For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉര്‍വ്വശി ചേച്ചി ചെയ്യേണ്ട റോളായിരുന്നു, കോമഡി ചെയ്യാന്‍ എറ്റവും പ്രോല്‍സാഹിപ്പിച്ചത് കല്‍പ്പന ചേച്ചി

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളാണ് കല്‍പ്പനയും ഉര്‍വ്വശിയും. മോളിവുഡില്‍ എല്ലാതരം വേഷങ്ങളും ചെയ്ത് ഇരുവരും പ്രേക്ഷക പ്രശംസ നേടി. ഹാസ്യറോളുകളും അനായാസമാണ് കല്‍പ്പനയും ഉര്‍വ്വശിയും ചെയ്ത്. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങള്‍ ഉര്‍വ്വശിയുടെയും കല്‍പ്പനയുടെയുമായി പുറത്തിറങ്ങിയിട്ടുണ്ട്. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കും ഒപ്പമെല്ലാം താരസഹോദരിമാര്‍ പ്രവര്‍ത്തിച്ചു. അതേസമയം കല്‍പ്പന, ഉര്‍വ്വശി എന്നിവരുമായുളള അടുപ്പത്തെ കുറിച്ച് മനസുതുറക്കുകയാണ് നടി മഞ്ജു പിളള.

  ഗ്ലാമര്‍ ലുക്കുകളില്‍ പോസ് ചെയ്ത് എസ്തര്‍, ചിത്രങ്ങള്‍ കാണാം

  മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു പിളള മനസുതുറന്നത്. ഉര്‍വ്വശിയ്ക്ക് പകരമാണ് മഞ്ജു പിളള ഹോം എന്ന ചിത്രത്തില്‍ എത്തിയത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുട്ടിയമ്മ ആവാനുളള ഭാഗ്യം ഒടുവില്‍ മഞ്ജു പിളളയ്ക്കാണ് വന്നത്. കിട്ടിയ അവസരം നടി നന്നായി ഉപയോഗിക്കുകയും ചെയ്തു. ഹോം എന്ന ചിത്രത്തില്‍ പലരും എടുത്തുപറയുന്ന പ്രകടനങ്ങളില്‍ ഒന്നാണ് മഞ്ജു പിളളയുടെത്.

  ചിത്രത്തില്‍ ഇന്ദ്രന്‍സിന്‌റെ നായികയായി ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. അതേസമയം കോമഡി ചെയ്യുന്നതില്‍ തന്നെ എറ്റവും പ്രോല്‍സാഹിപ്പിച്ചത് നടി കല്‍പ്പനയായിരുന്നു എന്ന് പറയുകയാണ് മഞ്ജു പിളള. എന്നെ കോമഡി ചെയ്യാന്‍ എറ്റവും കൂടുതല്‍ പ്രോല്‍സാഹിപ്പിച്ചത് മിനി ചേച്ചി(കല്‍പ്പന) ആയിരുന്നു എന്ന് മഞ്ജു പിളള പറയുന്നു. ഇപ്പോഴന്നല്ല, എനിക്കെപ്പോഴും മിസ് ചെയ്യുന്ന വ്യക്തിയാണ് മിനി ചേച്ചി. പറയാന്‍ എനിക്ക് വാക്കുകളില്ല. എനിക്ക് എന്റെ സ്വന്തം ചേച്ചി തന്നെയായിരുന്നു.

  എപ്പോഴും എന്നോട് പറയും; എനിക്ക് നീയും പൊടിമോളും(ഉര്‍വ്വശി) ഒരുപോലാ എന്ന്. ഈ വേഷം ശരിക്കും ഉര്‍വ്വശി ചേച്ചി ചെയ്യേണ്ടതായിരുന്നു എന്നും മഞ്ജു പിളള പറഞ്ഞു. കല്‍പ്പന ചേച്ചി ഉണ്ടായിരുന്നെങ്കില്‍ പറഞ്ഞേനെ; ഉര്‍വ്വശി അല്ലെങ്കിലെന്താ എന്‌റെ വേറൊരു അനിയത്തി അതു ചെയ്‌തെന്ന്. പൊടി ചേച്ചി ചെന്നൈയിലാണല്ലോ. കോവിഡിന്‌റെ സാഹചര്യത്തില്‍ അവിടെ നിന്ന് ഇങ്ങോട്ട് വരാനുളള ബുദ്ധിമുട്ട് മൂലമാണ് ഈ കഥാപാത്രം ചെയ്യാന്‍ സാധിക്കാതെ പോയതും സംവിധായകന്‍ മാറ്റിചിന്തിച്ചതും, മഞ്ജു പിളള പറയുന്നു.

  സിനിമ കഴിഞ്ഞപ്പോള്‍ സംവിധായകന്‍ പറഞ്ഞ കാര്യവും മഞ്ജുപിളള വെളിപ്പെടുത്തി. അവര്‍ക്കിപ്പോള്‍ ഈ സിനിമയിലെ ഒരു കഥാപാത്രത്തെയും മറ്റു അഭിനേതാക്കളെ വെച്ച് ആലോചിക്കാനെ കഴിയുന്നില്ല എന്നാണ് റോജിന്‌റെ വാക്കുകളെന്ന് നടി പറഞ്ഞു. അതേസമയം മഞ്ജു പിളളയ്‌ക്കൊപ്പം ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, നസ്ലെന്‍, ശ്രീകാന്ത് മുരളി, ജോണി ആന്റണി, വിജയ് ബാബു, അനൂപ് മേനോന്‍, കെപിഎസി ലളിത ഉള്‍പ്പടെയുളള താരങ്ങളാണ് ഹോമില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

