എന്ന ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. രണ്ട് സിനിമകളിലും കേന്ദ്ര കഥാപാത്രം നവ്യ നായരായിരുന്നു. നവ്യക്കൊപ്പം ജാനകി ജാനേയിൽ അഭിനയിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് നട‌ൻ ജോർജ് കോര.

George Kora, Navya Nair

ഞാൻ ആദ്യമായി ഒപ്പം അഭിനയിച്ച ഫീമെയിൽ സൂപ്പർസ്റ്റാറാണ് നവ്യ ചേച്ചി. ആ പടത്തിൽ നവ്യ നായർ കല്യാണ ഫങ്ഷനിൽ കറണ്ട് പോകുമ്പോൾ പേടിയോടെ എന്നെ കെട്ടിപ്പിടിക്കുന്ന സീനുണ്ട്. എന്റെ കരിയറിൽ ആദ്യമായാണ് നവ്യ നായരെ കാണുന്നത്. കല്യാണ ഷൂട്ട് ആയതിനാൽ 150 ആളുകളുണ്ട്. എനിക്ക് ചമ്മലായി.

പുള്ളിക്കാരത്തി വേറെ സീൻ ചെയ്ത് കൊണ്ടിരിക്കുകയാണ്. ഞാൻ കാത്തിരിക്കവെ ഒരാൾ വന്ന് നവ്യ ചേച്ചി വിളിക്കുന്നു എന്ന് പറഞ്ഞു. ഞാൻ പോയി ഹലോ നവ്യ ചേച്ചി എന്ന് പറഞ്ഞു. ചേച്ചിയോ എന്ന് ചോദിച്ച് അവർ അര മണിക്കൂറോളം കത്തി. എന്നേക്കാളും ചമ്മൽ നവ്യ നായർക്കാണെന്ന് അപ്പോഴാണ് എനിക്ക് മനസിലാകുന്നത്.

Navya Nair

പുള്ളിക്കാരത്തി എന്നെ കംഫർ‌ട്ടബിൾ ആകാൻ വേണ്ടി വിളിച്ചതാണ്. ഞാൻ സ്റ്റാർ, നിങ്ങളൊക്കെ ഇപ്പോൾ വന്നവർ എന്ന ചിന്ത അവർക്കില്ല. അവരുടെ ഏറ്റവും നല്ല ക്വാളിറ്റി അതാണ്. കെട്ടിപ്പി‌ടുത്തം സീൻ 25 റീ ടേക്ക് പോയത് കൊണ്ട് വളരെ കംഫർട്ടബിളായെന്നും ജോർജ് കോര ചിരിച്ച് കൊണ്ട് ഓർത്തു. മിർച്ചി മലയാളത്തോടാണ് പ്രതികരണം.

സെെജു കുറുപ്പ്, അനാർക്കലി മരയ്ക്കാർ തുടങ്ങിയവരാണ് ജാനകി ജാനേയിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. ജാനകി ജാനേയ്ക്ക് ശേഷം നവ്യയുടെ പുതിയ സിനിമകളൊന്നും വന്നിട്ടില്ല. സിനിമയ്ക്കൊപ്പം നൃത്തത്തിലേക്കും നവ്യയിന്ന് ശ്രദ്ധ നൽകുന്നു. നവ്യയുടെ പുതിയ കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

രണ്ടാം വരവിൽ പ്രാധാന്യമില്ലാത്ത വേഷങ്ങൾ ചെയ്യാൻ നവ്യക്ക് താൽപര്യമില്ല.നവ്യക്കൊപ്പം സിനിമാ രം​ഗത്ത് തിളങ്ങി നിന്നിരുന്ന മീര ജാസ്മിനും തിരിച്ച് വരവ് നടത്തി. കരിയറിൽ വീണ്ടും സജീവമായപ്പോൾ നവ്യ നായരെക്കുറിച്ച് ചില​ഗോസിപ്പുകളും വന്നിട്ടുണ്ട്. ഭർത്താവുമായി വേർപിരിഞ്ഞു എന്നായിരുന്നു ഇത്.

എന്നാൽ ഒരു അഭിമുഖത്തിൽ നവ്യ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി. താൻ വിവാഹമോചിതയായിട്ടില്ലെന്നും അഭ്യൂഹങ്ങളെ കാര്യമാക്കുന്നില്ലെന്നും നടി വ്യക്തമാക്കി. വാർത്തയ്ക്ക് വേണ്ടിയുള്ള കാര്യങ്ങളെന്ന നിലയിൽ മാത്രമേ ഇതിനെ കാണുന്നുള്ളൂ. ആരും തന്നെ മോശക്കാരിയാക്കാൻ കരുതിക്കൂട്ടി വാർത്തകൾ ഇടുന്നതാണെന്ന് കരുതുന്നില്ലെന്നും നവ്യ നായർ അന്ന് ചൂണ്ടിക്കാട്ടി.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X