നിന്റെ സ്വഭാവം കൊണ്ട് അമ്മയെത്ര വിഷമിച്ച് കാണും; ഇതിലെങ്കിലും ഉറച്ച് നിൽക്കട്ടെ; മറുപടിയുമായി ഗോപി സുന്ദർ
കരിയറിനപ്പുറത്ത് വ്യക്തി ജീവിത്തിലെ കാരണങ്ങളാലാണ് ഗോപി സുന്ദർ വാർത്തകളിൽ നിറയാറ്. അമൃത സുരേഷിനെ ജീവിത പങ്കാളിയാക്കിയ ശേഷം ഇതിന് ആക്കം കൂടി.
സംഗീത ലോകത്ത് ഇന്ന് അറിയപ്പെടുന്ന മ്യുസീഷനാണ് ഗോപി സുന്ദർ. മലയാളത്തിന് പുറമെ ഇന്ന് തമിഴിലും തെലുങ്കിലും ഗോപി സുന്ദർ സാന്നിധ്യമറിയിക്കുന്നു. മലയാളത്തിൽ ഗോപി സുന്ദറൊരുക്കിയ മിക്ക പാട്ടുകളും പശ്ചാത്തല സംഗീതവും ജനശ്രദ്ധ നേടി. എന്ന് നിന്റെ മൊയ്തീൻ, ഉയരെ തുടങ്ങിയ സിനിമകളിൽ ഗോപി സുന്ദറാെരുക്കിയ പാട്ടുകൾക്ക് വലിയ ജനപ്രീതി ലഭിച്ചു. കരിയറിനപ്പുറത്ത് നിരന്തരം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുന്നയാളുമാണ് ഗോപി സുന്ദർ.
വിവാഹ ബന്ധത്തിലെ പ്രശ്നങ്ങൾ, പിന്നീടുണ്ടായ പ്രണയങ്ങൾ എന്നിവയെല്ലാം ഗോപി സുന്ദറിനെ ചർച്ചാ വിഷയമാക്കി, ഗായിക അഭയ ഹിരൺമയിയുമായി ദീർഘ നാൾ ലിവിംഗദ് ടുഗെദറിലായിരുന്നു ഗോപി സുന്ദർ. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചവൻ എന്ന കുറ്റപ്പെടുത്തൽ അന്നേ ഇദ്ദേഹത്തിന് കേട്ടു.

പിന്നീട് അഭയയുമായുള്ള ബന്ധം അവസാനിപ്പിച്ച ഗോപി സുന്ദർ ഗായിക അമൃത സുരേഷിനെ ജീവിത പങ്കാളിയാക്കി. ഇതോടെ ഗോപി സുന്ദറിനെ സ്ത്രീലമ്പടനായി വിമർശകർ ചിത്രീകരിച്ചു. അമൃതയ്ക്കൊപ്പം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് കളിയാക്കലുകളും വരാറുണ്ട്. എന്നാൽ തന്റെ വ്യക്തി ജീവിതത്തിലേക്ക് കൈ കടത്താൻ ആർക്കും അനുവാദമില്ലെന്നാണ് ഗോപി സുന്ദർ വ്യക്തമാക്കിയത്.
അടുത്തിടെ സോഷ്യൽ മീഡിയ കമന്റുകളെക്കുറിച്ച് ഗോപി സുന്ദർ സംസാരിച്ചിരുന്നു. വെറുതെയിരിക്കുമ്പോൾ ഒരു വിനോദത്തിന് വേണ്ടി കമന്റുകൾ നോക്കാറുണ്ട്. ചില കമന്റുകളൊക്കെ തമാശയാണ്. അതേ ലാഘവത്തോടെ ചിലപ്പോൾ അങ്ങോട്ടും പറയും. ആരെയും വേദനിപ്പിക്കാനല്ല. കൂടി വന്നാൽ ഒരു 15 സെക്കന്റിനപ്പുറത്തേക്ക് മോശം കമന്റുകൾ തന്റെ മനസ്സിൽ നിൽക്കാറില്ലെന്നും ഗോപി സുന്ദർ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ വന്ന ഒരു കമന്റിന് ഗോപി സുന്ദർ നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മയ്ക്കൊപ്പമുള്ള ഫോട്ടോയ്ക്ക് താഴെ വന്ന കമന്റിനാണ് ഗോപി സുന്ദർ മറുപടി നൽകിയത്. 'പാവം അമ്മ, നിന്റെ സ്വഭാവം കൊണ്ട് എത്ര വിഷമിച്ചിട്ടുണ്ടാവും ആ അമ്മ. ഇതിലെങ്കിലും ഉറച്ച് നിൽക്കട്ടെയെന്ന് പ്രാർത്ഥിക്കാം,' എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് ഗോപി സുന്ദർ മറുപടിയും നൽകി.
'എന്റെ അമ്മ എപ്പോഴും ഹാപ്പിയാണ്. ഞാൻ സന്തോഷമായിരിക്കണമെന്നാണ് അമ്മയ്ക്ക്. മകന്റെ തീരുമാനങ്ങളിൽ അമ്മയ്ക്ക് ഉറപ്പുണ്ട്. നിൽക്കാൻ പറ്റാത്ത സ്ഥലത്ത് ഉറച്ച് നിന്ന് ഉറഞ്ഞ് തുള്ളി മരിക്കാൻ എന്റെ അമ്മ എന്നെ പഠിപ്പിച്ചിട്ടില്ല,' ഗോപി സുന്ദർ നൽകിയ മറുപടിയിങ്ങനെ. നേരത്തെയും സമാന കമന്റുകൾക്ക് ഗോപി സുന്ദർ മറുപടി നൽകിയിട്ടുണ്ട്.

ഗോപി സുന്ദറിനെ പോലെ തന്നെ സമാന കുറ്റപ്പെടുത്തലുകൾ അമൃത സുരേഷിന് നേരെയും വരാറുണ്ട്. നടൻ ബാലയുമായുള്ള വിവാഹ ബന്ധം വേർപെടുത്തി വർഷങ്ങൾക്കിപ്പുറമാണ് ഗോപി സുന്ദറുമായി അമൃത അടുക്കുന്നത്.
ആദ്യ വിവാഹത്തിലെ മകൾ അമൃതയ്ക്കൊപ്പമാണുള്ളത്. മകളെ കാണാനനുവദിക്കുന്നില്ലെന്ന് ബാല നേരത്തെ പല തവണ ആരോപിച്ചിരുന്നു. അടുത്തിടെ കരൾ രോഗത്തെത്തുടർന്ന് ആശുപത്രിയിലായപ്പോഴാണ് നാളുകൾക്ക് ശേഷം മകളെ കാണാൻ ബാലയ്ക്ക് കഴിഞ്ഞത്.
അമൃതയ്ക്കും സഹോദരി അഭിരാമിക്കുമൊപ്പമെത്തിയ മകൾ ബാലയെ കണ്ട് കുറച്ച് സമയത്തിനുള്ളിൽ പോവുകയും ചെയ്തു. ഗോപി സുന്ദറും അമൃതയുടെ മകളും ഒരുമിച്ചുള്ള ഫോട്ടോകൾക്കും വിമർശനം വരാറുണ്ട്. സ്വന്തം മക്കളെ നോക്കാത്ത വ്യക്തിയാണ് മറ്റൊരാളുടെ മകളെ സ്നേഹിക്കുന്നതൊണ് പലരും ആക്ഷേപിക്കാറ്. അമൃതയ്ക്കും ഇതിന്റെ പേരിൽ വിമർശനങ്ങൾ വരാറുണ്ട്.


Click it and Unblock the Notifications