  മേക്കപ്പ് വേണ്ടെന്ന് പറഞ്ഞ് ഫോട്ടോഷൂട്ട് നടത്തി, ദിലീപിന്‌റെ നായികയായ അനുഭവം പറഞ്ഞ് മന്യ

  ഫ്രൈഡെ ഫിലിം ഹൗസിന്‌റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച ഹോം ഓണം വിന്നറായിരിക്കുകയാണ്. ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ആദ്യ ദിനം മുതല്‍ ലഭിച്ചത്. ഏറെക്കാലത്തിന് ശേഷമാണ് സിനിമയില്‍ പ്രാധാന്യമുളള ഒരു കഥാപാത്രം മഞ്ജു പിളളയ്ക്ക് ലഭിച്ചത്. വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ രംഗത്താണ് നടി സജീവമായിരിക്കുന്നത്. തട്ടീം മുട്ടീം പരമ്പരയിലൂടെ മഞ്ജു പിളള ഇപ്പോഴും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നു.

  വീണ്ടും വിവാഹം കഴിച്ച് പ്രകാശ് രാജ്, മകന്‌റെ ആഗ്രഹം സഫലമാക്കിയ സന്തോഷം പങ്കുവെച്ച് നടന്‍

  Recommended Video

  Interview with Vijay Babu and Rojin Thomas | Home Movie | Indrans | FilmiBeat Malayalam

  കൂടാതെ ടിവി ഷോയില്‍ വിധികര്‍ത്താവായും എത്തുന്നുണ്ട് മഞ്ജു പിളള. വര്‍ഷങ്ങളായി ടിവി രംഗത്ത് സജീവ സാന്നിദ്ധ്യമാണ് നടി. ഹാസ്യ പരമ്പരകളിലൂടെയാണ് മഞ്ജു പിളള പ്രേക്ഷകരുടെ ഇഷ്ടം നേടിയത്. ചാനലില്‍ മികച്ച റേറ്റിംഗോടെ മുന്നേറിയ പരമ്പരയാണ് തട്ടീം മുട്ടീം. കൂടാതെ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, ഇന്ദുമുഖി ചന്ദ്രമതി പോലുളള പരമ്പരകളും മഞ്ജു പിളളയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു.

  എന്നെ എറ്റവും വിസ്മയിപ്പിച്ചത് ഈ താരം, അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഊഹിക്കാന്‍ പറ്റാറില്ല

  പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത് വാസുദേവാണ് മഞ്ജു പിളളയുടെ ഭര്‍ത്താവ്. 2000ത്തിലായിരുന്നു ഇവരുടെ വിവാഹം. ദയ സുജിത്ത് എന്നാണ് മഞ്ജുവിന്‌റെയും സുജിത്തിന്‌റെയും മകളുടെ പേര്. മഞ്ജു പിളള വിധികര്‍ത്താവായി എത്തുന്ന ഒരു ചിരി ഇരു ചിരി ബംപര്‍ ചിരി പ്രോഗ്രാം അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോമഡി പരിപാടിയില്‍ ബിഗ് ബോസ് ആദ്യ സീസണ്‍ വിന്നറും നടനുമായ സാബുമോന്‍, നസീര്‍ സംക്രാന്തി തുടങ്ങിയവരാണ് നടിക്കൊപ്പം ജഡ്ജസായി എത്തുന്നത്. തട്ടീം മുട്ടീം പരമ്പരയിലെ മോഹനവല്ലി മഞ്ജു പിളളയുടെതായി മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത കഥാപാത്രമാണ്.

  2011ല്‍ ആരംഭിച്ച തട്ടീം മുട്ടീം ഇപ്പോഴും വിജയകരമായി തുടരുകയാണ്. മഞ്ജു പിളളയ്ക്ക് പുറമെ കെപിഎസി ലളിത, ജയകുമാര്‍, നസീര്‍ സംക്രാന്തി, സിദ്ധാര്‍ത്ഥ് പ്രഭു, സാഗര്‍ സൂര്യ, ഭാഗ്യലക്ഷ്മി പ്രഭു തുടങ്ങിയ താരങ്ങളും പരമ്പരയില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്‌വെച്ചത്. രണ്ട് സീസണുകളാണ് തട്ടീം മുട്ടീം പരമ്പരയുടെതായി വന്നത്. ദൂരദര്‍ശന്‍ സീരിയലുകളിലൂടെ ആയിരുന്നു മഞ്ജു പിളള തുടങ്ങിയത്. 1990കളില്‍ നിരവധി പരമ്പരകളില്‍ നടി ദുരദര്‍ശനില്‍ എത്തി. പിന്നീട് എഷ്യാനെറ്റ്, സൂര്യ, കൈരളി, അമൃത, മഴവില്‍ മനോരമ എന്നീ ചാനലുകളിലെ സീരിയലുകളിലും നടി അഭിനയിച്ചു.

  സിനിമകള്‍ക്കും സീരിയലുകള്‍ക്കും പുറമെ ടെലിഫിലിമുകളിലും, മ്യൂസിക്ക് വീഡിയോകളിലും മഞ്ജു പിളള അഭിനയിച്ചു. 90കളിലാണ് സിനിമയിലും നടി എത്തിയത്. ചെറിയ വേഷങ്ങളിലാണ് ആദ്യകാലത്ത് നടി കൂടുതല്‍ അഭിനയിച്ചത്. ഇതില്‍ ഹാസ്യത്തിന് പ്രാധാന്യമുളള വേഷങ്ങളും മഞ്ജു പിളളയ്ക്ക് ലഭിച്ചു.

  Read more about: manju pillai
  English summary
  Viral: home movie actress manju pillai reveals kalpana encouraged her to do comedy roles
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X