ആ സിനിമയ്ക്ക് ശേഷം കണ്ടാൽ ചിരിക്കുന്നവർ മാത്രമായി; സുഹൃത്തുക്കളില്ലാത്തതിന് കാരണം അനുഭവങ്ങൾ; ​ഗ്രേസ്

ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത് സിനിമാ രം​ഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ നടിയാണ്​ ​ഗ്രേസ് ആന്റണി. ഹാപ്പി വെഡ്ഡിം​ഗ് എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന ​ഗ്രേസ് നായികയായും സഹനായികയായുമെല്ലാം അഭിനയിച്ചിട്ടുണ്ട്. കുമ്പളങ്ങി നെറ്റ്സ്, റോഷാക്ക് ഉൾപ്പെടെയുള്ള സിനിമകളിൽ ​ഗ്രേസ് ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. കോമഡിയും വൈകാരിക രം​ഗങ്ങളും ഒരേ പോലെ ചെയ്യാനുള്ള മികവ് ​​ഗ്രേസിനുണ്ടെന്ന് പ്രേക്ഷകർ പറയുന്നു.

സിനിമാ രം​ഗത്തെ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ​ഗ്രേസ് ആന്റണി. മൈൽസ്റ്റോൺ മേക്കേർസിലാണ് പ്രതികരണം. എന്റെ സ്വകാര്യ ജീവിതം എനിക്ക് ഭയങ്കര പ്രധാനമാണ്. എന്റെ സന്തോഷവും പ്രധാനമാണ്. പക്ഷെ ഒരു പോയ്ന്റ് കഴിഞ്ഞപ്പോൾ ഇന്റർവ്യൂകളിൽ ഫേക്കായി ഇരുന്ന് ചിരിക്കുകയും കളിക്കുകയും ചെയ്യാൻ തുടങ്ങി. ജീവിതത്തിൽ എനിക്ക് അഭിനയിക്കാൻ പറ്റില്ല. അതുകൊണ്ട് എനിക്ക് ഫേക്ക് ചെയ്യാൻ പറ്റില്ല. കുറേപ്പേരെ ജീവിതത്തിൽ നിന്നും വേണ്ടെന്ന് വെക്കേണ്ടി വന്നു.

Grace Antony

എന്നെ മനസിലാക്കി എന്റെ കൂടെ നിൽക്കുന്നവർ ദിവസേന എന്റെ കോൾ പ്രതീക്ഷിക്കുന്നവരല്ല. പക്ഷെ അവർക്ക് വേണ്ട സമയത്ത് ഞാൻ‌ അവിടെയുണ്ടാകും. എന്നെ മനസിലാക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. ബെസ്റ്റ് ഫ്രണ്ട് എന്നത് ഒരു സ്വാർത്ഥതയാണ്. അങ്ങനെയൊരു ലേബൽ അവർക്ക് കൊടുക്കുമ്പോൾ അവർക്കതൊരു ഭാരമാണ്. ഒരിക്കലും എന്റെ ബെസ്റ്റ് ഫ്രണ്ട് നീയാണ്, നിന്റെ ബെസ്റ്റ് ഞാനാണ് എന്ന് ഞാൻ പറഞ്ഞിട്ടില്ല.

പക്ഷെ നല്ല സൗഹൃദങ്ങളുണ്ട്. ഇൻഡസ്ട്രിയിൽ തന്നെ സുഹൃത്തുക്കളുണ്ടാകാൻ പല കാരണങ്ങളുണ്ട്. ചിലപ്പോൾ ഒരു സാഹചര്യത്തിൽ അവർ നമ്മളെ സഹായിച്ചതായിരിക്കാം. സൗഹൃദങ്ങൾ തെരഞ്ഞെടുക്കുന്നതിൽ താൻ വളരെ ശ്രദ്ധാലുവാണ്. ജീവിതത്തിലുണ്ടായ അനുഭവങ്ങൾ കാരണമാണ് ആളുകളെ വിശ്വസിക്കാൻ ബുദ്ധിമുട്ടുന്നതെന്നും ​ഗ്രേസ് തുറന്ന് പറഞ്ഞു.

Grace Antony

ആദ്യമുള്ള ചിരിയും കളിയുമല്ലാതെ യഥാർത്ഥത്തിൽ അവരെ അറിയുമ്പോൾ പല ഉദ്ദേശ്യങ്ങളോടും കൂടെയാണ് നമ്മുടെ കൂടെ കൂടുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സിനിമാ രം​ഗത്ത് വന്ന ശേഷമാണ് തനിക്ക് സുഹൃത്തുക്കൾ കുറഞ്ഞതെന്നും ​ഗ്രേസ് തുറന്ന് പറഞ്ഞു. ആരെങ്കിലും നമ്മളെ കെയർ ചെയ്യാൻ ശ്രമിച്ചാൽ അതൊരു ഭാരമായി ഞാൻ കാണും. പാർട്ടികൾക്കൊന്നും പോകാറില്ല. എന്റെ അനുഭവങ്ങളാണ് അതിന് കാരണം. ആദ്യ സിനിമ ഹാപ്പി വെഡ്ഡിം​ഗ് കഴിഞ്ഞപ്പോൾ ഞാൻ കരഞ്ഞു. ഈ സമയത്തേക്കേ ഉള്ളൂ.

ഇത് കഴിഞ്ഞാൽ നിങ്ങൾ വല്ലപ്പോഴുമൊക്കെ കാണുന്ന ടീം ആയിരിക്കുമെന്ന് അന്ന് കൺട്രോളർ പറഞ്ഞു. അന്ന് ഞാൻ വിശ്വസിച്ചില്ല. അന്ന് കാണുന്ന സൗഹൃദങ്ങളെല്ലാം ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാകുമെന്ന് കരുതി. പക്ഷെ അതിന് ശേഷം കാണുമ്പോൾ ചിരിക്കുന്ന രീതിയിലേക്ക് ആളുകൾ മാറി. എന്റെ ആദ്യ സിനിമയല്ലേ എനിക്കറിയില്ലായിരുന്നു. നല്ലതും മോശവുമായ ഒരുപാട് സൗഹൃദങ്ങൾ വന്നപ്പോൾ ഇതിൽ പെടാത്തതായിരിക്കും കുറച്ച് കൂടെ നല്ലതെന്ന് മനസിലാക്കിയെന്നും ​ഗ്രേസ് ആന്റണി വ്യക്തമാക്കി.

അഭിനയ രം​ഗത്ത് സജീവമാണ് ​​ഗ്രേസ് ആന്റണിയിപ്പോൾ. നടിയുടെ പുതിയ ചിത്രം വിവേകാനന്ദൻ വൈറലാണ് തിയറ്ററിൽ പ്രദർശനം തുടരുകയാണ്. കമൽ സംവിധാനം ചെയ്ത ചിത്രത്തിൽ ഷെെൻ ടോം ചാക്കോയാണ് നായകൻ. സ്വാസികയും മെറീന മൈക്കിളും സിനിമയിൽ പ്രധാന വേഷം ചെയ്യുന്നു.

Read more about: grace antony
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X